VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home ലേഖനങ്ങള്‍

കപട ഗാന്ധിയുടെ സവർക്കർ നിന്ദ

കെ.ആര്‍. ഉമാകാന്തന്‍ by കെ.ആര്‍. ഉമാകാന്തന്‍
4 April, 2023
in ലേഖനങ്ങള്‍
ShareTweetSendTelegram

താന് രാഹുല് സവർക്കർ അല്ല എന്ന രാഹുല് ഗാന്ധിയുടെ പരിഹാസം നിറഞ്ഞ പ്രസ്താവന ഒരു തരത്തില് ശരിയാണ്. രാഹുലിനു സവർക്കർ ആകാനെന്നല്ല സവർക്കറെ ഉൾക്കൊള്ളാൻ പോലും കഴിയില്ല. ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും ആൾ രൂപമായിരുന്നു ധീരനായ സവർക്കർ. അധികാരത്തിന്‍റെ തണലില് സുഖലോലുപ ജീവിതം നയിച്ച രാഹുലിന് ഇതു രണ്ടും അന്യമാണുതാനും. സ്വാതന്ത്ര്യസമരത്തിന്‍റെ അഗ്നിയില് എരിഞ്ഞു തീര്ന്ന വീര സവർക്കറുടെ ത്യാഗജീവിതത്തെക്കുറിച്ചൊരു ചിന്ത.

ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ അപൂർവ്വ വ്യക്തിത്വമാണ് ‘വിപ്ലവകാരികളുടെ രാജകുമാരന്’ എന്നറിയപ്പെടുന്ന സ്വാതന്ത്ര്യസമര വീര വിനായക ദാമോദർ സവർക്കർ. ബ്രിട്ടീഷുകാർ ഏറ്റവും വലിയ ശത്രുവായി കണ്ടത് സവർക്കറെയായിരുന്നു. അതുകൊണ്ട് അവർ അദ്ദേഹത്തിന് വിധിച്ച ശിക്ഷ 50 വർഷം കഠിനതടവ്, അതും ആന്ഡമാനില്. സ്വാതന്ത്ര്യസമരത്തിലെ മറ്റു നേതാക്കള്ക്ക് ഉയർന്ന ക്ലാസും മറ്റ് സൗകര്യങ്ങളും ജയിലില് അനുവദിച്ച സമയത്ത് സവർക്കർക്ക് സെല്ലുലാർ ജയിലിൽ നരകതുല്യമായ പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നു. പല തവണ ഏകാന്ത തടവിലാക്കപ്പെട്ടു. കൈകൾ മേലോട്ടു കെട്ടി നിർത്തിയത് ആഴ്ചകളോളം. ചക്കിൽ കാളയ്ക്കു പകരം സവർക്കറെ കെട്ടി എണ്ണയാട്ടിച്ചു. ആന്ഡമാനിലെ മറ്റു തടവുകാര്ക്ക് അനുവദിച്ചിരുന്ന ഒരിളവും സവർക്കർക്ക് നൽകിയില്ല. വർഷത്തിലൊരിക്കൽ വീട്ടിലേക്കും വീട്ടിൽ നിന്നുമുള്ള കത്തുകൾ കൈമാറാനുള്ള അവകാശം നിഷേധിച്ചു. വർഷത്തിലൊരിക്കൽ കുടുംബാംഗങ്ങളെ കാണുന്നതും നിഷേധിക്കപ്പെട്ടു. ആന്ഡമാനില് കഴിഞ്ഞ പതിനൊന്നു വർഷത്തിനിടയില് ഒരു തവണ മാത്രമാണ് കുടുംബാംഗങ്ങളെ കാണാന് അനുവാദം കിട്ടിയത്. ന്റ മുഴുവന് സ്വത്തും കണ്ടുകെട്ടി. കണ്ണട പോലും ജപ്തി ചെയ്തു. പ്രശസ്തമായ രീതിയില് പാസായ ഡിഗ്രി റദ്ദാക്കപ്പെട്ടു. മകന് മരിച്ച വിവരം പോലും അറിയിച്ചില്ല. ആന്ഡമാനില്തന്നെയുണ്ടായിരുന്ന മൂത്ത സഹോദരനെ വര്ഷങ്ങള്ക്കു ശേഷമാണ് സവര്ക്കര് കാണുന്നത്. എഴുതാന് പേപ്പറോ വായിക്കാന് ദിനപത്രങ്ങളോ പുസ്തകങ്ങളോ നല്കിയില്ല. എന്നിട്ടും ജയില്മുറിയിലെ ചുമര് കടലാസായി കരുതി അതില് കരി കൊണ്ട് എഴുതിയ രണ്ട് കവിതകള് അദ്ദേഹം മറ്റു തടവുകാരെക്കൊണ്ട് മനഃപാഠമാക്കി ഭാരതത്തിലെത്തിച്ചു.

സവര്ക്കര് മറ്റു പല രീതികളിലും ഓര്മിക്കപ്പെടേണ്ടയാളുമാണ്. 1857ലെ സ്വാതന്ത്ര്യസമരത്തെ ശിപായി ലഹള എന്ന രീതിയിലാണ് ബ്രിട്ടീഷുകാര് പ്രചരിപ്പിച്ചത്. എന്നാല് ചരിത്രത്തില് നിന്ന് തെളിവുകള് തേടി സവര്ക്കര് അതിന്റെ ചരിത്രം 1857ലെ ഒന്നാം സ്വാതന്ത്ര്യസമരം എന്ന പേരില് ഒരു പുസ്തകം എഴുതി. ഇതു മണത്തറിഞ്ഞ ബ്രിട്ടീഷ് സര്ക്കാര്, പ്രസിദ്ധീകരിക്കും മുന്പ് പുസ്തകം നിരോധിച്ചു. പിന്നീട് രഹസ്യമായി അച്ചടിച്ച് പുസ്തകം വിതരണം ചെയ്തു. ആ പുസ്ത്കണക്കാക്കപ്പെട്ടു. പിന്നീട് ഭഗത്സിംഗും നേതാജി സുഭാഷ് ചന്ദ്രബോസും ഈ പുസ്തകം അച്ചടിച്ച് തങ്ങളുടെ അനുയായികള്ക്ക് പഠിക്കാന് നല്കി.

സവര്ക്കര് സ്ഥാപിച്ച ‘അഭിനവ ഭാരത്’- എന്ന വിപ്ലവ സംഘടനയ്ക്ക് ഭാരതമെമ്പാടും ശാഖകള് ഉണ്ടായിരുന്നു. ഭാരതത്തില് ഉണ്ടായിരുന്ന എല്ലാ വിപ്ലവസംഘടനകളുമായി അദ്ദേഹം ബന്ധം സ്ഥാപിച്ചിരുന്നു. വിപ്ലവ പ്രവര്ത്തനങ്ങള് സംഘടിപ്പിക്കാന് കൂടിയാണ് സവര്ക്കര് ഇംഗ്ലണ്ടില് പോയത്. അവിടെവച്ച് ജാലിയന്വാലാബാഗിലെ കൂട്ടക്കൊലയ്ക്കു കാരണക്കാരനായ ജനറല് ഡയറെ ഭാരതീയനായ മദന്ലാല് ഡിംഗ്ര എന്ന യുവാവ് വെടി വച്ചുകൊന്നു. പ്രസ്തുത കൊലയ്ക്കു കാരണമായി ഗൂഢാലോചനാക്കുറ്റം ചുമത്തിയാണ് സവര്ക്കറെ ബ്രിട്ടീഷുകാര് ജയിലിലടച്ചത്.

ഇന്ന് സവര്ക്കറുടെ പാരമ്പര്യത്തെക്കുറിച്ച് ചില ദുരാരോപണങ്ങള് കോണ്ഗ്രസുകാരും കമ്യൂണിസ്റ്റുകാരും പ്രചരിപ്പിക്കുന്നു. സവര്ക്കര് ബ്രിട്ടീഷ് സര്ക്കാരിനോട് മാപ്പു പറഞ്ഞാണ് ജയില്മോചിതനായത് എന്ന് അവര് പറയുന്നു. സത്യമെന്താണ്? ആന്ഡമാനിലെ നരകതുല്യമായ ജയിലില് ജീവിതം ഹോമിക്കുന്നതില് സവര്ക്കര് മഹത്വം ദര്ശിച്ചില്ല. സ്വാതന്ത്ര്യത്തിനായി പ്രവര്ത്തിക്കാന് ജയിലില്നിന്ന് പുറത്തുവരണമെന്ന് അദ്ദേഹം കരുതി. അതനുസരിച്ച് ആറ് കത്തുകള് ബ്രിട്ടീഷ് അധികൃതര്ക്ക് എഴുതി. അതിലൊന്നിലും, വിപ്ലവ പ്രവര്ത്തനത്തില് പശ്ചാത്താപമുണ്ടെന്ന് സവര്ക്കര് പറഞ്ഞിട്ടില്ല. ലോകത്ത് അന്നുണ്ടായിരുന്ന സാഹചര്യത്തില് പരിഷ്കൃത രാജ്യങ്ങളിലെ സര്ക്കാരുകള് രാഷ്ട്രീയ തടവുകാരെ ഏതു വിധത്തിലാണ് പരിഗണിക്കേണ്ടത് എന്നും അവര്ക്ക് ജയിലില് നല്കിയിരുന്ന സൗകര്യങ്ങളെക്കുറിച്ചും കത്തുകളില് എഴുതി. എന്നാല് അവയിലൊന്നിലും തനിക്ക് മാത്രമായി സൗകര്യങ്ങള് അദ്ദേഹം ആവശ്യപ്പെട്ടില്ല. ഒരു കത്തില് സൗകര്യങ്ങള് മറ്റു തടവുകാര്ക്ക് നല്കുന്നതില് താനൊരു തടസമാകരുതെന്നും താനാണ് പ്രശ്നമെങ്കില് അത്തരം സൗകര്യങ്ങള് തനിക്ക് നിഷേധിച്ചുകൊണ്ട് മറ്റുള്ള തടവുകാര്ക്ക് നല്കാനും അഭ്യര്ത്ഥിക്കുന്നുണ്ട്. കത്തില് ലോക രാഷ്ട്രീയം സംബന്ധിച്ച് സവര്ക്കര്ക്കുണ്ടായിരുന്ന വിലയിരുത്തലുകളുണ്ട്. ജയിലില് നരകയാതന അനുഭവിക്കുന്ന തടവുകാരന്റെ ക്ഷീണിച്ച സ്വരമല്ല, മറിച്ച് പൗരുഷ പൂര്ണമാണ് കത്തുകള്. ചരിത്രത്തിലെ പാഠങ്ങള് അതില് സവര്ക്കര് വിശദീകരിക്കുന്നു. ഒരു കത്തിലും വിദൂരമായിപ്പോലും തന്റെ വിപ്ലവപ്രവര്ത്തനങ്ങളില് പശ്ചാത്താപമോ ക്ഷമാപണമോ നടത്തുന്നില്ല. മറിച്ച് താന് വിപ്ലവ പ്രവര്ത്തനത്തില് ഏര്പ്പെട്ടത് ജനാധിപത്യപരമായി പ്രവര്ത്തിക്കാനുള്ള അവസരം ഇല്ലാതിരുന്നതിനാലാണ്, അതിനാല് ബ്രിട്ടീഷുകാര് ഭാരതത്തില് നടപ്പാക്കുന്ന ഭരണ പരിഷ്കാരങ്ങള്ക്കനുസരിച്ച് തുടര്ന്ന് സമാധാനപരമായി പ്രവര്ത്തിച്ചുകൊള്ളാം എന്ന ഉറപ്പാണ് അദ്ദേഹം നല്കുന്നത്. തുടര്ന്നും സ്വാന്ത്ര്യസമര പ്രവര്ത്തനങ്ങളില് താന് ഏര്പ്പെടും എന്ന സൂചന ആ കത്തില് ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയമായ വസ്തുത.

കത്തുകള് പുറത്തേക്കും അകത്തേക്കും പോകുന്നത് ജയിലധികൃതര് വായിച്ചശേഷം മാത്രമായിരുന്നു. അതുകൊണ്ട് ജയിലധികൃതരുടെ എതിര്പ്പ് ഒഴിവാക്കാന് അഭിസംബോധന ആഢ്യമായ രീതിയില് എഴുതിയിട്ടുണ്ട്. മാത്രമല്ല മുഴുവന് തടവുകാര്ക്കുംവേണ്ടിയാണ് വാദിച്ചത്.

സവര്ക്കറെ ആദ്യമായി ‘ധീര ദേശാഭിമാനി’- എന്ന്വിളിച്ചത് മഹാത്മാ ഗാന്ധിയാണ്. 1970ല് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി സവര്ക്കറുടെ സ്മരണക്ക് സ്റ്റാമ്പ് ഇറക്കി. ഇ.എം.എസ്. നമ്പൂതിരിപ്പാട് തന്റെ ഇന്ത്യന് സ്വാതന്ത്ര്യസമര ചരിത്രം എന്ന പുസ്തകത്തില് സവര്ക്കറെ സ്മരിക്കുന്നുണ്ട്.ഇതേപോലുള്ള ഉദാഹരണങ്ങള് അനവധിയാണ്. 1980 മെയ് 20ന് എഴുതിയ കത്തില് ഇന്ദിരാ ഗാന്ധി ”ബ്രിട്ടീഷ് സര്ക്കാരിനെ എതിര്ക്കുന്നതില് സവര്ക്കറുടെ ധീരമായ പങ്കിന് നമ്മുടെ സ്വാതന്ത്ര്യസമര ചരിത്രത്തില് അതിന്റേതായ സ്ഥാനമുണ്ട്. ഇന്ത്യയുടെ പ്രശംസാര്ഹനായ ഈ മകന്റെ ജന്മ ശതാബ്ദിക്ക് ഞാന് എല്ലാ വിജയങ്ങളും നേരുന്നു” എന്ന് എഴുതി.

ഇന്ദിരാ ഗാന്ധി സവര്ക്കറെ ആദരവോടുകൂടി കണ്ടപ്പോള് അവരുടെ പേരക്കുട്ടി രാഹുല് സവര്ക്കറെ അധിക്ഷേപിക്കുന്നു. ഇന്ന് സവര്ക്കര്ക്ക് ഗാന്ധിവധവുമായി ബന്ധമുണ്ടെന്നുംം ബ്രിട്ടീഷുകാരോട് മാപ്പുപറഞ്ഞു എന്ന പേരിലും നടത്തുന്ന കള്ളപ്രചാരണം ഹിന്ദുത്വത്തിനെതിരായ പ്രചാരണത്തിന്റെ ഭാഗമാണ്. ഹിന്ദുത്വത്തിന്റെ ഏറ്റവും പ്രബലനായ വക്താവായിരുന്നു സവര്ക്കര്. ഹിന്ദുത്വംഭാരതത്തിന്റെ ദേശീയതയാണെന്ന് വ്യക്തമായി വിട്ടുവീഴ്ചയില്ലാതെ സവര്ക്കര് പറഞ്ഞു. കമ്യൂണിസ്റ്റുകാരുടെ ചരിത്രം ദേശ ദ്രോഹത്തിന്റേതാണ്.

രാഹുല് ഗാന്ധി എങ്ങനെ ഗാന്ധിയായി എന്നതും ചിന്തിക്കണം. ഗാന്ധി എന്ന പേര് സ്വന്തം പേരിനോട് ചേര്ക്കാന് അദ്ദേഹത്തിന് എന്തു യോഗ്യതയാണുള്ളത്? ജനവഞ്ചനയ്ക്കായി സ്വന്തം പാരമ്പര്യംപോലും മാറ്റിയ രാഹുല് ഗാന്ധി സവര്ക്കറെ അധിക്ഷേപിക്കുന്നത് എതിര്ക്കപ്പെടേണ്ടതാണ്.

സവര്ക്കര് എഴുതിയ കത്തുകള് ബ്രിട്ടീഷ് സര്ക്കാര് സ്വീകരിച്ചില്ല. അദ്ദേഹത്തെ മോചിപ്പിക്കാന് അവര് തയ്യാറായില്ല. ഉറപ്പുകള് ജയിലില്നിന്നു പുറത്തുപോകാനുള്ള തന്ത്രമായിട്ടാണ് ബ്രിട്ടീഷുകാര് കണ്ടത്. ബ്രിട്ടീഷുകാര് അദ്ദേഹത്തെ മനസ്സിലാക്കിയതുപോലെ സവര്ക്കറെ ഉള്ക്കൊള്ളാന് രാഹുല് ഗാന്ധിക്കും കമ്യൂണിസ്റ്റുകാര്ക്കും കഴിഞ്ഞിട്ടില്ല. അതിന് കാരണം അവര്ക്ക് ഭാരത ചരിത്രവുമായും ജനജീവിതവുമായും ഉള്ള അടുപ്പമില്ലായ്മയാണ്. വിവാഹം കഴിച്ചശേഷം രാജീവ് ഗാന്ധി പ്രധാനമന്ത്രിയാകുവാന് സാധ്യത തെളിയുംവരെ 11 വര്ഷം ഭാരത പൗരത്വം എടുക്കാതിരുന്ന സോണിയാ ഗാന്ധിക്ക് ഭാരതത്തോടുള്ള ബന്ധം വ്യക്തമാണല്ലോ. സോണിയ ഗാന്ധിയുടെ വൈദേശിക മനസ്സ് രാഹുല് ഗാന്ധിയിലൂടെ പുറത്തുവരുന്നുണ്ട്. എത്രമാത്രം ആരോപണങ്ങള് സോണിയയുടെ ദേശത്തോടുള്ള കൂറിനെപ്പറ്റിയുണ്ടായിട്ടുണ്ട്? അതിനൊന്നും മറുപടി പറയാതെ സോണിയയും മക്കളും സവര്ക്കറെക്കുറിച്ച് അപവാദ പ്രചാരണം നടത്തുന്നത് ഏതൊരു ഭാരതീയനെയും വേദനിപ്പിക്കും. സവര്ക്കറുടെ ദേശ ഭക്തി വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ മരണം. ശരീരംകൊണ്ട് തുടര്ന്ന് പ്രവര്ത്തനം സാധ്യമല്ലാതെ വന്നപ്പോള് നാടിനുവേണ്ടി പ്രവര്ത്തിക്കാനാകാത്ത ജീവിതം ആവശ്യമില്ല എന്ന് തീരുമാനിച്ച് പ്രായോപവേശം ചെയ്ത് മരണം വരിക്കുകയാണ് സവര്ക്കര് ചെയ്തത്. ജീവിതത്തിലും മരണത്തിലും അദ്ദേഹം ദേശ സ്നേഹത്തിന്റെ ഉജ്വല മാതൃക സൃഷ്ടിച്ചു. സ്വാതന്ത്ര്യസമരത്തിലെ ഉജ്വലമായ ഏടുകള് സ്വജീവിതംകൊണ്ട് എഴുതിച്ചേര്ത്ത സവര്ക്കറെ ഭാരതം മറക്കുകയില്ല. അതിന് ഏതു കപട ഗാന്ധി ശ്രമിച്ചാലും പരാജയപ്പെടും..

Tags: #RAHUL GANDHI#Savarkar
Share137TweetSendShareShare

Latest from this Category

ഭാരതാംബയുടെ അഗ്‌നിപുത്രി

രാഷ്‌ട്രമാവണം ലഹരി

സംഘം നൂറിലെത്തുമ്പോൾ..

കാഴ്ചാനുഭവങ്ങളുടെ ‘അരവിന്ദം’

പകരാം നമുക്ക് നല്ല ശീലങ്ങള്‍..

ലക്ഷ്മണനും അശ്വത്ഥാമാവും

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

അണുബോംബിന്റെ പേരിൽ ഭയപ്പെടുത്താൻ നോക്കേണ്ട; സിന്ദൂരം വെടിമരുന്നാകുന്നതിന് ലോകം സാക്ഷി: പ്രധാനമന്ത്രി

നാഗ്പൂർ മഹാനഗർ ഘോഷ് കാര്യാലയം ഉദ്‌ഘാടനം ചെയ്തു

പാകിസ്ഥാന്‍ മുക്കിന്റെ പേര് മാറ്റുന്നു

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

വി. കൃഷ്ണശർമ്മ സ്‌മാരക മാധ്യമ പുരസ്‌കാരം : അപേക്ഷ ക്ഷണിച്ചു

പാകിസ്ഥാന്‍ മുഴുവന്‍ ഭാരതത്തിന്റെ ആക്രമണ പരിധിയില്‍

ഡോ. ജയന്ത് നർലിക്കറിൻ്റെ വേർപാട് രാജ്യത്തിന് നഷ്ടം: ആർഎസ്എസ്

103 അമൃത് ഭാരത് സ്റ്റേഷനുകള്‍ പ്രധാനമന്ത്രി നാളെ രാഷ്‌ട്രത്തിന് സമര്‍പ്പിക്കും; കേരളത്തില്‍ വടകരയും ചിറയിന്‍കീഴും

Load More

Latest English News

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies