മുംബൈ: ആറ് പേര്‍ ചേര്‍ന്ന് മുംബൈയില്‍ 26/11 മോഡല്‍ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണി. മുംബൈ ട്രാഫിക് പോലീസിന്‍റെ വാട്സ്ആപ്പ് നമ്പറിലേക്ക് പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ഒരു നമ്പറില്‍ നിന്നാണ് ഭീഷണി സന്ദേശം വന്നത്. വാട്‌സ്ആപ്പ് സന്ദേശത്തെക്കുറിച്ച് മുംബൈ പോലീസ് അന്വേഷിച്ചുവരികയാണ്.
2008 നവംബര്‍ 26ന് പാക്കിസ്ഥാന്‍ ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബ മുംബൈയിലുടനീളം നടത്തിയ ആക്രമണങ്ങള്‍ ഓര്‍മ്മിപ്പിച്ചാണ് വാട്സ്ആപ്പ് സന്ദേശം. റായ്ഗഡ് ജില്ലയിലെ ഹരിഹരേശ്വര്‍ ബീച്ചില്‍ എകെ 47, റൈഫിളുകള്‍, തോക്കുകള്‍, വെടിക്കോപ്പുകള്‍ എന്നിവയുമായി ഒരു ബോട്ട് വ്യാഴാഴ്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് സുരക്ഷാ ജാഗ്രത നിലനില്‍ക്കുന്നതിനിടെയാണ് പുതിയ സംഭവവികാസം.
ബോട്ട് കണ്ടെടുത്തതിനെ തുടര്‍ന്ന് മഹാരാഷ്ട്ര പോലീസിനോട് ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബോട്ട് ഓസ്ട്രേലിയന്‍ പൗരന്റേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ജന്മാഷ്ടമി, ഗണേശോത്സവ ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തുടനീളം പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Discussion about this post