കൊച്ചി : മുതിർന്ന ആർഎസ്എസ് പ്രചാരകനും ബാലഗോകുലം, തപസ്യ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ സ്ഥാപകനുമായിരുന്ന എം എ കൃഷ്ണനെ, എറണാകുളത്തെ സാംസ്‌കാരിക കൂട്ടായ്മ അനുസ്മരിക്കുന്നു. എളമക്കര ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ ഇന്ന് വൈകിട്ട് 6 മണിക്ക് നടക്കുന്ന പരിപാടിയിൽ പ്രശസ്ത സാഹിത്യകാരി ശ്രീകുമാരി രാമചന്ദ്രൻ അധ്യക്ഷത വഹിക്കും. ആർ എസ് എസ് സഹ സർകാര്യവാഹ് സി ആർ മുകുന്ദ, പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ നന്ദകുമാർ എന്നിവർ അനുസ്മരണ ഭാഷണം നടത്തും. കഴക്കൂട്ടം എംഎൽഎ വി മുരളീധരൻ, കൊച്ചി കോർപറേഷൻ ഡെപ്യൂട്ടി മേയർ വി ആർ സുധീർ, അക്കിത്തം നാരായണൻ, ആർ വി ബാബു, എസ് ജെ ആർ കുമാർ, പി കെ വിജയരാഘവൻ, ഡോ. എം വി നടേശൻ , മുരളി പാറപ്പുറം, കെ എൻ സജികുമാർ എന്നിവർ അനുസ്മരിക്കും.













