തെക്കുകിഴക്കൻ ഏഷ്യയിൽ ഉത്ഭവിച്ച ബ്ലൂ ജാവ വാഴ മൂസ അക്യുമിനേറ്റ്, മൂസ ബാൽബിസിയാന എന്നീ വാഴകളുടെ സങ്കരയിനമാണ്. ഹവായിയിലും മറ്റ് പസഫിക് ദ്വീപുകളിലും കണ്ട് വരുന്ന ഇവ, മറ്റ് ഇനങ്ങളെപ്പോലെ വ്യാപകമായി ലഭ്യമല്ല.
പഴുക്കാത്ത പഴങ്ങളുടെ പുറംതൊലിക്ക് നീലകലർന്ന പച്ച നിറമായതിനാലാണ് ബ്ലൂ ജാവ എന്ന പേര് ലഭിച്ചത്. പൂർണ്ണമായി പാകമാകുമ്പോൾ, മറ്റ് വാഴപ്പഴങ്ങളെ പോലെ മഞ്ഞ നിറമായി മാറുന്നു. സാധാരണ വാഴപ്പഴങ്ങളിൽ നിന്നും വ്യത്യസ്തമായി ഐസ് ക്രീമിനോട് സാമ്യമുള്ള മൃദുവായ ഘടനയും ആപ്പിൾ വാഴപ്പഴത്തിന് സമാനമായ രുചിയും ഉള്ളതിനാൽ ഇവക്ക് ഐസ്ക്രീം വാഴപ്പഴം എന്ന് വിളിപ്പേര് ലഭിച്ചു. പ്രമേഹ രോഗികൾക്ക് ഐസ് ക്രീംമിന് ബദലായി ഉപയോഗിക്കാവുന്ന ഈ പഴത്തിൽ ധാരാളം ഫൈബർ, മാംഗനീസ്, വിറ്റാമിൻ സി എന്നിവയുൾപ്പെടെ നിരവധി പ്രധാന പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.
Discussion about this post