തിരുവനന്തപുരം: ഭാരതത്തില്‍ നിലവില്‍ തെറ്റായ ആഖ്യാനങ്ങള്‍ പ്രചരിപ്പിക്കുന്ന ഒരു നറേറ്റീവ് വാര് ആണ് നടക്കുന്നതെന്ന് പ്രഞ്ജാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. ആര്.എസ്.എസ്. സമ്പര്‍ക്ക വിഭാഗ് സംഘടിപ്പിച്ച ഭാരതം 2047ല്‍ നാഗരിക പൈതൃതത്തില് നിന്ന് ആഗോള നേതൃത്വത്തിലേക്ക് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രത്തിന്റെ സ്ഥിതിഗതികള്‍ മാറ്റാന്‍ ശരിയായ ആഖ്യാനങ്ങള്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കേണ്ടതുണ്ട്. ഭാരതത്തിന് ശാസ്ത്ര പാരമ്പര്യമില്ലെന്ന തരത്തിലുള്ള മിഥ്യാധാരണകളെയും തെറ്റായ ചരിത്രങ്ങളെയും പ്രതിരോധിക്കാന്‍ നമ്മുടെ യഥാര്‍ത്ഥ സ്മൃതിയും പാരമ്പര്യവും വീണ്ടെടുക്കേണ്ടതുണ്ട്. തിരുവനന്തപുരത്തെ പ്രഗത്ഭരായ വ്യക്തികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ മുന്‍കാലങ്ങളില്‍ കാര്യമായി ഇടപെട്ടിട്ടുണ്ടെന്നും നമ്മുടെ ശാസ്ത്രവൈദ്യശാസ്ത്രആര്ക്കിടെക്ചര് പാരമ്പര്യങ്ങള്‍ പുതിയ തലമുറയിലേക്ക് എത്തിക്കാന്‍ ഇത്തരം ശ്രമങ്ങള്‍ ശക്തമാക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 2047ല്‍ സ്വാതന്ത്ര്യത്തിന്റെ നൂറാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഭാരതം കൈവരിക്കേണ്ട ലക്ഷ്യങ്ങളെക്കുറിച്ചും, അതിനായി നാം ഓരോരുത്തരും നിര്‍വഹിക്കേണ്ട പങ്കിനെക്കുറിച്ചും പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ വ്യക്തമാക്കി.
രാജ്യത്തിന്റെ ഭാവിയിലേക്കായി പ്രധാനമായും മൂന്ന് തലങ്ങളിലാണ് നാം വിഷന്‍ രേഖകള്‍ തയ്യാറാക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു:2047 ആകുമ്പോഴേക്കും ഭാരതം എവിടെയെത്തണം എന്നതിനെക്കുറിച്ച് വ്യക്തിപരമായ ഒരു വിഷന്‍ സ്റ്റേറ്റ്മെന്റ് തയ്യാറാക്കണം. തൊഴില്‍ മേഖലയിലെ മാറ്റങ്ങള്‍: നാം ഏര്‍പ്പെട്ടിരിക്കുന്ന തൊഴില്‍ മേഖലയെ അടിസ്ഥാനമാക്കി, 2047ലെ ആരോഗ്യരംഗം എങ്ങനെയഉയിരിക്കണമെന്ന് ചിന്തിക്കണം. ആരോഗ്യ ദൃഢഗാത്രരായ ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ ഉതകുന്ന വിധത്തിലുള്ള സമ്പൂര്‍ണ്ണമായ പരിവര്‍ത്തനങ്ങള്‍ ആരോഗ്യ മേഖലയില്‍ കൊണ്ടുവരേണ്ടതുണ്ട്. സേവാഭാരതി, ആരോഗ്യഭാരതി, മെഡിക്കോസ് തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തനങ്ങളും ലക്ഷ്യങ്ങളും ഏകോപിപ്പിച്ചുകൊണ്ട് ഒരു ദേശീയ വിഷന്‍ രൂപം നല്കാന് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതില്‍ ഓരോരുത്തര്‍ക്കും നിര്‍ണായകമായ പങ്കു വഹിക്കാനുണ്ട് എന്നും ജെ.നന്ദകുമാര്‍ പറഞ്ഞു.
ആര്‍എസ്എസ് വിഭാഗ് സംഘചാലക് പി.ഗിരീഷ് സേവാഭാരതി സംസ്ഥാന അധ്യക്ഷന്‍ ഡോ.രഞ്ജിത്ത് വിജയഹരി, ഡോ.വിജയമോഹന് തുടങ്ങിയവര്‍ സംസാരിച്ചു. പത്മശ്രീ പുരസ്കാരം നേടിയ ഡോ.കെ.പി ഹരിദാസ്, ഡോ.മാര്‍ത്താണ്ഡംപിള്ള എന്നിവരെ ചടങ്ങില്‍ ആദരിച്ചു.













