പാലക്കാട്: പോപ്പുലര്‍ഫ്രണ്ട്,എസ്ഡിപിഐ ഭീകരര്‍ അതിദാരുണമായി കൊലപ്പെടുത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്‍റെ കുടുംബത്തെ ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ.മന്‍മോഹന്‍ വൈദ്യ സന്ദര്‍ശിച്ചു.
രാവിലെ പതിനൊന്നരയ്ക്ക് സഞ്ജിത്തിന്‍റെ വീട്ടിലെത്തിയ ഡോ. മന്‍മോഹന്‍ വൈദ്യ സഞ്ജിത്തിന്‍റെ ഭാര്യ അര്‍ഷിതയോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. എല്ലാ പിന്തുണയും സഹായവും നല്‍കുമെന്ന് മന്‍മോഹന്‍വൈദ്യ അറിയിച്ചു. സംഘടനക്ക് വേണ്ടി ജീവത്യാഗം ചെയ്ത സഞ്ജിത്തിന്‍റെ ധീരസ്മരണകള്‍ എന്നും സ്മരണീയമാണെന്ന് അദ്ദേഹം പറഞ്ഞു. കുടുംബത്തിന് സംഘത്തിന്‍റെ കരുതല്‍ ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് അമ്മ സുനിതയെ ആശ്വസിപ്പിച്ച അദ്ദേഹം അച്ഛന്‍ ആറുച്ചാമിയുമായും, സഹോദരന്‍ ശരത്തുമായും സംസാരിച്ചു. അരമണിക്കൂറോളം സ്ഞ്ജിത്തിന്‍റെ വീട്ടില്‍ ചെലവഴിച്ച ശേഷമാണ് മടങ്ങിയത്.
ആര്‍എസ്എസ് പ്രാന്തപ്രചാരക് പി.എന്‍.ഹരികൃഷ്ണകുമാര്‍, സഹപ്രാന്തപ്രചാരകന്മാരായ എ.വിനോദ്, എസ്.സുദര്‍ശന്‍, പ്രാന്തീയ കാര്യകാരി സദസ്യന്‍ പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, വിഭാഗ് പ്രചാരക് ആര്‍.അനീഷ്, വിഭാഗ് കാര്യവാഹ് എം.പി.കൃഷ്ണകുമാര്‍ തുടങ്ങിയവരും സഹസര്‍കാര്യവാഹിനൊപ്പമുണ്ടായിരുന്നു.
Discussion about this post