പാലക്കാട്: എസ്ഡിപിഐ ഭീകര രുടെ ആക്രമണത്തിൽ ആർ എസ് എസ് പ്രവർത്തകൻ കൊല്ലപ്പെട്ടു. മമ്പറത്ത് എലപ്പുള്ളി സ്വദേശി സഞ്ജിത് ആണ് മരിച്ചത്. 27 വയസ്സായിരുന്നു. ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു കൊലപാതകം. ഭാര്യയുമായി ബൈക്കിൽ വരികയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ അക്രമികൾ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ സംഘടനയാണ് എസ്ഡിപിഐ
കാറിൽ നാല് പ്രതികളുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സഞ്ജുവിൻ്റെ ബൈക്ക് തടഞ്ഞ് നിർത്തിയ അക്രമികൾ ഭാര്യയുടെ മുന്നിൽ വച്ച് ഇയാളെ തലങ്ങും വിലങ്ങും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐയാണെന്ന് ബിജെപി പാലക്കാട് ജില്ലാ അധ്യക്ഷൻ കെ.എം.ഹരിദാസ് ആരോപിച്ചു.
Discussion about this post