ബെംഗളൂരു: ബുര്‍ഖയ്‌ക്കെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടുവെന്ന് ആരോപിച്ച് ഇരുപത്താറുകാരനെ ഇസ്ലാമിസ്റ്റുകള്‍ വധിച്ചു. കാമ്പസ് ഫ്രണ്ടിന്റെ നേതൃത്വത്തില്‍ ബുര്‍ഖ, ഹിജാബ് സമരം നടന്ന ശിവമോഗയിലാണ് ബജരംഗ്ദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷ കൊല്ലപ്പെട്ടത്. ബുര്‍ഖയെ എതിര്‍ക്കുന്നവരെ വെട്ടി നുറുക്കുമെന്ന കോണ്‍ഗ്രസ് നേതാവ് മുഖറംഖാന്റെ വിദ്വേഷപ്രസംഗം കഴിഞ്ഞ് 12 ദിവസസം പിന്നിടുമ്പോഴാണ് സംഭവം. അഞ്ച് പേരടങ്ങുന്ന സംഘമാണ് ഹര്‍ഷയെ കൊലപ്പെടുത്തിയത്.
കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര ഹര്‍ഷയുടെ കുടുംബത്തെ സന്ദര്‍ശിച്ച് നീതി ഉറപ്പാക്കുമെന്ന് വാക്ക് നല്കി. ഹര്‍ഷയുടെ മരണം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും ഭീകരരെ നിലയ്ക്കു നിര്‍ത്തുമെന്നും മന്ത്രി ഈശ്വരപ്പ പറഞ്ഞു.
Discussion about this post