രാഷ്ട്രീയ സ്വയംസേവക് സംഘം സര്‍സംഘചാലക് മോഹന്‍ജിഭാഗവത് ലോകത്തിലെ പ്രമുഖരായ വിദേശ പത്രപ്രവര്‍ത്തകരുമായി നടത്തിയ സംവാദം ദേശീയ പ്രശ്‌നങ്ങളില്‍ സംഘടനയുടെ വ്യക്തവും ശക്തവുമായ അഭിപ്രായപ്രകടനമായിരുന്നു. സപ്തം. 24ന് ഡോ. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററിലായിരുന്നു കൂടിക്കാഴ്ച.
മുപ്പത് വിദേശരാജ്യങ്ങളില്‍ നി ന്നുള്ള എഴുപത് പത്രപ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കാളികളായി. ആദ്യമായാണ് സര്‍സംഘചാലക് ഇത്തരമൊരു ചടങ്ങില്‍ പങ്കെടുക്കുന്നത്.
കഴിഞ്ഞ വര്‍ഷം സപ്തം. 17 മുതല്‍ 19 വരെ മോഹന്‍ജി ഭാഗവത് പങ്കെടുത്ത മൂന്ന് ദിവസത്തെ പ്രഭാഷണ പരമ്പര രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും പിടിച്ചു പറ്റിയ ഒന്നായിരുന്നു. സമൂഹത്തിന്റെ വ്യത്യസ്ത തലങ്ങളിലുള്ള പ്രമുഖ വ്യക്തികളായിരുന്നു പ്രഭാഷണ പരമ്പരയില്‍ പങ്കെടുത്തത്.
കാശ്മീര്‍ മുതല്‍ ട്രാന്‍സ്ജന്റേഴ്‌സ് വരെയുള്ള വിഷയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് സര്‍സംഘചാലക് മറുപടി പറഞ്ഞു. ജമ്മു-കാശ്മീരിന്റെ 370-ാം വകുപ്പ് നീക്കം ചെയ്തതുവഴി സംസ്ഥാനത്തെ രാജ്യത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ഈ നടപടി കാരണം കാശ്മീരികള്‍ക്ക് തങ്ങളുടെ ജോലിയെക്കുറിച്ചോ സ്വന്തം ഭൂമിയിലുള്ള അവരുടെ അവകാശത്തെക്കുറിച്ചോ യാതൊരുവിധ പരിഭ്രമത്തിന്റെയും ആവശ്യമില്ല. കാശ്മീരി ജനതക്ക് ഇക്കാര്യത്തില്‍ എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ അത് സര്‍ക്കാര്‍ പരിഹരിക്കുമെന്നാണ് തന്റെ ഉറച്ച വിശ്വാസം.
രാമക്ഷേത്ര നിര്‍മ്മാണം ഹിന്ദുക്കളുടെ വിശ്വാസത്തിന്റെ പ്രശ്‌നമാണെന്ന് മറ്റൊരു ചോദ്യത്തിനുത്തരമായി അദ്ദേ ഹം പറഞ്ഞു. സമവായത്തിലൂടെ ഏക സിവില്‍ കോഡ് നിര്‍ബന്ധമായും നടപ്പാക്കണം.
ലോകത്തിലെ ഹിന്ദുക്കള്‍ക്കുള്ള ഒരേ ഒരു രാജ്യം ഭാരതമാണ്. ഇവിടു ത്തെ മുഴുവന്‍ ഭാരതീയരും ആര്‍.എസ്.എസ്സിന്റെ കാഴ്ചപ്പാടില്‍ ഹിന്ദു സം സ്‌കാരത്തിന്നുടമകളാണ്. ദേശീയ പൗരത്വരജിസ്റ്ററിനെക്കുറിച്ചും ചോദ്യമുയര്‍ന്നു. ഇത് ആരെയെങ്കിലും പുറത്താക്കാനല്ല, മറിച്ച് രാജ്യത്തെ പൗരന്മാരെ തിരിച്ചറിയാനാണ്. പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള അമുസ്ലീങ്ങള്‍ക്ക് ഇവിടെ പൗരത്വം നല്‍കാനുള്ള ബില്ലിനെ മോഹന്‍ജി ഭാഗവത് പിന്തുണച്ചു.
ഗോസംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളെ ആര്‍.എസ്.എസ്. ഒരിക്കലും പിന്തുണയ്ക്കുന്നില്ല. അ ത്തരം അക്രമങ്ങളെ തടയണം. ട്രാന്‍ സ്ജന്ററുകള്‍ എന്നത് വ്യതിയാനം മാത്രമാണെന്നും അസ്വാഭാവികമായ ഒന്നല്ലെന്നും അദ്ദേഹം പറഞ്ഞു.
പത്രപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുമ്പായി സര്‍സംഘചാലകിന്റെ പ്രഭാഷണവുമുണ്ടായിരുന്നു. സര്‍സംഘചാലകിനോടൊപ്പം സര്‍കാര്യവാഹ് ഭയ്യാജി ജോഷി, സഹസര്‍കാര്യവാഹ്മാരായ ഡോ.മന്‍മോഹന്‍ വൈദ്യ, ഡോ. കൃഷ്ണ ഗോപാല്‍ജി എന്നിവരും രണ്ടരമണിക്കൂര്‍ നീണ്ടുനിന്ന പരിപാടിയില്‍ സന്നിഹിതരായിരുന്നു.
Discussion about this post