ആലുവ: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശതാബ്ദി പ്രവർത്തനങ്ങളുടെ ഭാഗമായി സമൂഹത്തിലെ പ്രമുഖ വ്യക്തികളുമായി ആലുവ സംഘജില്ലയുടെ നേതൃത്വത്തിൽ ആശയസംവാദം സംഘടിപ്പിച്ചു. ‘വൈഭവ ഭാരതം’ എന്ന പേരിൽ സംഘടിപ്പിച്ച വൈചാരിക സദസ്സിൽ ആർഎസ്‌എസ് ജില്ലാസംഘചാലക് റിട്ട. ജഡ്ജ് സുന്ദരം ഗോവിന്ദ് അധ്യക്ഷത വഹിച്ചു. ശ്രീശങ്കര കോളേജ് പ്രിൻസിപ്പൽ ഡോ. എം. അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചത്. ‘സംഘത്തിന്റെ നൂറ് വർഷങ്ങൾ’ എന്ന വിഷയത്തിൽ ആർഎസ്‌എസ് അഖിലഭാരതീയ സമ്പർക്ക ടോളി അംഗം എ. ജയകുമാർ വിഷയാവതരണം നടത്തുകയും തുടർന്ന് സംഘത്തെക്കുറിച്ചുള്ള സദസ്സിന്റെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.
രാഷ്ട്ര നിർമ്മാണത്തിന് വേണ്ടി മനുഷ്യനെ തയ്യാറാക്കുന്ന പ്രവർത്തനമാണ് 100 വർഷമായി രാഷ്ട്രീയ സ്വയംസേവക സംഘം ചെയ്യുന്നതെന്നും അത്തരത്തിൽ തയ്യാറാകുന്ന നിസ്വാർത്ഥരായ പ്രവർത്തകരെ ഈ രാഷ്ട്രത്തിന്റെ പുനർനിർമ്മാണത്തിന് ഗുണകരമായ വിധത്തിൽ നിയോഗിക്കുന്നതിലൂടെ രാഷ്ട്ര വൈഭവം സാധ്യമാക്കുക എന്നതാണ് സംഘത്തിന്റെ പ്രവർത്തന പദ്ധതിയെന്ന് അദ്ദേഹം വ്യക്തമാക്കി.
സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തികൾ പരിപാടിയിൽ പങ്കെടുത്തു. സമാപന സന്ദേശത്തിൽ ആർഎസ്‌എസ് മുന്നോട്ടുവെക്കുന്ന പഞ്ചപരിവർത്തനം എന്ന സമാജ പരിവർത്തന പ്രവർത്തനങ്ങളെപ്പറ്റി മൂവാറ്റുപുഴ ജില്ലാ കാര്യവാഹ് പി.പി. രാജൻ സദസിനോട് സംവദിച്ചു. ജില്ലാ സമ്പർക്ക പ്രമുഖ് പി. സുനിൽ കൃതജ്ഞത രേഖപ്പെടുത്തി.
















Discussion about this post