ശ്രീനഗര്‍: കശ്മീരില്‍ ആരംഭിച്ച വികസനയാത്ര ഗില്‍ഗിറ്റിലും ബാള്‍ട്ടിസ്ഥാനിലുമെത്തുമ്പോള്‍ അതിന്‍റെ ലക്ഷ്യം കൈവരിക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. പാക്ക് അധിനിവേശേ കശ്മീര്‍ എന്നൊന്ന് ഇല്ല. അങ്ങനെ പറയപ്പെടുന്ന മേഖലകളിലുള്ളവര്‍ ഭാരതീയരാണ്. അവര്‍ക്കെതിരെ നടത്തുന്ന അതിക്രമങ്ങളുടെ അനന്തരഫലങ്ങള്‍ പാകിസ്ഥാന്‍ അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്നും രാജ്നാഥ് സിങ് പറഞ്ഞു. ഇന്ത്യന്‍ വ്യോമസേന ശ്രീനഗറില്‍ സംഘടിപ്പിച്ച ശൗര്യ ദിവസ്’ പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
പിഒകെ വീണ്ടെടുക്കുന്നതിനെക്കുറിച്ച് സൂചന നല്‍കിയ മന്ത്രി, ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെ വികസനത്തിന്‍റെ ലക്ഷ്യം ‘ഗില്‍ജിറ്റിലും ബാള്‍ട്ടിസ്ഥാനിലും എത്തുമ്പോഴാണ് പൂര്‍ണമാവുക എന്ന് ഓര്‍മ്മിപ്പിച്ചു.
തീവ്രവാദത്തിന് മതമില്ലെന്നും ഇന്ത്യയില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുക മാത്രമാണ് ഭീകരരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിന് നല്‍കപ്പെട്ടിരുന്ന പ്രത്യേക പദവി യഥാര്‍ത്ഥത്തില്‍ വിവേചനമായിരുന്നു. ഭാരതത്തിന്‍റെ മറ്റിടങ്ങളിലെ ജനങ്ങള്‍ അനുഭവിച്ച സമാധാനമാണ് ഈ പ്രത്യേക പദവി മൂലം കശ്മീരി ജനതയ്ക്ക് നഷ്ടമായത്. 370-ം വകുപ്പ് റദ്ദാക്കിയതിലൂടെ നരേന്ദ്രമോദി സര്‍ക്കാര്‍ ജനങ്ങളെ വലിയ വിവേചനത്തില്‍ നിന്നാണ് മോചിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post