ന്യൂഡല്‍ഹി: രാജ്യത്തെ പൊതുസമൂഹത്തിന്‍റെ പരിഛേദമായ ആദ്ധ്യാത്മിക, മത, സാമൂഹിക,വ്യാപാര വാണിജ്യ,സാഹിത്യ രംഗത്തെ സുപ്രധാന സംഘടനകളുടെ പങ്കാളിത്തത്തോടെ രൂപമെടുത്ത കൊറോണ റെസ്പോണ്‍സ് ടീം ( സി.ആര്‍.ടി) എന്ന കര്‍മ്മസേനയുടെ ആഭിമുഖ്യത്തില്‍ സുപ്രധാനമായ പ്രഭാഷണ പരമ്പര നാളെ [ചൊവ്വ ]മുതല്‍ ആരംഭിക്കുന്നു. കൊറോണ മഹാമാരിയോട് പൊരുതുന്ന ഭാരതീയ സമൂഹത്തില്‍ അദമ്യമായ ഭാവാത്മകത നിറച്ച ഊര്‍ജ്ജം പ്രസരിപ്പിക്കാലണ് ഈ ദൗത്യംകൊണ്ട് ലക്ഷ്യമിടുന്നത്.
മെയ് മാസം 11 മുതല്‍ 15 വരെ നീണ്ടു നില്‍ക്കുന്നതാണ് ഈ പ്രഭാഷണ പരിപാടി. സദ്ഗുരു ജഗ്ഗി വാസുദേവ് , പൂജ്യ ജൈന മുനിശ്രേഷ്ഠനായ പ്രമാണ്‍സാഗര്‍, ശ്രീ ശ്രീ രവിശങ്കര്‍, ശ്രീ അസിം പ്രേംജി, പൂജനീയ ശങ്കരാചാര്യ വിജയേന്ദ്ര സരസ്വതി, പദ്മവിഭൂഷണ്‍ സോനാല്‍ മാന്‍സിംഗ്, ആചാര്യ വിദ്യാസാഗര്‍,പൂജ്യ മഹന്ത് സന്ത് ഗ്യാന്‍ ദേവ് സിംഗ്( പഞ്ചായതീ അഖാഡ-നിര്‍മ്മല്‍). എന്നിവര്‍ക്കൊപ്പം സമാപന ദിവസം രാഷ്ട്രീയ സ്വയംസേവക സംഘത്തിന്‍റെ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും പ്രഭാഷണപരമ്പരയുടെ ഭാഗമാകുന്നു.
പ്രഭാഷണ പരമ്പര എല്ലാ ദിവസവും വൈകിട്ട് 4.30 മുതല്‍ 5 മണിവരെ അരമണിക്കൂറാണ് നടക്കുക. ( വിശ്വസംവാദകേന്ദ്രയുടെ ഫേസ് ബൂക്കിലും യൂട്യൂബിലൂടെയുമുള്ള സാമൂഹിക മാദ്ധ്യമങ്ങളിലാണ് പ്രഭാഷണം കാണാനാവുക. facebook.com/VishwaSamvadKendraBharat and youtube.com/VishwaSamvadKendraBharat)digital
പ്രഭാഷണ പരമ്പരയുടെ ക്രമം ഇത്തരത്തിലാണ്.
- മെയ് -11- 4.30- സദ്ഗുരു ജഗ്ഗി വാസുദേവ് , പൂജ്യ ജൈന മുനിശ്രേഷ്ഠനായ പ്രമാണ്‍സാഗര്‍
- മെയ് -12- 4.30-ശ്രീ ശ്രീ രവിശങ്കര്‍, ശ്രീ അസിം പ്രേംജി
3 മെയ് -13- 4.30-പൂജനീയ ശങ്കരാചാര്യ വിജയേന്ദ്ര സരസ്വതി, പദ്മവിഭൂഷണ്‍ സോനാല്‍ മാന്‍സിംഗ്,
4.മെയ് -14- 4.30- ആചാര്യ വിദ്യാസാഗര്‍,പൂജ്യ മഹന്ത് സന്ത് ഗ്യാന്‍ ദേവ് സിംഗ്( പഞ്ചായതീ അഖാഡ-നിര്‍മ്മല്‍)
5.മെയ് -15- 4.30- പരംപൂജനീയ സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്(രാഷ്ട്രീയ സ്വയംസേവക സംഘം)
ഈ പ്രഭാഷണപരമ്പര നമ്മുടെ ജീവിതത്തിന്‍റെ ആധ്യത്മിക-മാനസിക -ധാര്‍മ്മിക ഭാവങ്ങളെ തൊട്ടുണര്‍ത്തി ഭാവാത്മകമായ ഊര്‍ജ്ജം വ്യക്തിയിലേക്കും അതിലൂടെ സമൂഹത്തിലേയ്ക്കും പകരാന്‍ സഹായിക്കുമെന്ന് ഉറപ്പുണ്ടെന്ന് സി.ആര്‍.ടി വിഭാഗം കണ്‍വീനര്‍ ലെഫ്.ജനറല്‍ ഗുര്‍മീത് സിംഗ് പ്രത്യാശ പ്രകടിപ്പിച്ചു. സമൂഹതം ഇന്ന് നേരിടുന്ന ഭയം, ആത്മവിശ്വാസക്കുറവ്, ആശയറ്റ അവസ്ഥ, നിഷേധാത്മകത എന്നിവയെ ദൂരെക്കളഞ്ഞ് പൊതുസമൂഹം ഊര്‍ജ്ജ്വസ്വലമായി ജീവിതം തിരികെ പിടിക്കണം. ഈ പ്രഭാഷണ പരമ്പര എല്ലാ സമൂഹമാദ്ധ്യമശൃംഖലകളും ഏറ്റെടുത്ത് ലോകം മുഴുവനും എത്തിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
Discussion about this post