VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

അസ്വസ്ഥത സൃഷ്ടിക്കുന്ന ഗൂഢാലോചനകള്‍ക്ക് ഭാരതത്തിന്റെ മുന്നേറ്റം അറുതി വരുത്തും: സര്‍സംഘചാലക്

VSK Desk by VSK Desk
20 October, 2026
in ഭാരതം, സംഘ വാര്‍ത്തകള്‍
Share
Tweet
SendTelegram

നാഗ്പൂര്‍: ലോകരാജ്യങ്ങളെ തകര്‍ക്കാനുള്ള ഗൂഢാലോചനകള്‍ക്ക് ഭാരതത്തിന്റെ മുന്നേറ്റം അറുതി വരുത്തുമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. അതുകൊണ്ടാണ് ഭാരതം അത്തരക്കാരുടെ ശത്രുവാകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രേശിംബാഗ് മൈതാനത്ത് വിജയദശമി മഹോത്സവത്തെ അഭിസംബോധന ചെയ്യുകയായിരുന്നു സര്‍സംഘചാലക്.

ഭാരതം ഉള്‍പ്പെടെ ലോകത്തിലെ പല രാജ്യങ്ങളിലും എല്ലാ നല്ല കാര്യങ്ങളെയും സാംസ്‌കാരികവും മാനുഷികവുമായ മൂല്യങ്ങളെയും നശിപ്പിക്കാനും ദുഷിപ്പിക്കാനുമുള്ള പൈശാചിക പ്രതിജ്ഞയുമായി പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്ന് ഒരു കൊടുങ്കാറ്റ് വീശിയിരിക്കുന്നു. വികസിത രാജ്യങ്ങള്‍ എന്ന് വിളിക്കപ്പെടുന്നവ പോലും നിസ്സഹായതയിലും ആണ്. എന്നാല്‍, സമീപ ദശകങ്ങളില്‍, സ്വന്തം കരുത്ത് കൊണ്ടും പെരുമാറ്റത്തിലൂടെയും ഭാരതം ക്രമേണ ലോകത്ത് അതിന്റെ സ്ഥാനം ഉറപ്പിച്ചു. മികച്ച നയങ്ങള്‍, നേതൃത്വം, ദേശസ്നേഹം, ലോകത്തോടുള്ള ഉത്തരവാദിത്തബോധം എന്നിവ മുഖമുദ്രയാക്കിയ ഭാരതീയ സമൂഹത്തിന്റെ കൂട്ടായ പരിശ്രമം എല്ലാ മേഖലകളിലും ഫലം കണ്ടുതുടങ്ങിയിരിക്കുന്നു. ഇത് അത്തരക്കാരുടെ സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ നിറവേറ്റാനുള്ള കുതന്ത്രങ്ങള്‍ക്ക് അറുതി വരുത്തും.
ഭാരതത്തെയും ഹിന്ദു സമൂഹത്തെയും, സംഘത്തെയും തകര്‍ക്കാന്‍ അവര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നു. സഹായിക്കാന്‍ സമാനസ്വഭാവമുള്ള ചിലരെ കണ്ടെത്തുന്നു. സങ്കുചിത രാഷ്ട്രീയ താല്‍പ്പര്യങ്ങളും വിവേകമില്ലായ്മയും അധികാരമോഹവുമുള്ള ചില രാഷ്ട്രീയ നേതാക്കളും ഇവര്‍ക്കൊപ്പം ചേരുകയാണെന്ന് സര്‍സംഘചാലക് പറഞ്ഞു.

നമ്മുടെ വിശാലമായ സമൂഹത്തില്‍ പ്രശ്‌നങ്ങളുണ്ട്; വ്യവസ്ഥിതിയില്‍ പല പോരായ്മകളും ഉണ്ടാകാം. പ്രതിഷേധങ്ങളും സ്വാഭാവികമാണ്. എന്നാല്‍ പ്രക്ഷോഭങ്ങള്‍ പരിഹാരങ്ങള്‍ക്കു വേണ്ടിയായിരിക്കണം. പ്രക്ഷോഭത്തെ നയിക്കുന്നവരായാലും ക്രമസമാധാന നടപടി സ്വീകരിക്കുന്ന ഭരണകൂടമായാലും നേതാക്കളായാലും സ്വന്തം പ്രവര്‍ത്തനം സമൂഹത്തില്‍ ഭിന്നതയോ ശത്രുതയോ സൃഷ്ടിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. വികാരങ്ങള്‍ ആളിക്കത്തുമ്പോള്‍ പോലും, നമ്മുടെ പ്രവര്‍ത്തനങ്ങള്‍ ഭരണഘടനയുടെയും നിയമങ്ങളുടെയും പരിധിക്കുള്ളില്‍ ഒതുങ്ങിനില്‍ക്കണം. സംസാരവും പെരുമാറ്റവും എപ്പോഴും പരിഷ്‌കൃതമായ ഒരു സംവാദത്തിന് ചേരുന്ന അന്തസ്സും മര്യാദയും പ്രതിഫലിപ്പിക്കുന്നതായിരിക്കണം, മോഹന്‍ ഭാഗവത് പറഞ്ഞു.

സമൂഹത്തിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ സര്‍ക്കാരിന് മാത്രമായി കഴിയില്ല; അതുപോലെ, പ്രക്ഷോഭങ്ങളിലൂടെ മാത്രമേ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകൂ എന്നതും ശരിയല്ല. അതില്‍ സമൂഹത്തിനാകെ ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഘത്തിന് ഒരു ബന്ധവുമില്ലാത്തതോ സംഘം പിന്തുണയ്ക്കാത്തതോ ആയ അപ്രതീക്ഷിതവും അഭികാമ്യമല്ലാത്തതുമായ ചില സംഭവങ്ങള്‍ പലയിടങ്ങളിലായി നടക്കുന്നുണ്ട്. അവ ചൂണ്ടിക്കാട്ടി സംഘത്തിന്റെ സദുദ്ദേശ്യത്തിലും ആത്മാര്‍ത്ഥതയിലും സംശയം ജനിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സംഘ പ്രവര്‍ത്തനം നിസ്വാര്‍ത്ഥവും സാത്വികവുമായ സ്‌നേഹത്തില്‍ അധിഷ്ഠിതമാണ്. സ്വയംസേവകരുടെ സമര്‍പ്പണവും ഉത്സാഹവുമാണ് ആ പ്രവര്‍ത്തനത്തെ നിലനിര്‍ത്തുന്നത്. സംഘം സ്വന്തമായി ഒന്നും ആഗ്രഹിക്കുന്നില്ല. അടിസ്ഥാന സത്യത്തിലുള്ള ഉറച്ച വിശ്വാസത്തില്‍, ആ സത്യം സ്ഥാപിക്കാനുള്ള പ്രതിബദ്ധതയോടെ ലക്ഷ്യം കൈവരിക്കുന്നതുവരെ സ്വയംസേവകര്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും, അദ്ദേഹം പറഞ്ഞു.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സഞ്ജയ് ഗുപ്ത മുഖ്യാതിഥിയായിരുന്നു. വിദര്‍ഭ പ്രാന്ത സംഘചാലക് ദീപക് താംശേട്ടിവാര്‍, സഹസംഘചാലക് ശ്രീധർ ഗാഡ്കെ, നാഗ്പൂര്‍ മഹാനഗര്‍ സംഘചാലക് രാജേഷ് ലോയ എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു.

Tags: dr. mohan bhagawat#VIJAYADESAMI#MohanBhagwatNAGPURRSS
Share
Tweet
SendShareShare

Latest from this Category

സംഘം ഭാരതീയ സംസ്കാരത്തിന്റെ കവചം; സ്വഭാവരൂപീകരണത്തിലൂടെ രാജ്യം മുന്നോട്ട്: സഞ്ജയ് ഗുപ്ത

ആര്‍എസ്എസ് പഥസഞ്ചലനങ്ങള്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ അനുമതി

അസ്ഥിരതയ്ക്കുള്ള ശ്രമം ചെറുക്കണം: ശാന്തക്ക

നാഗ്പൂരില്‍ വിജയദശമി മഹോത്സവം 20ന്

ഓം പ്രകാശ് മാഥുര്‍ കേരളം ഗവര്‍ണര്‍

സമഗ്രപുരോഗതി സാധ്യമാകാന്‍ സമാജം സംഘടിക്കണം: ഡോ. മന്‍മോഹന്‍ വൈദ്യ

Load More

പുതിയ വാര്‍ത്തകള്‍

അസ്വസ്ഥത സൃഷ്ടിക്കുന്ന ഗൂഢാലോചനകള്‍ക്ക് ഭാരതത്തിന്റെ മുന്നേറ്റം അറുതി വരുത്തും: സര്‍സംഘചാലക്

സംഘം ഭാരതീയ സംസ്കാരത്തിന്റെ കവചം; സ്വഭാവരൂപീകരണത്തിലൂടെ രാജ്യം മുന്നോട്ട്: സഞ്ജയ് ഗുപ്ത

ഭാരത സംസ്കാരത്തിന് യുവ തലമുറയുടെ പങ്ക് ആത്മപരിശോധന നടത്തണം: സ്വാമി രാമപാദാനന്ദ സരസ്വതി

നവരാത്രി സര്‍ഗ്ഗപ്രതിഭാ പുരസ്‌കാര സമര്‍പ്പണം ഇന്ന്

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

നവരാത്രി സര്‍ഗ്ഗോത്സവത്തിന്റെ ഏഴാംദിനം സര്‍ഗ്ഗസംവാദത്തില്‍ നാരായണഗുരുവിന്റെ കാവ്യജീവിതം എന്ന വിഷയത്തില്‍ ജയരാജ് ഭാരതി സംസാരിക്കുന്നു.

ശ്രീനാരായണ ഗുരുദേവന്റെ കവിത്വം മലയാളികള്‍ തിരിച്ചറിഞ്ഞില്ല: ജയരാജ് ഭാരതി

ആര്‍എസ്എസ് പഥസഞ്ചലനങ്ങള്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ അനുമതി

അസ്ഥിരതയ്ക്കുള്ള ശ്രമം ചെറുക്കണം: ശാന്തക്ക

Load More

Latest English News

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies