VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home നല്ല കഥ

“എനിക്ക് നിങ്ങളിൽ ടെഡി ഒഴികേയുള്ള എല്ലാവരേയും നല്ല ഇഷ്ടമാണ്..!”

VSK Desk by VSK Desk
6 March, 2024
in നല്ല കഥ
ShareTweetSendTelegram

ക്ലാസ് ടീച്ചറായ ആനി തോംസൺ തന്റെ കുട്ടികളോട് ആദ്യമായി പറഞ്ഞത് ഇപ്രകാരമായിരുന്നു;
“എനിക്ക് നിങ്ങളിൽ ടെഡി ഒഴികേയുള്ള എല്ലാവരേയും നല്ല ഇഷ്ടമാണ്..!”

ടെഡി;അവന്റെ വസ്ത്രം എപ്പോഴും അഴുക്ക് പുരണ്ടതായിരുന്നു..
പഠനത്തിൽ വളരെ താഴ്ന്ന നിലവാരമായിരുന്നു അവനുണ്ടായിരുന്നത്..
ആരോടും മിണ്ടാതെ അന്തർമുഖനായി ജീവിക്കുന്നവനായിരുന്­നു അവൻ..

കഴിഞ്ഞ ഒരു വർഷം അവനെ പഠിപ്പിക്കുകയും അവന്റ ഉത്തരപ്പേപ്പർ പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ആ ടീച്ചർ അങ്ങനെയൊരു പ്രഖ്യാപനംനടത്തിയത്..
പരീക്ഷയിൽ എല്ലാ ചോദ്യത്തിനും തെറ്റായ ഉത്തരം നൽകി, പരാജിതൻ എന്ന പേരും ചുമന്ന് ജീവിക്കുന്നവിദ്യാർത്ഥി..!

അങ്ങിനേയിക്കെ ഒരു ദിവസം, താൻ പഠിപ്പിക്കുന്ന എല്ലാ വിദ്യാർത്ഥികളുടേയും ഇതുവരേയുള്ള പഠനഡയറി പരിശോധിക്കണമെന്ന കൽപന ആ അധ്യാപികക്ക് ലഭിച്ചു..

അപ്രകാരം അവർ ടെഡിയുടെ ഡയറിയും പരിശോധിക്കുന്നതിനിടയ­ിൽ അൽഭുതകരമായ ഒരു കാര്യം അവരുടെ ശ്രദ്ധയിൽപെട്ടു;
അവന്റെ ഒന്നാം തരത്തിലെ ഡയറിയിൽഅന്നത്തെ ക്ലാസ് ടീച്ചർ അവനെക്കുറിച്ച് എഴുതിയത് അവർ വായിച്ചു..

അത്‌ ഇപ്രകാരമായിരുന്നു;
‘ടെഡി സമർത്ഥനായ ഒരു വിദ്യാർത്ഥിയാണ്..
ഒട്ടേറെ കഴിവുകൾ അവനു നൽകപ്പെട്ടിരിക്കുന്ന­ു.
അവനെ കൃത്യമായ ആസൂത്രണത്തോടെ, പ്രത്യേക പരിഗണന നൽകി വളർത്തേണ്ടതുണ്ട്..”

അവർ ഉടൻ അവന്റെ രണ്ടാം ക്ലാസിലെ ടീച്ചര് എഴുതിയത് എന്താണെന്ന് നോക്കി.. അതിൽ,’ബുദ്ധിമാനായ വിദ്യാര്ത്ഥിയാണ് ടെഡി..
കൂട്ടുകാർക്ക്‌ വളരെ പ്രിയങ്കരനാണ് അവൻ.. പക്ഷെ മാതാവിനു ക്യാൻസർ ബാധിച്ചതിനെ തുടർന്ന് അവനിപ്പോൾ അസ്വസ്ഥനാണ്..’
എന്നു എഴുതിയിരിക്കുന്നു..

എന്നാൽ മൂന്നാം ക്ലാസിലെ ടീച്ചർ കുറിച്ചതു നോക്കിയപ്പോൾ;
‘മാതാവിന്റെ മരണം അവനെ വല്ലാതെ തളർത്തിയിരിക്കുന്നു..
ആവുന്ന വിധത്തിലൊക്കെ ശ്രമിച്ചിട്ടും പിതാവ് അവനെ പരിഗണിച്ചതേയില്ല..
വളരെ പെട്ടെന്ന് തന്നെ ആവശ്യമായനടപടികൾ സ്വീകരിക്കാത്ത പക്ഷം ഈകുഞ്ഞിന്റെ ജീവിതം താറുമാറാവുന്നതാണ്’..­.’ എന്ന് എഴുതിയിരിക്കുന്നു.

ഉടനെ അവർ നാലാം ക്ലാസിലെ ടീച്ചർ എഴുതിയത് നോക്കി;
‘ടെഡി സ്വന്തത്തിലേക്ക് ഒതുങ്ങിജീവിക്കുന്നവനാണ്.പഠനത്തിൽ അവനു അശ്ശേഷം താൽപ്പര്യമില്ല..
അവനു കൂട്ടുകാരുമില്ല..
ക്ലാസിനിടയിൽ കിടന്ന് ഉറങ്ങുകയാണ് അവന്റെ പതിവ്..’

ഇത്രയും വായിച്ചപ്പോഴാണ് അധ്യാപിക ആനി തോംസനു ടെഡിയുടെ യധാർത്ഥ പ്രശ്‌നം മനസ്സിലായത്..
തന്റെ കാര്യത്തിൽ അവർക്കു തന്നോടുതന്നെ ലജ്ജ തോന്നി..

അങ്ങനേയിരിക്കെ, അധ്യാപികയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി എല്ലാ കുട്ടികളും ചിത്രപ്പണി ചെയ്ത് അലങ്കരിച്ച കവറിൽ സമ്മാനം നൽകിയപ്പോൾ,
മാർക്കറ്റിൽനിന്ന് സൗജന്യമായി ലഭിക്കുന്ന വിലകുറഞ്ഞ പോളിത്തീൻ കവറിൽ പൊതിഞ്ഞ സമ്മാനമാണ് ടെഡി നൽകിയത്..
ഇത് ആ അദ്ധ്യാപികയെ കൂടുതലൽ വിഷമത്തിലാക്കി..

അവർ ടെഡിയുടെ സമ്മാനപ്പൊതി തുറക്കുകയായിരുന്നു..
സാധാരണ ചെറിയ കല്ലുകൾ കോർത്തിണക്കിയ മാലയും, മുക്കാൽഭാഗത്തോളം ഉപയോഗിച്ച് തീർന്ന ഒരു അത്തർ കുപ്പിയുമായിരുന്നു അതിലെ സമ്മാനം..

ഇതു കണ്ട കുട്ടികളൊക്കെ ഉറക്കെ ചിരിക്കുകയും കൂടി ചെയ്തതോടെ ആനി തോംസനു അങ്ങേയറ്റം വേദനിച്ചു..
പക്ഷെ, തനിക്ക് ലഭിച്ച സമ്മാനങ്ങളിൽ മാലയും, അത്തറുമാണ് ഏറ്റവും ഇഷ്ടപ്പെട്ടതെന്ന് ആ അദ്ധ്യാപിക പ്രഖ്യാപിച്ചതോടെ കുട്ടികളുടെ ചിരിയടങ്ങി..
മാത്രമല്ല, അദ്ധ്യാപിക ടെഡിക്ക്അങ്ങേയറ്റം നന്ദിപറയുകയും ചെയ്തു.. എന്നിട്ട്‌ ആ മാല അവർ ധരിക്കുകയും, അത്തർ ശരീരത്തിൽ പുരട്ടുകയും ചെയ്തു.

ആ ദിവസം ക്ലാസ് കഴിഞ്ഞിട്ടും ടെഡി വീട്ടിലേക്ക് മടങ്ങിയില്ല..
തന്റെ ടീച്ചറെ കാത്തിരിക്കുകയായിരുന­്നു അവൻ.
അവർ വന്നപ്പോൾ ടെഡി പറഞ്ഞു;
‘ഇന്ന് ടീച്ചർക്കു എന്റെ അമ്മയുടെ മണമാണ് ഉള്ളത്…!’
ഇതുകേട്ട ആ ടീച്ചർ പൊട്ടിക്കരഞ്ഞുപോയി..

മാതാവ് ഉപയോഗിച്ചിരുന്ന അത്തറാണ് തനിക്ക് ടെഡി കൊണ്ട് വന്നതെന്ന് അവർ തിരിച്ചറിഞ്ഞു..
മരിച്ച് പോയ മാതാവിനെയാണ് ടെഡി തന്നിൽ കാണുന്നതെന്ന് ആ അധ്യാപികക്ക് ബോധ്യപ്പെട്ടു..

അന്നുമുതൽ ആനി തോംസൺ ടെഡിക്ക് പ്രത്യേകമായ പരിഗണന നൽകി..
അവന്റെ ഉന്മേഷവും പ്രസരിപ്പും വീണ്ടെടുത്തു..
വർഷാവസാനമായപ്പോഴേക്ക­ും ക്ലാസിലെ ഏറ്റവും സമർത്ഥരായ കുട്ടികളുടെ ഗണത്തിലായി അവന്റെ സ്ഥാനം..

ഒരു ദിവസം തന്റെ വാതിലിൽ ഒട്ടിച്ചുവെച്ച ഒരു കുറിപ്പ് തോംസൺ വായിച്ചതിങ്ങനെയായിരു­ന്നു;
‘എന്റെ ജീവിതത്തിൽ ഞാൻ കണ്ടതിൽവെച്ച്‌ ഏറ്റവും നല്ല അദ്ധ്യാപികയാണ് താങ്കൾ..”
അവർ ഉടനെ ടെഡിക്ക് ഇങ്ങനെ മറുപടി എഴുതി;
‘നല്ല ഒരു അദ്ധ്യാപികയാവുക എന്നത്‌ എങ്ങനെയെന്ന് എന്നെ പഠിപ്പിച്ചത് നീയാണ്..!’

വർഷങ്ങൾക്കുശേഷം അവിടത്തെ വൈദ്യശാസ്ത്ര കോളേജിൽനിന്ന് ആനി തോംസണെ തേടി ഒരു ക്ഷണക്കത്ത് എത്തി..
ആ വർഷത്തെ ബിരുദ ദാന സമ്മേളനത്തിൽ പങ്കെടുക്കാൻ ടെഡിയുടെ മാതാവെന്ന നിലയിലാണ് ക്ഷണം..

ടെഡി സമ്മാനിച്ച കല്ലുമാല അണിഞ്ഞ്, അത്തർ പുരട്ടി തോംസൺ അന്നവിടെ എത്തിച്ചേർന്നു..

പിൽക്കാലത്ത് ലോകത്തെ ഏറ്റവും അറിയപ്പെടുന്ന വൈദ്യശാസ്ത്രകാരനായ ഡോ. ടെഡി സ്‌റ്റൊഡാർട്ട്‌ ആയിത്തീർന്നു ഈ ബാലൻ..

ഇത്‌ കൃത്യസമയത്തുതന്നെ തിരിച്ചറിയപ്പെട്ട്‌ വേണ്ട പരിഗണന ലഭിക്കുകയും കൈപിടിച്ച്‌ ഉയർത്താൻ ആനി തോംസൻ എന്ന ഒരാൾ മുന്നോട്ട്‌ വരികയും ചെയ്ത ഒരു ടെഡിയുടെ കഥ..

എന്നാൽ ഇതുപോലെ നമുക്ക്ചുറ്റും പലവിധ പ്രശ്നങ്ങൾക്കിടയിലും­ ആരാലും തിരിച്ചറിയപ്പെടാതെ ഒതുങ്ങിക്കൂടുന്ന നിരവധി ടെഡിമാർ ഉണ്ടാവാം..

ഒന്നിനും കൊള്ളാത്തവൻ എന്നു മുദ്രകുത്തി എഴുതിത്തള്ളപ്പെട്ട ബാല്യങ്ങൾ..

ഒന്നു ശ്രധിച്ചാൽ ഒരുപക്ഷെ ലോകത്തുതന്നെ അറിയപ്പെട്ടേക്കാവുന്­ന അപൂർവ്വ പ്രതിഭകൾ..

ShareTweetSendShareShare

Latest from this Category

വിദ്യാർത്ഥികൾക്കായി ശാസ്ത്ര ശില്പശാല

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

നാരദ ജയന്തി മാധ്യമ പുരസ്കാരം 2025 അപേക്ഷകൾ ക്ഷണിക്കുന്നു

വിയറ്റ്‌നാം മുതല്‍ സൗദി അറേബ്യ വരെ… 17 രാജ്യങ്ങള്‍ക്ക് ബ്രഹ്‌മോസ് വേണം

സുപ്രീം കോടതിയോട് രാഷ്‌ട്രപതി ഉത്തരം തേടിയ 14 ചോദ്യങ്ങള്‍

തുര്‍ക്കിക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തണം: സ്വദേശി ജാഗരണ്‍ മഞ്ച്

എം.ജി.എസ്. ചരിത്രകാരന്മാര്‍ക്കിടയിലെ ശാസ്ത്രജ്ഞന്‍: ഡോ. പി. രവീന്ദ്രന്‍

നരേന്ദ്രം പദ്ധതിക്ക് ശിലാന്യാസം

അഹല്യബായ് സ്ത്രീശാക്തീകരണത്തിന്റെ മാതൃക: ബാന്‍സുരി സ്വരാജ്

ശ്രീപുരത്ത് സേവാഭാരതി മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ്

Load More

Latest English News

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies