ലോകത്തിലെ ഏറ്റവും പ്രശസ്തമായ പാനീയങ്ങളിൽ ഒന്നാണ് ചായ. വളരുന്ന ആരോഗ്യ പ്രവണതയ്‌ക്കൊപ്പം ഔഷധ ചായകൾക്കും പ്രിയമേറി വരികയാണ്. അതിലൊന്നാണ് ബട്ടര്‍ ഫ്‌ളൈ ടി എന്നറിയപ്പെടുന്ന ശംഖുപുഷ്പം ചായ. ധാരാളം ഗുണങ്ങളുള്ള ഒരു ഔഷധ സസ്യമായ ക്ലിറ്റോറിയ ടെർനാറ്റിയ (Clitoria ternatea) എന്ന ചെടിയിലുണ്ടാകുന്ന ഈ പൂവും ഇതിന്റെ ഇലയുമെല്ലാം ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കുന്നവയാണ്.ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുള്ള ഈ പുഷ്പം ചർമ്മത്തിനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും, ബ്ലഡ് പ്രഷർ, വാർദ്ധക്യം എന്നിവ തടയുന്നതിനും, ശരീരത്തിലെ വിഷ പാദാർത്ഥങ്ങളെ നീക്കം ചെയ്യുവാനും സഹായിക്കും എന്ന് പഠനങ്ങൾ തെളിയിക്കുന്നു. പരമ്പരാഗതമായി ആയുർവേദ മരുന്നുകളിൽ ഉപയോഗിക്കുന്ന ശംഖുപുഷ്പം പ്രകൃതിദത്തമായ ഫുഡ് കളറൻ്റായിയും ഉപയോഗിക്കുന്നു.ശംഖുപുഷ്പം വെള്ളത്തില്‍ ഇട്ടു തിളപ്പിച്ച്, അതിലേക്ക് പഞ്ചസാരയോ, തേനോ ചേർത്ത് അരിച്ചു ഗ്ലാസ്സിലേക്ക് ഒഴിക്കുക. ശംഖുപുഷ്പം ചായ തയാർ. നല്ല നീല നിറത്തിലുള്ള ചായ ആയതിനാൽ ബ്ലൂ ടി എന്നും അറിയപ്പെടുന്നു. ഇതിലേക്ക് നാരങ്ങാ നീര് ചേർത്തും ഉപയോഗിക്കാം.
Discussion about this post