തൃശൂർ: കേരളത്തിലെ കായിക അധ്യാപകർക്ക് സെപ്റ്റംബർ 19,20ന് കായിക ഇനങ്ങളിൽ റിഫ്രഷിങ് പരിശീലനം നൽകാൻ ക്രീഡാഭാരതി കേരളം. ദേശീയ കായിക സംഘടന ആയ ക്രീഡാഭാരതിയുടെ സംസ്ഥാന പ്രധിനിധി സമ്മേളനം തൃശ്ശൂർ പേരമംഗലം SDVHSS വച്ച് നടന്നു. ഉദ്ഘാടനം ISL ഒഡിഷ എഫ് സി ടീം ചീഫ് കോച്ച് ശ്രീ പുരുഷോത്തമൻ അവർകൾ നിർവഹിച്ചു. ചടങ്ങിൽ മുൻ സന്തോഷ്ട്രോഫി ടീം കോച്ചും ജി വി രാജ ജൂറി അവാർഡ് ജേതാവുമായ എം. പീതംഭരനെ ആദരിക്കുകയും ചെയ്തു. ക്രീഡഭാരതി അഖില ഭാരതീയ അധികാരി ചന്ദ്രശേഖർ ജാഗ്രദാർ പങ്കെടുത്തു. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ സംസ്ഥാന പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ശ്രീ. രാജ്‌മോഹൻ (തിരുവനന്തപുരം )
Dr. ജിനിൽ (എറണാകുളം )ഹാലി മേനോൻ (പാലക്കാട് )വിവേക് ഗോപൻ (തിരുവനന്തപുരം )സേതു മാധവ ദാസ് (പാലക്കാട് )സംസ്ഥാന ഉപാധ്യക്ഷന്മാർ സംസ്ഥാന ജോയിൻ സെക്രട്ടറിമാർ ആയി
ശ്രീമതി. കല്യാണി (എറണാകുളം )ശ്രീ. ജെനിൽ കുമാർ (കോഴിക്കോട് ) Dr. രാജീവ് (തിരുവനന്തപുരം ) ഗിരീഷ് കുമാർ (എറണാകുളം )
എന്നിവരെ തിരഞ്ഞെടുത്തു.


















Discussion about this post