കോട്ടയം: 34-ാമത് മീനച്ചില്‍ നദീതട ഹിന്ദു മഹാസംഗമത്തിന്റെ സ്വാഗതസംഘം രൂപീകരണയോഗം പാലാ അരുണാപുരം ശ്രീരാമകൃഷ്ണമഠത്തില്‍ നടന്നു. സ്വാമി ത്രയീമയാനന്ദജി ദീപം പകര്‍ന്നു. പാലാ നഗരസഭാധ്യക്ഷ മായ രാഹുല്‍ ഉദ്ഘാടനം ചെയ്തു.രക്ഷാധികാരി ഡോ. എന്‍.കെ. മഹാദേവന് അധ്യക്ഷത വഹിച്ചു.സാമാജിക സമരസത ദക്ഷിണ കേരള സംയോജക് വി.കെ. വിശ്വനാഥന് (വിശ്വന് പാപ്പ) സന്ദേശം നല്കി. അഡ്വ. രജേഷ് പല്ലാട്ട് സ്വാഗതവും ഡോ.പി.സി ഹരികൃഷ്ണന് നന്ദിയും പറഞ്ഞു. ആര്.എസ്.എസ് ജില്ലാ സംഘചാലക് കെ.എന്‍.ആര്. നമ്പൂതിരി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.
ഭാരവാഹികളായി സ്വാമി സ്വപ്രഭാനന്ദ മഹാരാജ്, സ്വാമി ജപസിദ്ധാനന്ദ മഹാരാജ്, സ്വാമി യതീശ്വരാമൃത ചൈതന്യ, സ്വാമി അഭയാനന്ദ തീര്‍ത്ഥപാദര്‍, ഡോ.എന്‍. കെ. മഹാദേവന്, കെ.എന്‍.രാമന് നമ്പൂതിരി, കെ. കെ.ഗോപകുമാര്‍, ഡോ.ടി.വി. മുരളീവല്ലഭന്‍, അശോകവര്‍മ്മ രാജ, ഉഷാവര്‍മ്മ, എം. എസ്.ലളിതാംബിക കുഞ്ഞമ്മ, വി.മുരളീധരന് ഇന്ദിര ഭവന് (രക്ഷാധികാരിമാര്‍), അഡ്വ. രാജേഷ് പല്ലാട്ട് (അധ്യക്ഷന്‍), സി.കെ.അശോക് കുമാര്‍ (ജനറല്‍ സെക്രട്ടറി), അഡ്വ. അനീഷ് ജി, ബിനീഷ് ഇടയാറ്റ്, പ്രവീണ്‍ കൂടപ്പുലം എം.ജി. സുരേഷ് ഐങ്കൊമ്പ്, മഹേഷ് ചന്ദ്രന്, അനീഷ് ഡി. നായര്‍, ഹരിപ്രസാദ് വി.എസ്, കെ.എം. അരുണ്‍ പൂഞ്ഞാര്‍, ശ്രീജേഷ് വി.എസ്. രാമപുരം, വിഷ്ണു ബിജു മീനച്ചില്‍, കെ.സുധീഷ് ഇടമറ്റം, പ്രസീത രഘു(ജോ. സെക്രട്ടറിമാര്‍), റെജി കുന്നനാകുഴി (ഖജാന്‍ജി) ഡോ. പി.സി. ഹരികൃഷ്ണന് (ജനറല്‍ കണ്‍വീനര്‍) എന്നിവരുടെ നേതൃത്വത്തില്‍ 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.












