കോഴിക്കോട് : ഹ്രസ്വ ജീവിതം കൊണ്ട് ബൃഹത്തായ സാഹിത്യം മലയാളത്തിന് പകർന്ന സവ്യസാചിയായിരുന്നു സഞ്ജയനെന്ന് കവി പി പി ശ്രീധരനുണ്ണി . ഇന്നും കാലത്തെ വെളിച്ചത്തിലേക്ക് നയിക്കാൻ കരുത്തുള്ള ഊർജ്ജ പ്രവാഹിയായ കൊള്ളിയാനായിരുന്നു ആ ജീവിതമെന്ന് അദ്ദേഹം പറഞ്ഞു. തപസ്യ കലാ സാഹിത്യ വേദി സംഘടിപ്പിച്ച സഞ്ജയൻ സ്മൃതിസദസ്സിൽ സംസാരിക്കുകയായിരുന്നു ശ്രീധരനുണ്ണി .
പരിഹാസത്തിന്റെ വേരിൽ നിന്ന് നിശിതമായ വിമർശനം തൊടുക്കുകയായിരുന്നു സഞ്ജയൻ . ഉള്ളൂരും വള്ളത്തോളും ചങ്ങമ്പുഴയുമൊക്കെ ആ വിമർശന ശരമേറ്റവരാണ്. അതൊരു ചങ്കൂറ്റം കൂടിയായിരുന്നു. വിഷാദാത്മകതയിൽ നിന്ന് സമൂഹത്തെ പ്രസാദാത്മകതയിലേക്ക് നയിക്കുകയായിരുന്നു സഞ്ജയനെന്ന് ശ്രീധരനുണ്ണി പറഞ്ഞു.
പരിപാടിയിൽ തപസ്യ കലാ സാഹിത്യ വേദി വർക്കിങ് പ്രൊഫ.പി.ജി. ഹരിദാസ് അദ്ധ്യക്ഷനായി. ഡോ.ജി.ശ്രീജിത്ത്, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണൻ , സി.സി. സുരേഷ് എന്നിവർ സംസാരിച്ചു.
Discussion about this post