അലിഗഡ്: സമൂഹത്തില്‍ ദ്രുതഗതിയിലുള്ള മാറ്റം സൃഷ്ടിക്കാന്‍ പഞ്ചപരിവര്‍ത്തനം എല്ലാവരും ഹൃദയത്തിലേറ്റുവാങ്ങണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത്. ഹരിഗഡ് എച്ച് ബി ഇന്റര്‍ കോളജ് പരിസരത്ത് നടന്ന ആര്‍എസ്എസ് ശാഖാ സാംഘിക്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമത്വത്തിന്റെയും പ്രകൃതി സംരക്ഷണത്തിന്റെയും പാതയിലേക്ക് സമൂഹത്തെ ഉണര്‍ത്തേണ്ടുന്ന ചുമതല സ്വയംസേവകര്‍ക്കുണ്ട്. അതിനായി വീടുവീടാന്തരം കയറിയിറങ്ങേണ്ടിവരും. ലോകത്തിന് സമാധാനവും സന്തോഷവും സമൃദ്ധിയും നല്കാന്‍ കഴിയുന്ന ഏകരാജ്യം ഭാരതമാണ്. അതുകൊണ്ടാണ് ലോകം ഇവിടേക്ക് ഉറ്റുനോക്കുന്നത്. ഈ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സ്വയംസേവകര്‍ തയാറാകണം. എല്ലാ തരത്തിലുമുള്ള വിവേചനങ്ങള്‍ പൂര്‍ണമായും ഇല്ലാതാകണം. ദേവാലയവും ജലാശയവും ശ്മശാനവും എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഒരു പോലെ ഉപയോഗിക്കാന്‍ കഴിയുന്ന അന്തരീക്ഷം ഉണ്ടാകണം, അദ്ദേഹം പറഞ്ഞു.
എല്ലാവരെയും ഒരുമിച്ച് ചേര്‍ക്കുകയും എല്ലാവരിലും ഒരുമയുടെ ഭാവം സൃഷ്ടിക്കുകയും ചെയ്യേണ്ടത് സ്വയംസേവകരുടെ കടമയാണ്. അതിനായി എല്ലാവരുടെയും വീടുകളില്‍ പോകണം. എല്ലാവരുമായുംമ സംസാരിക്കണം. ഒരുമിച്ച് ചേരണം. ഭക്ഷണം കഴിക്കണം. ഉത്സവങ്ങളില്‍ ഒരുമിച്ച് പങ്കാളികളാകണം. അങ്ങനെ സമൂഹത്തില്‍ സൗഹാര്‍ദത്തിന്റെ ഭാവം സൃഷ്ടിക്കണം. ഭാരതത്തിന്റെ ഏറ്റവും വലിയ സമ്പത്ത് ഈ സംസ്‌കൃതിയാണ്. അത് കുടുംബങ്ങളില്‍ നിന്നാണ് ഉയരുന്നതും വളരുന്നതും. കുടുംബബന്ധങ്ങള്‍ ശിഥിലമാകാന്‍ ഒരിക്കലും അനുവദിക്കരുത്, സര്‍സംഘചാലക് പറഞ്ഞു.
Discussion about this post