യഥര്‍ത്ഥ അയ്യപ്പ ഭക്തരായ യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കില്ലെന്ന് റിട്ടയേഡ് ജസ്റ്റിസ് കെമാല്‍ പാഷ. പ്രശനങ്ങള്‍ ഒഴിവാക്കുന്നതിന് യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കാതിരിക്കുന്നതാണ് നല്ലതെന്നും അദ്ധഹം പറഞ്ഞു.
ശബരിമല വിഷയത്തില്‍ പുന പരിശോധന ഹര്‍ജി നിലനില്‍ക്കില്ല. യഥാര്‍ത്ഥ അയ്യപ്പഭക്തരായ യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ തായ്യാറാവില്ല. മുസ്ലീം യുവതി ശബരിമലയില്‍ എത്തിയത് മത സൗഹാര്‍ദ്ദം തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു. അത്തരക്കാരായ യുവതികള്‍ക്കു സംരക്ഷണം നല്‍കേണ്ട ഉത്തരവാദിത്വം സര്‍ക്കാറിനില്ലെന്നും വിശ്വാസികളായ യുവതികള്‍ മാത്രം ശബരിമലയില്‍ പ്രവേശിച്ചാല്‍ മതിയെന്നും അദ്ദേഹം വ്യക്തമാക്കി.