ന്യൂഡല്‍ഹി: ഇന്ത്യയില്‍ ചൈനീസ് വൈറസിന്റെ വ്യാപനം ഞെട്ടിക്കുന്ന വിധത്തിലാക്കിയത് വിലക്ക് ലംഘിച്ച് നിസാമുദ്ദീന്‍ മര്‍ക്കസില്‍ നടത്തിയ മതസമ്മേളനമാണെന്ന് കണ്ടെത്തല്‍. ഇതിനിടെ വളരെ ഗൗരവകരമായ ഒരു കാര്യത്തിലേക്ക് വിരല്‍ ചൂണ്ടുന്ന മര്‍ക്കസ് തലവന്‍ മൗലാനാ സാദിന്റെ ശബ്ദസന്ദേശം ദേശീയമാധ്യമങ്ങള്‍ പുറത്തുവിട്ടു. എന്തുവന്നാലും പള്ളിവിട്ട് പുറത്തുപോകരുതെന്നായിരുന്നു സാദ് ആവശ്യപ്പെട്ടത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആരും പള്ളിവിട്ട് പോകരുത്. ഡോക്ടര്‍മാര്‍ പറഞ്ഞാല്‍ പോലും ആരും അത് വിശ്വസിച്ച് പള്ളിവിടരുത്. ഇതിനേക്കാള്‍ സുരക്ഷിതമായ സ്ഥലം രാജ്യത്ത് വേറെയില്ല ഒരു കൊറോണയും നമ്മളെ ബാധിക്കില്ല- എന്ന് സാദിന്റെ ശബ്ദ സന്ദേശത്തില്‍ പറയുന്നു. വിലക്ക് ലംഘിച്ച് മര്‍ക്കസില്‍ മതസമ്മേളനം നടത്തിയതിന് പോലീസ് ഇയാള്‍ക്കെതിരെ നേരത്തെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് സാദിന്റെ ശബ്ദസന്ദേശം പോലീസ് കണ്ടെത്തിയത്. സംഭവത്തില്‍ ഇയാള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടായേക്കും.
രാജ്യത്ത് ഇന്നലെ 146 പേര്‍ക്ക് കൂടി ചൈനീസ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 1397 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയിലും തമിഴ്നാട്ടിലുമാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരെ കണ്ടെത്തിയത്. മഹാരാഷ്ട്രയില്‍ 72 പേര്‍ക്കും തമിഴ്നാട്ടില്‍ 50 പേര്‍ക്കും രോഗം സ്ഥിരീകരിച്ചപ്പോള്‍ തെലങ്കാനയില്‍ 15 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടില്‍ ചൈനീസ് വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 45 പേരും നിസാമുദ്ദീനിലെ പ്രാര്‍ഥന ചടങ്ങളില്‍ പങ്കെടുത്തവരാണ്. അഞ്ച് പേര്‍ ഈ 45 പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ്. കന്യാകുമാരി, ചെന്നൈ, തിരുനെല്‍വേലി ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ് എല്ലാവരും. തെലങ്കാനയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ച 15 പേരും നിസാമുദ്ദീനിലെ പ്രാര്‍ഥന ചടങ്ങില്‍ പങ്കെടുത്തവരാണ്. തമിഴ്‌നാട്ടില്‍ നിന്ന് നിസാമുദ്ദീനിലെ പ്രാര്‍ഥനയില്‍ പങ്കെടുത്തവരില്‍ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 71 ആയി. ഈറോഡിലും സേലത്തും ജാഗ്രതാനിര്‍ദേശം നല്‍കി. സമ്മേളനത്തില്‍ 1500 പേര്‍ പങ്കെടുത്തതായി തമിഴ്‌നാട് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. 1130 പേര്‍ തമിഴ്‌നാട്ടില്‍ തിരിച്ചെത്തി. തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങളില്‍ നിന്ന് സമ്മേളനത്തിന് എത്തിയത് 1909 പേരാണ്. മുംബൈയിലും ഈ സമ്മേളനത്തില്‍ പങ്കെടുത്തയാള്‍ കൊവിഡ് ബാധിച്ച് മരിച്ചു. മാര്‍ച്ച് 23ന് കസ്തൂര്‍ബ ആശുപത്രിയില്‍ മരിച്ച 68 കാരനായ ഫിലിപ്പൈന്‍ സ്വദേശിയാണ് ഇത്. ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെ രോഗലക്ഷണങ്ങള്‍ കണ്ട് ചികിത്സ തേടുകയായിരുന്നു.
കേരളത്തില്‍ തിരുവനന്തപുരത്ത് നിന്ന് നിസാമുദ്ദീന്‍ സമ്മേളനത്തിന് പോയ 17 പേരെയും കൊല്ലത്ത് നിന്ന് പോയ എട്ട് പേരെയും പോലീസ് തിരിച്ചറിഞ്ഞു. തിരുവനന്തപുരത്തെ ഒരാളെ നിരീക്ഷണ കേന്ദ്രത്തിലാക്കി. കൂടുതല്‍ പേരെ കണ്ടെത്താന്‍ ശ്രമം തുടരുകയാണ്. കൊല്ലം ജില്ലയിലെ എട്ട് പേരെ നിരീക്ഷണത്തിലാക്കി. ഓച്ചിറ, ചടയമംഗലം, മടത്തറ ഭാഗങ്ങളിലുള്ളവരാണ് ഇവര്‍. ഇതോടൊപ്പം മലേഷ്യയില്‍ നടന്ന തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ഒരാളും കേരളത്തിലേക്കു മടങ്ങിയെത്തി. ഈ സമ്മേളനത്തില്‍ പങ്കെടുത്ത മറ്റുരാജ്യങ്ങളിലുള്ള പലര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചതിനാല്‍ ഇയാളും നിരീക്ഷണത്തിലാണ്. ഇവരിലാര്‍ക്കും ഇതേവരെ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. തബ്ലീഗ് ജമാഅത്ത് പ്രാര്‍ഥന സമ്മേളത്തിനു വേദിയൊരുക്കിയ നിസാമുദ്ദീനിലെ അലാമി മര്‍ക്കസ് ബാംഗ്‌ളെവാലി മസ്ജിദ് ഒഴിപ്പിച്ചു. തബ്ലീഗ് ജമാഅത്തിന്റെ അന്താരാഷ്ട്ര ആസ്ഥാനമായ നിസാമുദ്ദീന്‍ മര്‍ക്കസിലെ ആറുനില കെട്ടിടത്തില്‍ ആയിരത്തിലേറെ പേര്‍ താമസിച്ചിരുന്നു. ഇതില്‍ മുന്നൂറോളംപേരെ പള്ളിയില്‍ത്തന്നെ നിരീക്ഷണത്തിലാക്കി. ബാക്കിയുള്ളവരെ ആശുപത്രിയിലും മറ്റു നിരീക്ഷണ കേന്ദ്രങ്ങളിലുമാക്കി. മാര്‍ച്ച് 13 മുതല്‍ 15 വരെ നടന്ന പ്രാര്‍ഥന സമ്മേളനത്തില്‍ നാലായിരത്തോളംപേര്‍ പങ്കെടുത്തെന്നാണ് അനൗദ്യോഗിക കണക്ക്. ഇവിടെനിന്നു മടങ്ങിയ വൈറസ് ബാധിതര്‍ മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനാല്‍ നിരീക്ഷണത്തിലാക്കേണ്ടവരുടെ ശൃംഖല ഇനിയും വലുതാകാനാണു സാധ്യത.
സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ വിവിധ സംസ്ഥാനങ്ങളിലായി 10 പേര്‍ ഇതിനോടകം ചൈനീസ് വൈറസ് ബാധിച്ചു മരിച്ചു. ആറുപേര്‍ തെലങ്കാനയിലും മറ്റുള്ളവര്‍ ജമ്മുകശ്മീര്‍, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളിലുമുള്ളവരാണ്. മുംബൈയില്‍ കൊറോണ ബാധിച്ചു മരിച്ച ഫിലിപ്പീന്‍സ് സ്വദേശിയും സമ്മേളനത്തില്‍ പങ്കെടുത്തിരുന്നതായി വ്യക്തമായിട്ടുണ്ട്. ഡല്‍ഹിയില്‍ മരിച്ച പത്തനംതിട്ട സ്വദേശിയും ഈ സമ്മേളത്തില്‍ പങ്കെടുത്തിരുന്നു. ഡല്‍ഹിയില്‍ രോഗബാധ കണ്ടെത്തിയവരില്‍ 24 പേര്‍ ഈ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. നിസാമുദീനിലെ തബ്ലീഗ് ജമാ അത്ത് പള്ളിയില്‍ നിന്നും വീണ്ടും നിരുത്തരവാദപരമായ പ്രവൃത്തികളുമായി മുസ്ലീം പുരോഹിതര്‍. പള്ളിയില്‍ നിന്നും ക്വാറന്റൈനിലേക്ക് മാറ്റുന്നതിനിടയിലാണ് വീണ്ടും അശ്രദ്ധമായ പ്രവര്‍ത്തനങ്ങള്‍ ഇവരുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്.
ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് നടത്തിയ മതസമ്മേളനത്തില്‍ രാജ്യത്തെ വിവിധ സംസഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും നിരവധി ആളുകളാണ് പങ്കെടുത്തത്. റോഡിലേക്ക് തുപ്പുകയും പൊതുസ്ഥലത്ത് മുഖം മറയ്ക്കാതെ ചുമയ്ക്കുകയുമെല്ലാം ചെയ്തതാണ് ഒരു കൊറോണാ ജിഹാദ് നടത്തുന്നതിന് വേണ്ടി സംഘടിച്ചതുപോലെയുള്ള സംശയങ്ങള്‍ ഉണ്ടാക്കുന്നത്.
Discussion about this post