VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

കേരള ഉന്നത വിദ്യാഭ്യാസ കൗൺസിൽ (KHEC) വൈസ് ചെയർമാൻ പ്രഫ. അച്ചുത് ശങ്കറുമായി കൂടിക്കാഴ്ച നടത്തി.

VSK Desk by VSK Desk
30 July, 2026
in കേരളം
ShareTweetSendTelegram

തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയം–2020 നിലവിൽ വന്നതിന്റെ ആറാം വാർഷികത്തോടനുബന്ധിച്ച് “വികസിത ഭാരതത്തിനായി വിദ്യാഭ്യാസം” എന്ന സന്ദേശവുമായി വിദ്യാഭ്യാസ മേഖലയിലെ പ്രമുഖരുമായി നടത്തുന്ന സംവാദങ്ങളുടെ ഭാഗമായി ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസ് പ്രതിനിധി സംഘം തിരുവനന്തപുരം കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലെ പൈതൃക മന്ദിരത്തിൽ കേരള ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രഫ. അച്ചുത് ശങ്കറുമായി കൂടിക്കാഴ്ച നടത്തി.
കേരളത്തിലെ വിദ്യാഭ്യാസ വ്യവസ്ഥയെ പ്രധാനമായും അധ്യാപകരുടെയും സ്ഥാപന മാനേജ്മെന്റുകളുടെയും കാഴ്ചപ്പാടിൽ നിന്നാണ് വിലയിരുത്തുന്നത്. ഇതിന് പകരം വിദ്യാർത്ഥികളുടെ ആവശ്യങ്ങളും ഭാവി സാധ്യതകളും മുൻനിർത്തിയുള്ള വിദ്യാർത്ഥി കേന്ദ്രീകൃത ഉന്നത വിദ്യാഭ്യാസ മാതൃക രൂപപ്പെടുത്താൻ അധ്യാപകരുമായും വിദ്യാഭ്യാസ വിദഗ്ധരുമായും വ്യാപകമായ ചർച്ചകൾ നടത്തി നവോന്മേഷം സൃഷ്ടിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ശിക്ഷാ സംസ്കൃതി ഉതാൻ ന്യാസ് ദേശീയ സംയോജകൻ ശ്രീ. എ വിനോദിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ദേശീയ വിദ്യാഭ്യാസ നയം–2020 മുന്നോട്ടുവയ്ക്കുന്ന വിദ്യാർത്ഥി കേന്ദ്രീകൃത വിദ്യാഭ്യാസം, വിവരസാങ്കേതികവിദ്യയുടെ വിവേകപൂർണമായ ഉപയോഗം, വിദ്യാഭ്യാസ-ഗവേഷണ ഗുണനിലവാര വർധന, അന്താരാഷ്ട്ര അക്കാദമിക് സഹകരണം, തൊഴിൽ മേഖലയുമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബന്ധം ശക്തിപ്പെടുത്തൽ തുടങ്ങിയ ആശയങ്ങൾ കേരളത്തിന്റെ വിദ്യാഭ്യാസ പൈതൃകം വീണ്ടെടുക്കാൻ സഹായകരമാകുമെന്ന് ചൂണ്ടിക്കാട്ടി.
ഭാരതീയ ഭാഷാ സമിതിയുടെ നേതൃത്വത്തിൽ വിവിധ സർവകലാശാലകളെ ഏകോപിപ്പിച്ച് ഉന്നത നിലവാരത്തിലുള്ള പാഠപുസ്തകങ്ങളും പഠനസാമഗ്രികളും വികേന്ദ്രീകൃതമായി തയ്യാറാക്കുന്ന പ്രവർത്തനങ്ങൾക്ക് കേരള ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ പൂർണ പിന്തുണ ഉറപ്പാക്കണമെന്നും പ്രതിനിധി സംഘം അഭ്യർത്ഥിച്ചു.
ഭാരതീയ ജ്ഞാനപാരമ്പര്യത്തെ വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും ഉൾപ്പെടുത്തുന്നതിലൂടെ കേരളം ഭാരതത്തിനും ലോകത്തിനും നൽകിയ സംഭാവനകൾ കൂടുതൽ ഫലപ്രദമായി അവതരിപ്പിക്കാൻ സാധിക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു. ശ്രീ ശങ്കരാചാര്യർ, സംഗമഗ്രാമ മാധവൻ, ആയുർവേദം, സംഗീതം, കല, കായികം തുടങ്ങിയ മേഖലകളിലെ കേരളത്തിന്റെ സമ്പന്ന പാരമ്പര്യം ആധുനിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി ലോകത്തിന് പരിചയപ്പെടുത്തുന്നതിൽ കേരള ഉന്നത വിദ്യാഭ്യാസ കൗൺസിൽ നേതൃത്വം നൽകണമെന്നും ആവശ്യപ്പെട്ടു.
കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ കേരളത്തിന്റെ ശാസ്ത്രപാരമ്പര്യം പരിചയപ്പെടുത്തുന്ന സ്ഥിരം പ്രദർശനകേന്ദ്രം ഒരുക്കി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രചോദനവും പഠനാവസരവും നൽകുന്ന സംവിധാനങ്ങൾ രൂപീകരിക്കണമെന്നും പ്രതിനിധി സംഘം നിർദേശിച്ചു.
കൂടിക്കാഴ്ചയിൽ വിദ്യാഭ്യസവികാസ് കേന്ദ്രം ഭാരതീയ ജ്ഞാനപാരമ്പര്യം ദക്ഷിണ മേഖലാ സംയോജകൻ ബി. കെ. പ്രിയേഷ് കുമാർ, സംസ്ഥാന സംയോജക ഡോ. സൗമ്യ മുരുകേഷ്, വിദ്യാഭ്യാസ പ്രവർത്തകൻ ജി. ഹരികുമാർ എന്നിവർ പങ്കെടുത്തു.

ShareTweetSendShareShare

Latest from this Category

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

ധര്‍മ്മരക്ഷയ്ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും:  ദത്താത്രേയ ഹൊസബാളെ

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം – തപസ്യ കലാസാഹിത്യവേദി

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

കേരള ഉന്നത വിദ്യാഭ്യാസ കൗൺസിൽ (KHEC) വൈസ് ചെയർമാൻ പ്രഫ. അച്ചുത് ശങ്കറുമായി കൂടിക്കാഴ്ച നടത്തി.

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

ധര്‍മ്മരക്ഷയ്ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും:  ദത്താത്രേയ ഹൊസബാളെ

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം – തപസ്യ കലാസാഹിത്യവേദി

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies