തിരുവനന്തപുരം: ശബരിമല അയ്യപ്പക്ഷേത്രത്തിലെയും മാളികപ്പുറം ക്ഷേത്രത്തിലെയും മേൽശാന്തിയെ തിരഞ്ഞെടുത്തു. ശബരിമല അയ്യപ്പക്ഷേത്രത്തിലെ മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെയും മാളികപ്പുറം ക്ഷേത്രത്തിലെ മേൽശാന്തിയായി എ ദാമോദരൻ നമ്പൂതിരിയെയും തിരഞ്ഞെടുത്തു. തിരുവനന്തപുരം പഴവങ്ങാടി ക്ഷേത്രത്തിലെ മേൽശാന്തിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു
അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി. ശബരിമലയിൽ മേൽശാന്തിയായി സേവനം ചെയ്യാൻ അവസരം ലഭിച്ചത് തന്റെ ഭാഗ്യമായി കാണുന്നു എന്നാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രതികരണം നടത്തിയത്.എല്ലാം ഭഗവാന്റെ അനുഗ്രഹമാണെന്നും അയ്യപ്പനെ സേവിക്കാനുള്ള അവസരമായാണ് പുതിയ ചുമതലയെ കാണുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. പയ്യോളി കീഴൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ മേൽശാന്തിയാണ് മാളികപ്പുറം മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട ഏത് ദാമോദരൻ നമ്പൂതിരി അയ്യപ്പസ്വാമിയുടെയും മാളികപ്പുറത്തമ്മയുടെയും അനുഗ്രഹമാണ് തനിക്ക് ഈ സേവനം അനുഷ്ഠിക്കാനുള്ള അനുഗ്രഹം ലഭിച്ചതെന്നും അദ്ദേഹവും പ്രതികരിച്ചു.
അതേസമയം ശബരിമല മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തിമാരുടെ തിരഞ്ഞെടുപ്പ് മണ്ഡല തീർത്ഥാടനകാലത്തെ ഒരുക്കങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഇതിനിടെ തുലാമാസ പൂജകൾക്ക് വേണ്ടി ശബരിമലയിലെ നട തുറന്നു. മുഖ്യമന്ത്രി വി ഡി സതീശൻ കഴിഞ്ഞദിവസം ശബരിമല സന്നിധാനത്ത് എത്തിയ ദർശനം നടത്തിയിരുന്നു.













