- ആർ പ്രസന്നകുമാർ
ഗുരുവായൂർ : വായന നശിക്കുമ്പോൾ മാനവികത ഇല്ലാതാവുന്നുവെന്ന് ബാലഗോകുലം സംസ്ഥാന അധ്യക്ഷൻ ആർ പ്രസന്നകുമാർ. മൃഗങ്ങളെ അപേക്ഷിച്ച് മനുഷ്യൻ പാകം ചെയ്താണ് ഭക്ഷണം കഴിക്കുന്നത്. ഭക്ഷണം മാത്രമല്ല എല്ലാം പാകം ചെയ്ത് ചെയ്തുപയോഗിക്കുക എന്നത് മനുഷ്യന്റെ മാത്രം പ്രത്യേകതയാണ്. മനുഷ്യൻ പാകപ്പെടുന്നത് വായനയിലൂടെയാണ്. വായന നശിക്കുമ്പോൾ മാനവികത ഇല്ലാതാവുന്നു. പുതുതലമുറയെ നല്ല വായനയിലേക്ക് നയിക്കുക എന്നതാണ് മയിൽപ്പീലിയുടെ ദൗത്യം.കഴിഞ്ഞ 25 വർഷമായി തുടരുന്ന ഈ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തണമെന്നും ആർ പ്രസന്നകുമാർ പറഞ്ഞു. മയിൽപ്പീലി ചാരിറ്റബിൾ സൊസൈറ്റി യുടെ 25-ാമത് വർഷത്തെ വാർഷിക പൊതുയോഗം ഉത്‌ഘാടനം ചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു ആർ പ്രസന്നകുമാർ.
ഗുരുവായൂർ കിഴക്കേനട ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററിൽ മയിൽപ്പീലി ചാരിറ്റബിൾ സൊസൈറ്റിയുടെ ചെയർമാൻ ജി.സതീഷ് കുമാറിന്റെ അധ്യക്ഷതയിൽ നടന്ന യോഗ ത്തിൽ 2024-25 വർഷത്തെ വാർഷിക റിപ്പോർട്ട് മയിൽപ്പീലി ചാരിറ്റബിൾ സൊസൈറ്റി ജോയിൻ്റ് സെക്രട്ടറി സന്തോഷ് കുമാർ ഇലവുംതിട്ട അവതരിപ്പിച്ചു.
ബാലഗോകുലത്തിന്റെ അൻപതാം വർഷത്തോടനുബന്ധിച്ചും മയിൽപ്പീലി മാസികയുടെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ചുള്ള ബൃഹത്തായ പ്രവർത്തനമാണ് സംസ്ഥാന പ്രതിനിധി യോഗത്തിൽ ചർച്ച ചെയ്ത് രൂപം നൽകിയത്. ബാലഗോകുലം ഉപാധ്യക്ഷനും മയിൽപ്പീലി മാനേജിങ് എഡിറ്ററുമായ കെ.പി ബാബുരാജൻ മാസ്റ്റർ ബാലഗോകുലം സുവർണ്ണ ജയന്തി വർഷത്തിലെ മയിൽപ്പീലി മാസികയുടെ പദ്ധതികൾ ( സുവർണ്ണ ദൗത്യം ) അവതരിപ്പിച്ചു. ബാലഗോകുലം സംസ്ഥാന സംഘടനാ സെക്രട്ടറി എ. രഞ്ചുകുമാർ സംഘടനാ ദൗത്യം എന്ന വിഷയത്തെ അധികരിച്ച് സംസാരിച്ചു.
മയിൽപ്പീലി മാസിക ചീഫ് എഡിറ്റർ സി.കെ ബാലകൃഷ്ണൻ, സൊസൈറ്റി വൈസ് പ്രസിഡന്റ് മധു കോട്ട, ബാലഗോകുലം സംസ്ഥാന സമിതി അംഗം ഗിരീഷ് ചിത്രശാല എന്നിവർ സംസാരിച്ചു. കേരളത്തിലെ 35 ഗോകുല ജില്ലകളിൽ നിന്നും , 14 റവന്യൂ ജില്ലകളിൽ നിന്നുള്ള മയിൽപ്പീലി സംയോജകരും , മയിൽപ്പീലി ചാരിറ്റബിൾ സൊസൈറ്റി അംഗങ്ങളും , ഉപസമിതി അംഗങ്ങളും , പ്രത്യേക ക്ഷണിതാക്കളും , കുടുംബങ്ങളും പരിപാടിയിൽ പങ്കെടുത്തു.
2025 -26 വർഷത്തെ മയിൽപ്പീലി ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികൾ;
ചെയർമാൻ – ജി സതീഷ് കുമാർ (എറണാകുളം ), വൈസ് ചെയർമാൻ , മധു കോട്ട (പത്തനംതിട്ട). ജനറൽ സെക്രട്ടറി- കെ.പി ബാബുരാജൻ മാസ്റ്റർ (പാലക്കാട് ) , ജോയിൻ സെക്രട്ടറി- പി. സന്തോഷ് കുമാർ ഇലവുംതിട്ട (പത്തനംതിട്ട), ഖജാൻജി-കെ.വി ശരത് വാര്യർ (കോഴിക്കോട്).
അംഗങ്ങൾ ആയി സി. കെ. ബാലകൃഷ്ണൻ (കോഴിക്കോട് ), വി.എസ് മധുസൂദനൻ (കോട്ടയം ), പി.ടി.പ്രഹ്ളാദൻ (കോഴിക്കോട് ) , എസ്. ശ്രീലാസ് (കോഴിക്കോട് ) , ഗിരീഷ് ചിത്രശാല (പത്തനംതിട്ട), വിപിൻ .എ (കോഴിക്കോട്), അഡ്വ. ഹരികൃഷ്ണൻ സി.പി (കോഴിക്കോട് ) എന്നിവരെയും തിരഞ്ഞെടുത്തു.
ഉപസമിതികളിൽ ശ്രീലാസ് കെ.കെ. ധനേഷ് , അതുൽ ദാസ് , അഡ്വ. ഹരികൃഷ്ണൻ സി. (എൻ.എൻ കക്കാട് പുരസ്‌കാര സമിതി ). മധു കോട്ട , വി.എസ് മധുസൂദനൻ , ഗീതാ ബിജു , എം.ബി ജയൻ (യങ് സ്കോളർ അവാർഡ് സമിതി). ഹരികൃഷ്ണൻ , ശിവപ്രസാദ് ( യങ് സ്കോളർ അകക്കദമി കൗൺസിൽ ). സി.കെ ബാലകൃഷ്ണൻ ( സോഷ്യൽ മീഡിയ കൺവീനർ ), കെ.പി ബാബുരാജൻ മാസ്റ്റർ , പി.ടി പ്രഹ്ലാദൻ ( വാർഷിക പതിപ്പ് ). ശ്രീശൈലം ഉണ്ണികൃഷ്ണൻ, ഗോപി പുതുക്കോട് , ശിവപ്രസാദ് ദൽഹി , ശ്രീജിത്ത് മുത്തേടത്ത് ( പത്രാധിപ സമിതി).
കെ.പി ബാബുരാജൻ മാസ്റ്റർ, ഗിരീഷ് ചിത്രശാല , പി.ടി പ്രഹ്ളാദൻ , രതീഷ് , ഗോപകുമാർ ചെങ്ങന്നൂർ (മയിൽപ്പീലികൂട്ടം ) എന്നിവരെയും ചുമതലപ്പെടുത്തി.
Discussion about this post