VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

VSK Desk by VSK Desk
11 August, 2026
in കേരളം
Share
Tweet
SendTelegram

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി നമ്മോടൊപ്പമുണ്ട്, അതിനാല്‍ നമ്മള്‍ ഭയപ്പെടേണ്ടതില്ല. സമൂഹത്തിന്റെയും സംസ്ഥാനത്തിന്റെയും രാഷ്‌ട്രത്തിന്റെയും പുരോഗതിക്കായി നമുക്ക് മുന്നോട്ട് കുതിക്കാമെന്ന് ഗവര്‍ണര്‍ രാജേന്ദ്രവിശ്വനാഥ് ആര്‍ലേക്കര്‍ പറഞ്ഞു. തപാല്‍വകുപ്പ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെ ആസ്പദമാക്കി പ്രത്യേക തപാല്‍ കവറും സ്ഥിരം ചിത്ര തപാല്‍ മുദ്രയും പുറത്തിറക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍.

ഇത്തരം സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തപാല്‍ വകുപ്പില്‍ മാത്രം പരിമിതപ്പെടാതെ നമ്മുടെ ശീലമായി മാറണം. സംസ്‌കാരത്തെയും പരിസ്ഥിതിയെയും നിലനിര്‍ത്താനും പ്രചരിപ്പിക്കാനും നമുക്ക് സാധിക്കും. കേരളം നിലകൊള്ളുന്നത് സൗഹാര്‍ദ്ദത്തിനും, ഐക്യത്തിനും, ആത്മീയതയ്‌ക്കും, നമ്മുടെ പുരാതന സംസ്‌കാരത്തിനും വേണ്ടിയാണ്. തപാല്‍ സേവനങ്ങളിലൂടെ ഇതാണ് ചിത്രീകരിക്കപ്പെടാന്‍ പോകുന്നത്. സംസ്ഥാന മൃഗമായ ആനയെക്കുറിച്ചും സംസ്ഥാന പക്ഷിയായ വേഴാമ്പലിനെക്കുറിച്ചും ഉള്ള പോസ്റ്റുകാര്‍ഡുകളും ഇവിടെ പ്രകാശനം ചെയ്തു. നമ്മുടെ സംസ്‌കാരവും പാരമ്പര്യവും നമ്മള്‍ എന്തിനുവേണ്ടി നിലകൊള്ളുന്നു എന്നതും ഈ ചിത്രങ്ങളിലൂടെ പ്രകടമാകുന്നു. ഈ പോസ്റ്റ്കാര്‍ഡുകള്‍ പുറത്തിറക്കുന്നതിലൂടെ, നമ്മള്‍ നമ്മുടെ പ്രകൃതിയോടും പരിസ്ഥിതിയോടും എത്രത്തോളം ചേര്‍ന്നുനില്‍ക്കുന്നു എന്ന സന്ദേശമാണ് തപാല്‍ വകുപ്പ് വീണ്ടും നല്‍കുന്നത്. സംസ്ഥാനത്ത് ആയിരക്കണക്കിന് പക്ഷികളുണ്ട്. കൂടാതെ ധാരാളം കുടിയേറ്റ പക്ഷികളും. നമുക്ക് പക്ഷിസങ്കേതങ്ങളുണ്ട്. ഒരു പക്ഷി മഹോത്സവം സംഘടിപ്പിക്കുകയാണെങ്കില്‍ മറ്റുരാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളെ ഉള്‍പ്പെടെ ഇവിടേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഡെപ്യൂട്ടി മേയര്‍ ജി.എസ്. ആശാനാഥ്, ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ അമിതാഭ് സിങ്, തിരുവിതാംകൂര്‍ രാജകുടുംബാംഗം ആദിത്യവര്‍മ്മ തുടങ്ങിയവര്‍ സംസാരിച്ചു. ശ്രീപദ്മനാഭസ്വാമിക്ഷേത്ര ഭരണസമിതി അംഗങ്ങളായ കരമന ജയന്‍, അഡ്വ. കെ. വേലപ്പന്‍നായര്‍, ഫോര്‍ട്ട് വാര്‍ഡ് കൗണ്‍സിലര്‍ ഹരികുമാര്‍, എന്‍.ആര്‍. ഗിരി തുടങ്ങിയവര്‍ പങ്കെടുത്തു. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായ ഘര്‍ ഘര്‍ തിരംഗയോടനുബന്ധിച്ച് ഗവര്‍ണറുള്‍പ്പെടെ പരിപാടിയില്‍ പങ്കെടുത്ത എല്ലാവരും ത്രിവര്‍ണ പതാക ഉയര്‍ത്തിപ്പിടിച്ചു. പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും തപാല്‍ വകുപ്പ് ദേശീയപതാക വിതരണം ചെയ്തു.

Share
Tweet
SendShareShare

Latest from this Category

ജന്മാഷ്ടമി പുരസ്കാരം ഡോ. വി സുജാതക്ക്

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം

ചരിത്രവസ്തുതകൾ സസ്പെൻഷൻ ഉത്തരവുകൾ കൊണ്ട് ഇല്ലാതാക്കാനാവില്ല: എബിവിപി

സക്ഷമ കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനം നടന്നു; ഭിന്നശേഷിക്കാർ ആരുടെയും ദയകൊണ്ട് ജീവിക്കേണ്ടവരല്ലെന്ന് ബി.ബി. ഗോപകുമാർ എംഎൽഎ

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം അദ്ധ്യാപകനെതിരെയുള്ള നടപടിയെ ശക്തമായി നേരിടും: എന്‍ടിയു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ജന്മാഷ്ടമി പുരസ്കാരം ഡോ. വി സുജാതക്ക്

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം

ചരിത്രവസ്തുതകൾ സസ്പെൻഷൻ ഉത്തരവുകൾ കൊണ്ട് ഇല്ലാതാക്കാനാവില്ല: എബിവിപി

സക്ഷമ കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനം നടന്നു; ഭിന്നശേഷിക്കാർ ആരുടെയും ദയകൊണ്ട് ജീവിക്കേണ്ടവരല്ലെന്ന് ബി.ബി. ഗോപകുമാർ എംഎൽഎ

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

Load More

Latest English News

Protests Intensify Over Suspension of Teacher Over Savarkar Quiz Question

NIA Arrests Mastermind in Malappuram Illegal Explosives Case

Law Not Applicable: Ministers Against Vande Mataram

Attempt to Break Aircraft Emergency Door: Central Agencies Begin Investigation

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies