കൊച്ചി: സാഹിത്യത്തിന് വിപരീതമായി എന്തെങ്കിലുമുണ്ടെങ്കില്‍ അത് ഭരണാധികാരമാണെന്ന് എം.കെ. സാനു. തങ്ങളെ വെല്ലുവിളിക്കുന്നതെന്ന് ഭരണാധികാരികള്‍ക്ക് തോന്നുന്ന ഒന്നാണ് സാഹിത്യം. ഒരു സാഹിത്യകാരന് ഭരണാധികാരിയായി മാറാനാകാത്തത് അതിനാലാണെന്ന് ഒരുകാലത്ത് ഇടത് സ്വതന്ത്രനായി മത്സരിച്ച് എംഎല്‍എ ആയ എം.കെ. സാനു ചൂണ്ടിക്കാട്ടി.
പുതിയ പുസ്തകമായ ‘സാഹിത്യദര്‍ശന’ ത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എറണാകുളം- അങ്കമാലി ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയില്‍ പുസ്തകം പ്രകാശനം ചെയ്തു. മേയര്‍ എം. അനില്‍കുമാര്‍, പ്രൊഫ.എം. തോമസ് മാത്യു, ജോണ്‍ പോള്‍, തനൂജാ ഭട്ടതിരി, ടി.എം. എബ്രഹാം, സി.ജി. രാജഗോപാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Discussion about this post