ന്യൂദല്‍ഹി: കുട്ടികള്‍ക്കും കൊവിഡ് വാക്‌സിന്‍. ഭാരത് ബയോടെക്‌സിന്റെ വാക്‌സിന്‍ കുട്ടികളില്‍ ഉപയോഗിക്കുന്നതിന് അംഗീകാരമായി. രണ്ട് മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് കോവാക്്‌സിന്‍ പ്രതിരോധ കുത്തിവയ്പ്പ് നല്‍കാനുള്ള നിര്‍ദ്ദേശം ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അംഗീകരിച്ചു. രണ്ട് ഡോസ് വാക്‌സിന്‍ നല്‍കുമെന്നാണ് കരുതുന്നത്. ഇത് സംബന്ധിച്ച് വിശദമായ മാര്‍ഗ്ഗരേഖ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതുവരെ നടത്തിയ പരീക്ഷണങ്ങളില്‍, വാക്‌സിന്‍ കുട്ടികള്‍ക്ക് ഒരു ദോഷവും വെളിപ്പെടുത്തിയിട്ടില്ല.
വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം, അടിയന്തര സാഹചര്യങ്ങളില്‍ നിയന്ത്രിത ഉപയോഗത്തിനായി 2 മുതല്‍ 18 വയസ്സുവരെയുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് വിദഗ്ധസമിതി ശിപാര്‍ശ ചെയ്തിട്ടുണ്ട്,’ ഭാരതത്തില്‍ നിര്‍മ്മിച്ച വാക്‌സിന്‍ രണ്ട് ഡോസുകളില്‍ നല്‍കുന്നതിനാണ് ശിപാര്‍ശ. ഡോസുകള്‍ക്കിടയില്‍ 20 ദിവസത്തെ ഇടവേള ഉണ്ടാകും.
നിലവില്‍, രാജ്യത്ത് മുതിര്‍ന്നവര്‍ക്ക് മൂന്ന് വാക്‌സിനുകള്‍ നല്‍കുന്നുണ്ട്. കോവാക്‌സിന്‍, കോവിഷീല്‍ഡ്, സ്പുട്‌നിക് വി. ഇതില്‍ കോവാക്‌സിന്‍ നിര്‍മ്മിച്ചിരിക്കുന്നത് ഭാരത് ബയോടെക് ആണ്. കോവിഷീല്‍ഡ് നിര്‍മ്മിക്കുന്ന സീറം ഇന്‍സ്റ്റിറ്റ്യൂട്ട് കൊവോവാക്‌സ് എന്ന കുട്ടികളുടെ വാക്സിന്‍ നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ്. അതേസമയം, സൈഡസ് കാഡിലയുടെ വാക്്‌സിന്‍ സൈക്കോവ്-ഡി യുടെ ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ത്തിയായി. അംഗീകാരത്തിനായി കാത്തിരിക്കുന്നു. ഇത് മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഉപയോഗിക്കാം.
Discussion about this post