ഹൈദരാബാദ്: മാറ്റത്തിന് കളമൊരുക്കി തെലങ്കാനയില്‍ പ്രജാസംഗ്രാമ മുന്നേറ്റം. സംസ്ഥാന ബിജെപി അധ്യക്ഷന്‍ ബന്ദി സഞ്ജയ് കുമാര്‍ ആരംഭിച്ച പ്രജാ സംഗ്രാമ യാത്ര തെലങ്കാനയുടെ വിധി മാറ്റിയെഴുതുമെന്ന് മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. തെലങ്കാനയില്‍ കര്‍ഷക സര്‍ക്കാര്‍ രൂപീകരിക്കാനുള്ള മുന്നേറ്റത്തിനാണ് ബിജെപി തുടക്കമിട്ടതെന്ന് അദ്ദേഹം പറഞ്ഞു.
ബന്ദി സഞ്ജയ് കുമാറിനൊപ്പം പായാത്രയില്‍ പങ്കെടുത്ത ശേഷം വികാരാബാദ് ജില്ലാ ആസ്ഥാനത്ത് പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഫഡ്‌നാവിസ്.
ചന്ദ്രശേഖരറാവുവിന് ഭരണത്തിലല്ല സ്വന്തം കുടുംബക്ഷേമത്തിലാണ് താല്പര്യം. മകന്‍ കെ.ടി. രാമറാവുവിനെ അടുത്ത മുഖ്യമന്ത്രിയാക്കാനുള്ള ആര്‍ത്തിയാണ് അദ്ദേഹത്തിന്. സ്വന്തം ഫാംഹൗസില്‍ ഇരുന്ന് തെലങ്കാനയെ എല്ലാക്കാലവും ഭിക്കാമെന്നത് റാവുവിന്റെ വ്യാമോഹമാണെന്ന് ഫഡ്‌നാവിസ് പറഞ്ഞു.
ടിആര്‍എസ് അല്ല മുസ്ലീം മജ്‌ലിസാണ് തെലങ്കാന ഭരിക്കുന്നത്. ടിആര്‍എസിനുവേണ്ടി എഐഎംഐഎം തെലങ്കാന ഭരിക്കുകയാണെന്ന് ഫഡ്നാവിസ് ആരോപിച്ചു. 17ന് തെലുങ്കുജനതയുടെ അഭിമാനമായ ഹൈദരാബാദ് വിമോചന ദിനം ഔദ്യോഗിക പരിപാടിയായി നടത്താനുള്ള ചങ്കൂറ്റം റാവുവിനില്ലെന്നും അദ്ദേഹം ഒവൈസിയുടെ തടവറയിലാണെന്നും ഫഡ്‌നാവിസ് കുറ്റപ്പെടുത്തി.
Discussion about this post