ന്യൂദല്‍ഹി: പാചക വാതക സിലിണ്ടറിന് വില കുറഞ്ഞത് പ്രാബല്യത്തില്‍. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം 200 രൂപയുടെ സബ്സിഡി പ്രഖ്യാപിച്ചിരുന്നു. ഇതോടെ 1110 രൂപയുള്ള സിലിണ്ടറിന് 910 രൂപയായി.
പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് സിലിണ്ടറിന് 400 രൂപ കുറയും.കേരളത്തില്‍ 1110 ഉള്ള സിലിണ്ടര്‍ വില 910 രൂപയായി കുറഞ്ഞു.
ഉജ്ജ്വല പദ്ധതി ഗുണഭോക്താക്കള്‍ക്ക് നേരത്തെ 200 രൂപ സബ്സിഡിപ്രഖ്യാപിച്ചിരുന്നു.
പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി പ്രകാരം 75 ലക്ഷം പുതിയ ഗ്യാസ് കണക്ഷനുകള്‍ സൗജന്യമായി നല്‍കുമെന്നും അറിയിച്ചു.അതേസമയം വില കുറച്ചതും തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധമില്ലെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു.എല്‍പിജി സിലിണ്ടറിന് ജൂലൈയില്‍ 50 രൂപയും മേയില്‍ രണ്ട് തവണയും വില കൂട്ടിയിരുന്നു.
Discussion about this post