VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

‘സീതച്ചേച്ചി’ സമരവീര്യത്തിന്റെയും ആത്മസമർപ്പണത്തിന്റെയും മറക്കാനാവാത്ത മാതൃക: ദേശീയ വനിത കമ്മീഷൻ അംഗം അഡ്വ. നിവേദിത സുബ്രഹ്മണ്യം

VSK Desk by VSK Desk
23 November, 2026
in കേരളം
Share
Tweet
SendTelegram

കൊച്ചി: അന്തരിച്ച അടിയന്തരാവസ്ഥാ വിരുദ്ധ സമരപോരാളി സീതാലക്ഷ്മി (89) യുടെ മരണാനന്തര ചടങ്ങുകളിൽ സമൂഹത്തിലെ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സമുദായിക രംഗത്തുനിന്നുള്ളവർ പങ്കെടുത്ത് ആദരാഞ്ജലി അർപ്പിച്ചു.

സീതാലക്ഷ്മി എന്ന ‘സീതച്ചേച്ചി’ സമരവീര്യത്തിന്റെയും ആത്മസമർപ്പണത്തിന്റെയും മറക്കാനാവാത്ത മാതൃകയായിരുന്നുവെന്ന് ദേശീയ വനിതാ കമ്മീഷൻ അംഗം അഡ്വ. നിവേദിത സുബ്രഹ്മണ്യം അനുസ്മരിച്ചു. സീതച്ചേച്ചിയുടെ വിയോഗം കേരളത്തിലെ സംഘപ്രസ്ഥാനത്തിനും അടിയന്തരാവസ്ഥാ വിരുദ്ധ പോരാട്ടങ്ങളുടെ ചരിത്രത്തിനും നികത്താനാവാത്ത നഷ്ടമാണെന്നും അവർ പറഞ്ഞു.

അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളിൽ ജനാധിപത്യവും രാഷ്ട്രീയ സ്വാതന്ത്ര്യവും പൗരാവകാശങ്ങളും വീണ്ടെടുക്കുന്നതിനായുള്ള പോരാട്ടങ്ങളിൽ സീതച്ചേച്ചി വീരാംഗനയുടെ കരുത്തോടെ നിലകൊണ്ടു. ഭീഷണികൾക്കും മർദ്ദനങ്ങൾക്കും ജയിൽവാസത്തിനും മുന്നിൽ പതറാതെ ആദർശത്തിൽ ഉറച്ചുനിന്ന അവരുടെ ജീവിതം വരുംതലമുറകൾക്ക് വലിയ പ്രചോദനമാണെന്നും നിവേദിത അനുസ്മരിച്ചു.

അടിയന്തിരാവസ്ഥ വിരുദ്ധ സമരത്തിൽ കൈകുഞ്ഞുമായി ജയിൽവാസം അനുഷ്ഠിച്ച തന്റെ അമ്മ രാധാ ബാലകൃഷ്ണനോടൊപ്പം സീതച്ചേച്ചി ചെലവഴിച്ച പോരാട്ടകാലത്തെ അനുഭവങ്ങൾ അനുസ്മരിച്ച നിവേദിത, ഇരുവരും തമ്മിലുണ്ടായിരുന്നത് കേവലം വ്യക്തിപരമായ സൗഹൃദമായിരുന്നില്ലെന്നും ഒരേ ആദർശത്തിനുവേണ്ടി ജീവിതത്തിലെ പ്രതിസന്ധികളും ത്യാഗങ്ങളും ഒരുമിച്ച് നേരിട്ടവരുടെ ആഴത്തിലുള്ള ആത്മബന്ധമായിരുന്നുവെന്നും പറഞ്ഞു. ആ പഴയകാല ഓർമ്മകൾ പങ്കുവയ്ക്കുമ്പോൾ സീതാമ്മയുടെ കണ്ണുകളിൽ നിറയുന്ന കണ്ണുനീർ ആ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നുവെന്നും അവർ ഓർത്തെടുത്തു.

രാഷ്ട്രീയ സ്വയംസേവക സംഘത്തെയും അതിന്റെ ആദർശങ്ങളെയും ജീവിതത്തിന്റെ ഭാഗമാക്കിയ അമ്മമാർ, ജനാധിപത്യവും പൗരസ്വാതന്ത്ര്യവും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ വലിയ പങ്കാണ് വഹിച്ചത്. അധികാരത്തിന്റെ ദാർഷ്ട്യത്തിനും ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾക്കുമെതിരെ ഒരുമിച്ച് നിലകൊണ്ട ആ അമ്മമാരുടെ സൗഹൃദവും ഐക്യവും പോരാട്ടവീര്യത്തിന് കരുത്തുപകർന്നു. ത്യാഗങ്ങളെയും പ്രതിസന്ധികളെയും പരാതികളില്ലാതെ നേരിട്ട അവർ അധികാരത്തിനോ അംഗീകാരത്തിനോ പ്രശസ്തിക്കോ വേണ്ടിയല്ല, ആദർശത്തോടുള്ള ആത്മാർത്ഥമായ പ്രതിബദ്ധതകൊണ്ടാണ് ജീവിച്ചതെന്നും ശ്രീമതി നിവേദിത സുബ്രമണ്യം പറഞ്ഞു.

സീതച്ചേച്ചിയുടെ വിയോഗത്തോടെ ഒരു വ്യക്തി മാത്രമല്ല നമ്മെ വിട്ടുപിരിയുന്നത്. ത്യാഗത്തിന്റെയും പോരാട്ടത്തിന്റെയും ആത്മസമർപ്പണത്തിന്റെയും ഒരു കാലഘട്ടത്തിന്റെ ജീവിക്കുന്ന ഓർമ്മകളാണ് നഷ്ടമാകുന്നത്. എന്നാൽ അവരുടെ ജീവിതം പകർന്നുനൽകിയ ധൈര്യവും ആദർശബോധവും ആത്മാഭിമാനവും എന്നും സമൂഹത്തിന്, പ്രത്യേകിച്ച് പുതുതലമുറയ്ക്ക്, പ്രചോദനമായിരിക്കും.

ആദർശത്തിനുവേണ്ടി ജീവിതം സമർപ്പിച്ച ഇത്തരം അമ്മമാരുടെ ജീവിതമാണ് യഥാർത്ഥ നാരിശക്തിയുടെ അടയാളമെന്നും അഡ്വ. നിവേദിത സുബ്രഹ്മണ്യം അനുസ്മരണക്കുറിപ്പിൽ വ്യക്തമാക്കി.

Share
Tweet
SendShareShare

Latest from this Category

ആർഎസ്എസിന്റെ അച്ചടക്കവും കൃത്യതയും അത്ഭുതപ്പെടുത്തി: ജെറി അമൽദേവ്

ആർഎസ്എസ് മുൻ പ്രാന്ത ഘോഷ് പ്രമുഖ് സനൽകുമാർ അന്തരിച്ചു

ഗീതാമന്ത്രങ്ങൾക്കിടയിൽ വിരിഞ്ഞ കാരുണ്യം; ആശയ്ക്കും മക്കൾക്കും ഇനി സ്വന്തം തണൽ

മയിൽപ്പീലി യങ്സ് സ്കോളർഷിപ്പ് പരീക്ഷയുടെ ജില്ലാതല ഓൺലൈൻ മത്സരം ഇന്ന് നടക്കും

വെർച്വൽ ക്യൂ: ദുരൂഹതകൾ അന്വേഷിക്കണമെന്ന് ശബരിമല കർമ്മസമിതി

സീതാലക്ഷ്മി അമ്മ വിഷ്ണുപാദം പൂകി

Load More

പുതിയ വാര്‍ത്തകള്‍

‘സീതച്ചേച്ചി’ സമരവീര്യത്തിന്റെയും ആത്മസമർപ്പണത്തിന്റെയും മറക്കാനാവാത്ത മാതൃക: ദേശീയ വനിത കമ്മീഷൻ അംഗം അഡ്വ. നിവേദിത സുബ്രഹ്മണ്യം

ആർഎസ്എസിന്റെ അച്ചടക്കവും കൃത്യതയും അത്ഭുതപ്പെടുത്തി: ജെറി അമൽദേവ്

ആർഎസ്എസ് മുൻ പ്രാന്ത ഘോഷ് പ്രമുഖ് സനൽകുമാർ അന്തരിച്ചു

ഗീതാമന്ത്രങ്ങൾക്കിടയിൽ വിരിഞ്ഞ കാരുണ്യം; ആശയ്ക്കും മക്കൾക്കും ഇനി സ്വന്തം തണൽ

നദീജല കരാറുകളിൽ പിഴവുണ്ടെങ്കിൽ തിരുത്തണം: ഭാരതീയ കിസാൻ സംഘ് പ്രമേയം

മയിൽപ്പീലി യങ്സ് സ്കോളർഷിപ്പ് പരീക്ഷയുടെ ജില്ലാതല ഓൺലൈൻ മത്സരം ഇന്ന് നടക്കും

സംസ്‌കാർ ഭാരതി സാധാരണ സഭയ്ക്ക് തുടക്കം; ആഖ്യാനയുദ്ധം നിലനിൽപിനുള്ള പോരാട്ടമായി കാണണം: നിതീഷ് ഭരദ്വാജ്

സംഘടനകൾ നൂറ്റാണ്ട് പിന്നിടുക അനായാസമല്ല: ഡോ. മോഹൻ ഭാഗവത്

Load More

Latest English News

RSS’s Discipline and Precision Amazed Me: Jerry Amaldev

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies