ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുലും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനോടൊപ്പമാണെന്ന് വീണ്ടും തെളിയിക്കുന്നു. കശ്മീര്‍ വിഷയത്തില്‍ എന്നും പാക് അനുകൂല നിലപാടാണ് കോണ്‍ഗ്രസും നെഹ്‌റു കുടുംബവും കൈക്കൊണ്ടിട്ടുള്ളത്. കശ്മീരിന് സ്വാതന്ത്ര്യം വേണമെന്ന മുദ്രാവാക്യം മുഴക്കുന്ന ജനക്കൂട്ടവും കൈയില്‍ വടിയും തറിയുമായി അക്രമാസക്തരായി ജനക്കൂട്ടം സുരക്ഷാസേനയ്ക്കു നേരെ പാഞ്ഞടുക്കുന്നതുമെല്ലാം പ്രമേയമാക്കി അസോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫര്‍മാര്‍ എടുത്ത ഫോട്ടോകള്‍ക്കാണ് ഇത്തവണ പുലിസ്റ്റര്‍ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. എക്കാലവും കോണ്‍ഗ്രസ് കശ്മീര്‍ പാക്കിസ്ഥാന്റെ ഭാഗമാണെന്ന് അംഗീകരിക്കുന്ന നിലപാടാണ് കൈക്കൊണ്ടിട്ടുള്ളത്. 1970കളില്‍ പാക് അധീന കശ്മീര്‍ പിടിച്ചെടുത്ത ഇന്ത്യന്‍ സൈന്യത്തെയും കോടാനുകോടി ഭാരതീയരെയും നിരാശരാക്കി കീഴടക്കിയ പ്രദേശം പാക്കിസ്ഥാനു തന്നെ തിരികെ നല്‍കി ഇന്ദിരയാണ് പരസ്യമായ പാക് വിധേയത്വം കാണിച്ചു തുടങ്ങിയത്. അത് പിന്തുടരുകയാണ് ഇപ്പോള്‍ രാഹുല്‍. ഭാരതത്തിന്റെ നൂറുകണക്കിന് സൈനികര്‍ തങ്ങളുടെ ജീവന്‍ ബലിയര്‍പ്പിച്ച് ഭാരതത്തിന്റെ അതിര്‍ത്തി സംരക്ഷിച്ച് നില്‍ക്കുമ്പോള്‍ അതിനെ അവഹേളിക്കുന്ന പ്രതികരണമാണ് രാഹുലില്‍ നിന്നും ഉണ്ടായിരിക്കുന്നത്. കശ്മീരില്‍ പാക് ഭീകരരുടെ ആക്രമണത്തില്‍ മരിച്ച ധീരജവാന്മാരുടെ ചിത കത്തിത്തീരുന്നതിനു മുന്‍പുതന്നെ പാക് അനുകൂല നിലപാടുമായി രംഗത്തെത്തിയ രാഹുലിനെതിരെ ഭാരതമൊട്ടാകെ രംഗത്തെത്തിയിരിക്കുകയാണ്. വിഘടന വാദത്തിന് പരസ്യമായും രഹസ്യമായും പിന്തുണ നല്‍കുന്ന ഒമര്‍ അബ്ദുള്ളയാണ് ഈ അവാര്‍ഡ് ലഭിച്ച മുക്താര്‍ ഖാന്‍, യാസിര്‍ ദര്‍, ചന്നി ആനന്ദ് എന്നിവരെ അഭിനന്ദിച്ച് രംഗത്തുവന്ന മറ്റൊരാള്‍. ഇന്ത്യയില്‍ നിന്ന് ലഭിക്കുന്ന സംരക്ഷണത്തില്‍ പാക്കിസ്ഥാനു വേണ്ടി നിലപാടെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രശസ്ത രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. വിഘടന വാദത്തെയും പാക്കിസ്ഥാന്‍ നടത്തുന്ന ഭീകരവാദത്തെയും ഒരുപോലെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് നേതാവിന്റെ നിലപാടിനെതിരെ രാജ്യം മുഴുവന്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.
Discussion about this post