VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • അമൃതമഹോത്സവം
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
    • Amrit Mahotsav
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • അമൃതമഹോത്സവം
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
    • Amrit Mahotsav
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

ബിപിന്‍ റാവത്ത് ആദ്യ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്

VSK Desk by VSK Desk
30 December, 2019
in വാര്‍ത്ത, English
ShareTweetSendTelegram

ന്യൂഡല്‍ഹി: ഭാരതത്തിന്റെ ആദ്യ സംയുക്ത സൈനിക തലവനായി (ചീഫ് ഓഫ് ഡിഫന്സ് സ്റ്റാഫ്) കരസേന മേധാവി ബിപിന്‍ റാവത്തിനെ നിയമിച്ചു. മൂന്നു വര്‍ഷത്തേക്കു പ്രതിരോധ മന്ത്രിയുടെ മുഖ്യ സൈനിക ഉപദേഷ്ടാവായാണു നിയമിനം. 65 വയസായാണ് ഈ പദവിക്ക് പ്രായം നിജപ്പെടുത്തിയിരിക്കുന്നത്. കര, വ്യോമ, നാവിക സേനകള്‍ക്ക് മേലുള്ള കമാന്‍ഡിംഗ് പവര്‍ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന് ഉണ്ടായിരിക്കില്ല. നിയമനത്തിനു മുന്നോടിയായി ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന്റെ പ്രായപരിധിയും കാലപരിധിയും കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിരുന്നു ഇതനുസരിച്ച് 1954ലെ നിയമങ്ങള്‍ സര്‍ക്കാര്‍ ഭേദഗതി ചെയ്തു. ഇന്ത്യയില്‍ സേനയിലെ പ്രഗത്ഭന്‍മാരുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് റാവത്തിന്റെ സ്ഥാനം. മണിപ്പൂരില്‍ നാഗ ഭീകരര്‍ ദോഗ്ര റജിമെന്റിന്റെ വാഹന വ്യൂഹം ആക്രമിച്ച് 18 സൈനികരെ കൊലപ്പെടുത്തിയപ്പോഴും ഉറിയിലെ സൈനിക ക്യാമ്പ് അക്രമിച്ച് ബീഹാര്‍ റെജിമെന്റിലെയും ദോഗ്ര റെജിമെന്റിലെയും 19 സൈനികരെ കൊലപ്പെടുത്തിയപ്പോഴും തിരിച്ചടിക്ക് തയ്യാറെടുത്ത ഇന്ത്യന്‍ കരസേനയുടെ ആക്രമണ പദ്ധതികള്‍ രൂപപ്പെട്ടത് ലഫ്. ജനറല്‍ ബിപിന്‍ റാവത്തിന്റെ തലച്ചോറിലാണ്. മ്യാന്മറിലെ ഭീകര താവളങ്ങളില്‍ കയറിയടിച്ച എലൈറ്റ് പാരാഫോഴ്സ് നൂറിലേറെ നാഗ ഭീകരരെ വധിച്ചതായി പിന്നീട് തെളിഞ്ഞു. ഉറി ആക്രമണത്തിന് മറുപടി നല്‍കി പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങളില്‍ കരസേനയുടെ മിന്നാലാക്രമണങ്ങള്‍ നടന്നപ്പോള്‍ മരണസംഖ്യ അമ്പതിലേറെയെന്ന് പാക് പോലീസും സ്ഥിരീകരിച്ചു. അതിര്‍ത്തികടന്നുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്ക് (മിന്നലാക്രമണങ്ങള്‍) ഇന്ത്യന്‍ കരസേന വിജയകരമാക്കിയപ്പോള്‍ ഓപ്പറേഷനുകള്‍ക്ക് നേതൃത്വം നല്‍കിയ ലഫ്. ജനറല്‍ ബിപിന്‍ റാവത്തിന്റെ അനുഭവ സമ്പത്ത് രാജ്യത്തിന് സഹായകമായി. മൂന്നുപതിറ്റാണ്ടു നീണ്ട സൈനിക ജീവിതത്തില്‍ ഓപ്പറേഷണല്‍ എക്സ്പീരിയന്‍സ് എന്ന വലിയ നേട്ടം ഗൂര്‍ഖ റജിമെന്റിലെ മുന്‍ ലഫ്. ജനറല്‍ ലച്ചുസിങ് റാവത്തിന്റെ മകനുണ്ട്. രാജ്യത്തിന്റെ വടക്കന്‍ അതിര്‍ത്തികളില്‍ പ്രത്യേകിച്ചും കശ്മീരില്‍ അത്യന്തം സംഘര്‍ഷാവസ്ഥ തുടരുന്ന കാലത്ത് കരസേന മേധാവി സ്ഥാനത്തേക്ക് ബിപിന്‍ റാവത്തിനെ തിരഞ്ഞെടുക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ലെന്ന് വ്യക്തം. സൈനിക മേധാവിയായിരുന്ന പിതാവിന്റെ മകനും ഗൂര്‍ഖ റജിമെന്റില്‍തന്നെയാണ് തുടക്കം. ഡറാഡൂണിലും ഷിംലയിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1978ല്‍ ഇന്ത്യന്‍ മിലിറ്ററി അക്കാഡമിയില്‍നിന്ന് പാസായി കരസേനയിലെത്തി. പിതാവ് നയിച്ച അഞ്ചാം ഗൂര്‍ഖ റൈഫിള്‍സ് യൂണിറ്റിനെ നയിക്കാനുള്ള ഭാഗ്യവുമുണ്ടായിട്ടുണ്ട് ബിപിന്‍ റാവത്തിന്. ബാരാമുള്ള ജില്ലയിലെ ഉറിയില്‍ കമ്പനി കമാന്‍ഡന്റായും വടക്കുകിഴക്കന്‍ പ്രവിശ്യയില്‍ 11ാം ഗൂര്‍ഖ ബറ്റാലിയന്‍ കമാന്‍ഡറായും പ്രവര്‍ത്തിച്ച ബിപിന്‍ റാവത്ത് വടക്കന്‍ കശ്മീരിലെ ഭീകരകേന്ദ്രമായ സോപോറില്‍ രാഷ്ട്രീയ റൈഫിള്‍സിനെയും നയിച്ചിട്ടുണ്ട്. ബാരാമുള്ളയിലെ ദാഗല്‍ ഡിവിഷന്‍ (19ാം ഇന്‍ഫന്ററി ഡിവിഷന്‍) ചുമതലയില്‍ എല്‍ഒസിയുടെ പൂര്‍ണ ചുമതല നിര്‍വഹിച്ചു. അരുണാചല്‍ പ്രദേശില്‍ ചൈനീസ് അതിര്‍ത്തിയില്‍ എല്‍എസിയുടെ പൂര്‍ണ ചുമതല നിര്‍വഹിച്ചിട്ടുണ്ട്. നാഗാലന്‍ഡ്, മണിപ്പൂര്‍, അസം എന്നിവിടങ്ങളിലെ ഭീകരസാന്നിധ്യ മേഖലകളിലും ബിപിന്‍ റാവത്ത് വിവിധ ചുമതലകളില്‍ പ്രവര്‍ത്തിച്ചു. പൂനയിലെ തെക്കന്‍ കമാന്‍ഡിന്റെ മേധാവിയായി പ്രവര്‍ത്തിച്ച കാലത്ത് ഗുജറാത്തിലെ പാക് അതിര്‍ത്തികളുടെ സംരക്ഷണവും നിര്‍വഹിച്ചിട്ടുണ്ട്. മിലിറ്ററി ഓപ്പറേഷന്‍ ഡയറക്ടറേറ്റിലും മിലിറ്ററി രഹസ്യാന്വേഷണ വിഭാഗത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട് ലഫ്. ജനറല്‍ ബിപിന്‍ റാവത്ത്. ഓപ്പറേഷണല്‍ കമാന്‍ഡിലെ വൈദഗ്ധ്യത്തിന് റാവത്തിന് ലഭിച്ചത് അഞ്ചോളം സൈനിക ബഹുമതികളാണ്.

Tags: general bipin rawatchief of defense staff
ShareTweetSendShareShare

Latest from this Category

50 ലക്ഷം രൂപയുടെ പ്രധാനമന്ത്രിയുടെ ഗവേഷണ ഫെലോഷിപ്പ് നേടി അഞ്ജന

കൊവിഡ് കേസുകളിൽ വന്‍ വർധന; രാജ്യത്തെ ആക്‌ടീവ് കേസുകളുടെ എണ്ണം 10,000 കടന്നു

ത്രിദിന സംയുക്ത സൈനിക ഉദ്യോഗസ്ഥരുടെ സമ്മേളനം; പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും

മലയാളത്തിന്റെ പ്രിയ നടനും മുൻ എം പിയുമായ ഇന്നസെന്റ് വിടവാങ്ങി

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ വീണ്ടും തീപ്പിടിത്തം

ബാഗ്ദാദിലെ ഗുരുനാനാക് ഗുരുദ്വാര പുനര്‍നിര്‍മിക്കണമെന്ന് ഇന്ത്യ

Load More

Discussion about this post

Latest News

Arrested man dies  in Thrippunithura

Kerala welcomed the ‘incredible yogi’ on Feb 22

Witness of Teacher’s Brutal Murder Ends Her Life

Communists are criminals ; Have never seen good communists, says Hungarian filmmaker Bela Thar

Loose Talk Have No Room In Democracy, Says Hon. Goa Gov

Pro Pakistan Drama Bags 1st Prize in Kozhikode District School Youth Festival

One more HC blow to Pinarayi Vijayan; HC asks: Why are you worried about Lokayukta investigation?

Police Blocks Hindu Aikyavedi March 

Load More

Latest Malayalam News

50 ലക്ഷം രൂപയുടെ പ്രധാനമന്ത്രിയുടെ ഗവേഷണ ഫെലോഷിപ്പ് നേടി അഞ്ജന

കൊവിഡ് കേസുകളിൽ വന്‍ വർധന; രാജ്യത്തെ ആക്‌ടീവ് കേസുകളുടെ എണ്ണം 10,000 കടന്നു

ത്രിദിന സംയുക്ത സൈനിക ഉദ്യോഗസ്ഥരുടെ സമ്മേളനം; പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും

മലയാളത്തിന്റെ പ്രിയ നടനും മുൻ എം പിയുമായ ഇന്നസെന്റ് വിടവാങ്ങി

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • അമൃതമഹോത്സവം
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
    • Amrit Mahotsav
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies