VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home ലേഖനങ്ങള്‍

ഇന്ന് സക്ഷമ സ്ഥാപനദിനം: വരിയിലില്ലാത്തവര്‍..

VSK Desk by VSK Desk
20 June, 2024
in ലേഖനങ്ങള്‍
ShareTweetSendTelegram

ശ്രീജിത്ത്. എൻ
(സക്ഷമ സംസ്ഥാന സമിതിയംഗമാണ് ലേഖകന്‍)

അവസാനത്തെ വരിയില്‍ ഏറ്റവും അവസാനം നില്‍ക്കുന്നയാളിന്റെയും ക്ഷേമം ഉറപ്പുവരുത്തണമെന്ന ഉന്നതമായ ആശയത്തെ നെഞ്ചേറ്റിയ ക്രാന്തദര്‍ശികളാണ് സകല മേഖലകളിലുമിന്ന് ഭാരതത്തെ നയിക്കുന്നതെന്നത് ഏറെ പ്രതീക്ഷയുണര്‍ത്തുന്നു. ഈ ആശയത്തിന്റെ ചുവടു പിടിച്ചാണല്ലോ അന്ത്യോദയ എന്ന സങ്കല്പം രൂപം കൊണ്ടത്. എല്ലാവര്‍ക്കും വീട്, എല്ലാ വീട്ടിലും വെള്ളം, വൈദ്യുതി, പാചകവാതകം, ശൗചാലയം എന്നുതുടങ്ങി എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ടും, ആരോഗ്യ ഇന്‍ഷുറന്‍സും ഉള്‍പ്പടെ ഇന്ന് ഭാരതസര്‍ക്കാര്‍ നടപ്പാക്കുന്ന വികസന പദ്ധതികളുടെയെല്ലാം ആധാരം അന്ത്യോദയ എന്ന മഹത്തായ ക്ഷേമസങ്കല്പമാണ്. വരിയില്‍ കാത്തുനില്‍ക്കുന്നവരെ മനസാ സങ്കല്പിച്ചാല്‍ ഇതൊരാദര്‍ശ ചിന്തയാണെന്നതില്‍ തര്‍ക്കമില്ല. പക്ഷേ വരിയുടെ അവസാനം പോലും വന്നുനില്‍ക്കാന്‍ ത്രാണിയില്ലാത്ത ദുഃഖദുരിതപീഡിതരായ വലിയൊരു സമൂഹം നമ്മുടെ ചുറ്റുമുണ്ട്. നിര്‍ഭാഗ്യവശാല്‍ അറിഞ്ഞോ അറിയാതെയോ അവരെ കുറിച്ചാരും തന്നെ വേണ്ടവിധത്തില്‍ ചിന്തിക്കാറില്ല. വിവിധ ശാരീരിക – മാനസിക – ബൗദ്ധിക വെല്ലുവിളികളെ നേരിട്ടു കൊണ്ട് നമ്മുടെയിടയില്‍ തന്നെ ജീവിക്കുന്ന കോടിക്കണക്കിന് വരുന്ന ദിവ്യാംഗരായ സോദരരാണവര്‍.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോക ജനസംഖ്യയുടെ 16 ശതമാനം പേര്‍ ഭിന്നശേഷിയുള്ളവരാണെന്ന് അര്‍ത്ഥം ലോകത്തെ എണ്ണൂറ് കോടി ജനങ്ങളില്‍ 130 കോടിയിലധികം പേര്‍ ഭിന്നശേഷി മൂലമുള്ള വിഷമതകള്‍ അനുഭവിക്കുന്നു. 2011 ല്‍ നടന്ന സെന്‍സസ് പ്രകാരം ഭാരതത്തിലെ ജനസംഖ്യയുടെ 2.27 ശതമാനം പേര്‍ ദിവ്യാംഗരാണ്. ഇതുപ്രകാരം കണക്ക് കൂട്ടിയാല്‍ നിലവില്‍ നമ്മുടെ രാജ്യത്തെ ദിവ്യാംഗരുടെ എണ്ണം അഞ്ച് കോടി കടന്നിട്ടുണ്ടാവും. 2015 ല്‍ കേരള സര്‍ക്കാര്‍ ശേഖരിച്ച കണക്കുകള്‍ പ്രകാരം കേരളത്തില്‍ ഭിന്നശേഷിയുള്ളവര്‍ എട്ട് ലക്ഷം പേരുണ്ട്. ഇപ്പോഴത് പത്ത് ലക്ഷം കടന്നിട്ടുണ്ടാവും. വിധിവശാല്‍ ആരെങ്കിലും ഒരാള്‍ക്ക് ഭിന്നശേഷിത്വം ഉണ്ടായാല്‍ അയാള്‍ ഒറ്റക്കല്ല ആ കുടുംബം ഒത്തൊരുമിച്ചായിരിക്കും ആ വെല്ലുവിളിയെ നേരിടുക. ഗുരുതര ഭിന്നശേഷിയുള്ളവര്‍ക്ക് പരസഹായം കൂടിയേ തീരൂ. വര്‍ഷങ്ങള്‍ നീണ്ട ചികിത്സയും പരിചരണവുമെല്ലാം വേണ്ടിവരും. സാമ്പത്തികമായി വലിയൊരു തുകയും കണ്ടെത്തേണ്ടി വരും. ഭാരതത്തില്‍ ചുരുങ്ങിയത് ഇരുപത് കോടിയിലധികം പേര്‍ നേരിട്ടോ അല്ലാതെയോ ഭിന്നശേഷിത്വം മൂലമുള്ള പ്രയാസങ്ങള്‍ അനുഭവിക്കുന്നുണ്ട്.

1950 ല്‍ ഭാരതത്തിന്റെ ഭരണഘടന നിലവില്‍ വന്നപ്പോള്‍ ഭരണഘടനാ നിര്‍മാതാക്കള്‍ ദുര്‍ബല വിഭാഗങ്ങള്‍ക്കായി ഒട്ടേറെ ആനുകൂല്യങ്ങള്‍ വ്യവസ്ഥ ചെയ്യുകയുമുണ്ടായി. എന്നാല്‍ ദിവ്യാംഗ സോദരര്‍ ഇതിലുള്‍പ്പെട്ടില്ല. 1995 ലാണ് ഭിന്നശേഷി വിഭാഗങ്ങളുടെ സംരക്ഷണത്തിന് വേണ്ടി നിയമം കൊണ്ടുവന്നത്. അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ-മനുഷ്യാവകാശ സംഘടനകള്‍ മുന്നോട്ടു വച്ച മാനദണ്ഡങ്ങള്‍ ലോകമെങ്ങും നടപ്പാക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഭാരത സര്‍ക്കാരിനും ആ ദിശയില്‍ നീങ്ങേണ്ടി വന്നത്. അതുകൊണ്ട് തന്നെ 1995 ല്‍ നിലവില്‍ വന്ന നിയമം പ്രായോഗിക തലത്തില്‍ നടപ്പാക്കുന്നതില്‍ നമ്മുടെ സംവിധാനങ്ങള്‍ പരാജയപ്പെട്ടു. തുടര്‍ന്ന് രണ്ട് ദശകങ്ങള്‍ക്ക് ശേഷം സര്‍ക്കാര്‍ നിയമം പരിഷ്‌കരിച്ച് 2016 ല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. പുതിയ നിയമം 2017 ല്‍ നിലവില്‍ വന്നു. 2017 ല്‍ പ്രാബല്യത്തില്‍ വന്ന ഭിന്നശേഷി അവകാശ നിയമം അന്താരാഷ്‌ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി തയ്യാറാക്കപ്പെട്ടതിനാല്‍ അത് പൂര്‍ണതോതില്‍ നടപ്പാക്കുന്ന പക്ഷം ദിവ്യാംഗ സമാജം നേരിടുന്ന ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരം കാണാന്‍ സാധിക്കും. പക്ഷേ പുതിയ നിയമം നിലവില്‍ വന്ന് ഏഴ് വര്‍ഷം പിന്നിടുമ്പോഴും ഈ നിയമത്തിലെ വ്യവസ്ഥകളേറെയും പൂര്‍ണമായി രാജ്യത്ത് നടപ്പാക്കാനായിട്ടില്ല എന്നത് അത്യന്തം ഖേദകരമാണ്.

സക്ഷമയും സമാജവും

രാഷ്‌ട്രഭക്തിയും സമാജത്തോടുള്ള കര്‍ത്തവ്യഭാവവും പകര്‍ന്നു നല്‍കാന്‍ കഴിഞ്ഞ 99 വര്‍ഷങ്ങളായി അവിരതം പ്രവര്‍ത്തിച്ചു വരുന്ന സംഘടനയാണ് രാഷ്‌ട്രീയ സ്വയംസേവക സംഘം. രാഷ്‌ട്രജീവിതത്തിന്റെ സര്‍വമേഖലകളിലുമെന്ന പോലെ സംഘ ഗംഗാപ്രവാഹം ദിവ്യാംഗരായ സോദരങ്ങളിലേക്കുമെത്തി. 1998ല്‍ ദിലീപ് ഘോഷ് എന്ന സ്വയംസേവകന്റെ നേതൃത്വത്തില്‍ കാഴ്ചപരിമിതരായവരെ ഒരുമിച്ചു ചേര്‍ത്ത് ദൃഷ്ടിഹീന്‍ കല്യാണ്‍ സംഘ് എന്ന സംഘടന ആരംഭിച്ചു. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ദൃഷ്ടിഹീന്‍ കല്യാണ്‍ സംഘിന്റെ പ്രവര്‍ത്തനം രാജ്യമെമ്പാടും വ്യാപിച്ചു.

സംഘടനയുടെ വികാസഘട്ടത്തില്‍ പില്കാലത്ത് കാഴ്ചപരിമിതരെ മാത്രമല്ല വിഭിന്നങ്ങളായ വിഷമതകള്‍ അനുഭവിക്കുന്ന സര്‍വരേയും രാഷ്‌ട്രോന്മുഖമായി സംഘടിപ്പിക്കണമെന്ന് തീരുമാനിച്ചു. അങ്ങനെയാണ് 2008 ജൂണ്‍ 20 ന് എല്ലാ ഭിന്നശേഷി വിഭാഗങ്ങളുടെയും ക്ഷേമം ലാക്കാക്കി സമദൃഷ്ടി ക്ഷമതാ വികാസ് ഏവം അനുസന്ധാന്‍ മണ്ഡല്‍ എന്ന ‘സക്ഷമ’ക്ക് നാഗപൂരില്‍ തുടക്കം കുറിച്ചത്. സംഘടനയുടെ പേര് അന്വര്‍ത്ഥമാക്കും വിധം ഭിന്നശേഷിയുള്ളവരെ നമുക്ക് തുല്യരായി കണ്ട്, അവരുടെ കഴിവുകളെ പോഷിപ്പിച്ച് സ്വാവലംബികളാക്കി മാറ്റുന്നതിനൊപ്പം അവരുടെ ജീവിത സാഹചര്യങ്ങളില്‍ ഗുണപരമായ മാറ്റങ്ങള്‍ കൊണ്ടുവരാനാവും വിധം പഠന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും രാജ്യവ്യാപകമായി നേതൃത്വം നല്‍കുകയെന്നതാണ് സക്ഷമയുടെ ദൗത്യം. സംഘടന രൂപീകരിച്ച് പതിനാറ് വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. ഇന്ന് ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളിലേക്കും ഭൂരിപക്ഷം ജില്ലകളിലേക്കും സക്ഷമയുടെ പ്രവര്‍ത്തനങ്ങള്‍ എത്തിക്കഴിഞ്ഞു. 2025 ല്‍ സംഘശതാബ്ദി വന്നണയുമ്പോള്‍ എല്ലാ ജില്ലകളിലും ദിവ്യാംഗ സേവാകേന്ദ്രങ്ങള്‍ ആരംഭിക്കണമെന്ന സങ്കല്പത്തോടെ സക്ഷമ സേവനപാതയിലുള്ള പ്രയാണം തുടരുകയാണ്. 2008 ല്‍ തന്നെ കേരളത്തിലും പ്രവര്‍ത്തനമാരംഭിച്ച സക്ഷമ തെറാപ്പി സെന്ററുകള്‍, സ്വയംതൊഴില്‍ കേന്ദ്രങ്ങള്‍, ഉപകരണ വിതരണം, നേത്രദാന പ്രവര്‍ത്തനങ്ങള്‍, ഏര്‍ലി ഇന്‍വെന്‍ഷന്‍ സെന്ററുകള്‍, കലാപ്രവര്‍ത്തനങ്ങള്‍, ബോധവല്‍ക്കരണ പരിപാടികള്‍ തുടങ്ങി ഭിന്നശേഷി ക്ഷേമത്തിനുതകുന്ന നിരവധി സേവന പ്രവര്‍ത്തനങ്ങളുമായി പതിനാല് ജില്ലകളിലും സക്രിയമായി പ്രവര്‍ത്തിച്ചു വരുന്നു.
സക്ഷമക്ക് മുമ്പില്‍ ഭിന്നശേഷി സമാജം അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ ഒരുപാടുണ്ട്. ഏറ്റവും പ്രധാനം നിര്‍മ്മിത ബുദ്ധിയുള്‍പ്പെടെ ആധുനിക സാങ്കേതിക വിദ്യകള്‍ വികാസം പ്രാപിച്ച ഈ കാലഘട്ടത്തില്‍ പോലും ഇനിയും നമ്മുടെ രാജ്യവും സമൂഹവും ദിവ്യാംഗസൗഹൃദമായിട്ടില്ല. നമ്മുടെ നാട്ടിലെ റോഡുകളേയും, റെയില്‍വേ സ്റ്റേഷനുകളേയും, ട്രെയിനുകളടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങളേയും, സര്‍ക്കാര്‍ ഓഫീസുകളേയും, വിദ്യാഭ്യാസ സ്ഥാപനങ്ങളേയും കുറിച്ച് ചിന്തിച്ചാല്‍ ഇത് മനസ്സിലാകും. രാജ്യത്തെ എല്ലാ സംവിധാനങ്ങളും ഭിന്നശേഷി സൗഹൃദമാക്കാന്‍ ഭിന്നശേഷി അവകാശ നിയമം അനുവദിച്ച സമയപരിധി 2022 ല്‍ അവസാനിച്ചു. വിദേശ രാജ്യങ്ങളില്‍ വീല്‍ചെയറില്‍ സഞ്ചരിക്കുന്ന ദിവ്യാംഗന് പരസഹായം കൂടാതെ എവിടെയും യാത്രചെയ്യാനാകും. ഇന്ന് ആധുനിക ലോകം എന്തുകാര്യം ചെയ്യുമ്പോഴുമത് ദിവ്യാംഗസൗഹൃദമായിരിക്കണമെന്ന നിഷ്‌കര്‍ഷ പുലര്‍ത്തുന്നു. ക്ഷേമരാജ്യത്തെ കുറിച്ചുള്ള നമ്മുടെ പരമ്പരാഗതമായ കാഴ്ചപ്പാടില്‍ കാലാനുസൃതമായ പരിഷ്‌കാരം അനിവാര്യമായിരിക്കുന്നു. വരി നില്‍ക്കുന്നവരില്‍ ഏറ്റവുമവസാനത്തെ ആളിലേക്കുമെത്തണം എന്നതിനപ്പുറം വരിനില്‍ക്കാവതില്ലാത്തവരിലേക്കും സര്‍ക്കാരിന്റെയും സമാജത്തിന്റെയും ശ്രദ്ധയും കരുതലുമെത്തണമെന്ന് മാറിചിന്തിച്ചാല്‍ അത് സൃഷ്ടിക്കുന്ന മാറ്റം ചെറുതായിരിക്കില്ല. സേവനപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഇതിനനുഗുണമായ പരിവര്‍ത്തനം സമൂഹമനസ്സില്‍ സൃഷ്ടിക്കുന്നതിനു വേണ്ടിയുള്ള പ്രയത്‌നവും സക്ഷമ തുടരുകയാണ്.

ShareTweetSendShareShare

Latest from this Category

രാഷ്‌ട്രമാവണം ലഹരി

സംഘം നൂറിലെത്തുമ്പോൾ..

കാഴ്ചാനുഭവങ്ങളുടെ ‘അരവിന്ദം’

പകരാം നമുക്ക് നല്ല ശീലങ്ങള്‍..

ലക്ഷ്മണനും അശ്വത്ഥാമാവും

പുതുയുഗത്തിന്റെ ഉദയം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

കൃഷ്ണശർമ്മ പുരസ്കാരം; അപേക്ഷ ക്ഷണിച്ചു

പാശ്ചാത്യ മാതൃകകള്‍ പരാജയം: ഡോ. മോഹന്‍ ഭാഗവത്

കസ്തൂരിരംഗന്‍ ദേശീയ ജീവിതത്തിലെ തിളക്കമുള്ള നക്ഷത്രം; ആര്‍എസ്എസ്

ഈ യുദ്ധം ധര്‍മ്മവും അധര്‍മ്മവും തമ്മിലുള്ളതാണ് :ഡോ. മോഹന്‍ ഭാഗവത്

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

വിദ്യാർത്ഥികൾക്കായി ശാസ്ത്ര ശില്പശാല

യഥാര്‍ത്ഥ സ്വാതന്ത്ര്യം പൂക്കുന്ന രാജ്യം കെട്ടിപ്പടുക്കണം :ഡോ. മോഹന്‍ ഭാഗവത്

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

Latest English News

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Extremist Figures Featured in Protest Against Wakf Amendment

Devi Ahilya Revived Centers of Culture Destroyed by Invaders: Smriti Irani

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies