ന്യൂദല്‍ഹി: പാലക്കാട് മമ്പറത്ത് ആര്‍എസ്എസ് തേനാരി മണ്ഡലം ബൗദ്ധിക് പ്രമുഖ് എ. സഞ്ജിത്തിനെ കൊലപ്പെടുത്തിയ പോപ്പുലര്‍ഫ്രണ്ട്, എസ്ഡിപിഐ ഭീകരതക്കെതിരെ രാജ്യതലസ്ഥാനത്തും പ്രതിഷേധം. ജന്തര്‍മന്ദിറില്‍ കേരള ഹൗസിന് മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. സഞ്ജിത്തിന്റെ കുടുംബത്തിനൊപ്പം രാജ്യം മുഴുവനും ഉണ്ടെന്ന് യോഗം പ്രഖ്യാപിച്ചു. കൊലപാതകത്തെ അപലപിക്കുകയും കൊലപാതകികളെ ഉടന്‍ പിടികൂടണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
“ഹിന്ദു ജാഗരണ്‍ മഞ്ച് ദല്‍ഹി സംസ്ഥാന സംഘടനാ സെക്രട്ടറി സുശീല്‍ തോമര്‍ മുഖ്യപ്രഭാഷണം നടത്തി. സഞ്ജിത്തിനെ ആസൂത്രിതമായി കൊലപ്പെടുത്തിയവരെ ഉടന്‍ പിടികൂടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭരണകക്ഷിയായ സിപിഎമ്മും മുസ്ലീം ഭീകരസംഘടനകളും തമ്മിലുള്ള രഹസ്യധാരണയാണ് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്ത കര്‍ക്കും നേതാക്കള്‍ക്കും നേരെയുണ്ടാകുന്ന അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു.”
സഞ്ജിത്തിന്‍റെ കൊലപാതകത്തെക്കുറിച്ച് എന്‍ഐഎ അന്വേഷിക്കണമെന്ന് യുവമോര്‍ച്ച മുന്‍ ദേശീയ സെക്രട്ടറി അനൂപ് ആന്റണി ആവശ്യപ്പെട്ടു. ഹിന്ദു ജാഗരണ്‍ മഞ്ച് ദല്‍ഹി ഘടകത്തിന്‍റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ ഹിന്ദു ജാഗരണ്‍ മഞ്ച് ദല്‍ഹി സംസ്ഥാന വൈസ് പ്രസിഡന്റ് നാഗേന്ദ്ര പാല്‍ സിങ്, ജയ്ദീപ് സിങ്, മാന്‍വി ശര്‍മ്മ, സുനില്‍ ഗുപ്ത തുടങ്ങിയവര്‍ സംസാരിച്ചു.
Discussion about this post