ആലുവ: ആർഎസ്എസ് മുൻ പ്രാന്തസംഘചാലകും പ്രശസ്ത ചാർട്ടേർഡ് അക്കൗണ്ടന്റുമായിരുന്ന പി.ഇ.ബി. മേനോൻ സാറിന്റെ പ്രഥമ സ്മരണാഞ്ജലിയും അനുസ്മരണ സഭയും ഇന്ന് വൈകുന്നേരം 6 മണിക്ക് ആലുവ വിദ്യാധിരാജ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.
ഗ്രാമസേവാസമിതി ആലുവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാർ ചടങ്ങിൽ അനുസ്മരണ പ്രഭാഷണം നിർവഹിക്കും.















