ഗുവാഹത്തി: അല്‍ഖ്വയ്ദ അടക്കമുള്ള ജിഹാദി ഭീകരസംഘങ്ങള്‍ സംസ്ഥാനത്ത് കടന്നുകൂടിയിട്ടുണ്ടെന്ന് ആസാം മുഖ്യമന്ത്രി ഡോ.ഹിമന്ത ബിശ്വ ശര്‍മ്മ. കഴിഞ്ഞ ദിവസം അഞ്ച് ഭീകരരെ പോലീസ് പിടികൂടിയിരുന്നു. ഭീകരസംഘടനകളെ നേരിടാന്‍ ആസാം പോലീസില്‍ പ്രത്യേക സെല്‍ രൂപീകരിച്ചതായും അദ്ദേഹം പറഞ്ഞു.
ആസാമിലെ നദീതീരമേഖലകളിലെ മദ്രസകളിലൂടെയാണ് ഭീകരവാദ സ്ലീപ്പര്‍സെല്ലുകള്‍ രൂപപ്പെടുന്നതെന്ന് നേരത്തെ ആക്ഷേപം ശക്തമായിരുന്നു. ഇത് ശരിയെന്ന് തെളിയിക്കുന്നത് കഴിഞ്ഞ ദിവസം നടന്ന അറസ്റ്റ്. മദ്രസകള്‍ തീവ്രവാദ പാഠശാലകളാകുന്നുവെന്ന ആശങ്ക സര്‍ക്കാര്‍ ഗൗരവത്തോടെ കാണണമെന്ന് സംസ്ഥാന ബിജെപി വക്താക്കളായ രഞ്ജിബ് കുമാര്‍ ശര്‍മ്മയും മൊമിനുല്‍ അവാലും പറഞ്ഞു.
മദ്രസകളില്‍, മതത്തിന്റെ മറവില്‍, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, സിറിയ, ലെബനന്‍ എന്നിവിടങ്ങളിലെ തീവ്രവാദ ഗ്രൂപ്പുകളെക്കുറിച്ച് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നു, ഇത് സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കുമെന്ന്, വക്താക്കള്‍ പറഞ്ഞു.
കോണ്‍ഗ്രസ്, എഐയുഡിഎഫ്, എഎംഎസ്യു തുടങ്ങിയ സംഘടനകള്‍ ന്യൂനപക്ഷപ്രേമത്തിന്റെ പേരില്‍ ഭീകരതയെ താലോലിക്കുകയാണ്. ബംഗ്ലാദേശിലെ കോക്സ് ബസാര്‍, ധാക്ക, കിഴക്കന്‍ ഇന്ത്യ, നേപ്പാളിലെ ടോറായി പ്രദേശങ്ങള്‍, ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന പ്രത്യേക രാജ്യം ലക്ഷ്യമിട്ടാണ് വിഘടനവാദികളുടെ നീക്കമെന്ന് ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടി.
Discussion about this post