Mathews Theniaplackal
ക്രൈസ്തതവരെയും ഹൈന്ദവരെയും ബാധിക്കുന്ന ഒരു വിഷയത്തെപറ്റി സിനിമയിറങ്ങുമ്പോൾ ഇടതും വലതും അതിനെതിരാണ്. ലൗ ജിഹാദ് ഒരു യാഥാർത്ഥ്യമാണെന്ന് നിരവധി തവണ ഇക്കൂട്ടരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും കേരളത്തിലെ ക്രിസ്ത്യാനിയുടെയും ഹിന്ദുവിൻ്റെയും ആശങ്കയ്ക്ക് ഈ കപട മതേതരവാദികൾ പുല്ല് വില പോലും കൽപ്പിക്കുന്നില്ല എന്നതാണ് വസ്തുത. വോട്ട് കിട്ടാൻ പോലും കേരളത്തിലെ ക്രൈസ്തവരെ ഇനി തങ്ങൾക്ക് ആവശ്യമില്ലെന്നാണ് ഇടത് വലത് മുന്നണികൾ നമ്മളോട് പറയാതെ പറയുന്നത്. ഇനി തീരുമാനമെടുക്കേണ്ടത് നമ്മളാണ്. വോട്ടിന് വേണ്ടി പോലും നമ്മളെ ഗൗനിക്കാത്തവരെ പിന്തുണയ്ക്കണോ അതോ, വോട്ടിന് വേണ്ടിയാണെങ്കിലും നമ്മുടെ പ്രശ്നങ്ങളിൽ ഒപ്പം നിൽക്കുന്നവരെ പരിഗണിക്കണോ എന്നതാണ് ചോദ്യം! ഇതിൻ്റെ ഉത്തരമാണ് കേരളത്തിലെ രാഷ്ട്രീയ അടിമകളല്ലാത്ത മനുഷ്യർ കഴിഞ്ഞ കുറച്ച് വർഷങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നത്.
എത്ര ശത്രുപക്ഷത്ത് നിർത്തിയാലും ക്രൈസ്തവനും ഹൈന്ദവനും അതൊന്നും വിഷയമല്ലെന്ന ധാരണയാണ് ഇടത് വലത് മുന്നണികളുടെ ഈ അഹങ്കാരത്തിന് കാരണം. വരും തിരഞ്ഞെടുപ്പുകളിൽ ഈ ഹുങ്ക് തകർന്നു വീഴുക തന്നെ ചെയ്യും. നോർത്ത് ഇന്ത്യയിൽ ക്രൈസ്തവർക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ മാത്രം കണ്ണീരൊഴുക്കുകയും കേരളത്തിൽ ക്രൈസ്തവർ നേരിടുന്ന വെല്ലുവിളികളെല്ലാം വെറും കെട്ടുകഥകളാണെന്നും പറയുന്നവരുടെ ഇരട്ടത്താപ്പ് ക്രിസ്ത്യാനിക്ക് നന്നായി മനസിലായി കഴിഞ്ഞു.ഇനിയും ഇത്, മനസിലാകാത്തത് രാഷ്ട്രീയ അടിമകൾക്ക് മാത്രമാണ്..
Discussion about this post