VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

ഇന്ന് വിഭജന ദുരന്ത ഭീതിദിനം

മുരളി പാറപ്പുറം by മുരളി പാറപ്പുറം
14 August, 2025
in വാര്‍ത്ത
ShareTweetSendTelegram

പ്രധാനമന്ത്രി നരേന്ദ്ര മോദി 2021 ലാണ് ആഗസ്ത് 14 വിഭജന ദുരന്ത ഭീതി ദിനമായി പ്രഖ്യാപിച്ചത്. അന്നുതന്നെ ചിലര്‍ക്ക് ഇത് ഇഷ്ടപ്പെട്ടിരുന്നില്ല. ഒരു ദുരന്തം ഓര്‍മിക്കേണ്ട ആവശ്യമെന്താണ് എന്നായിരുന്നു അവരുടെ ചോദ്യം. മോദി വിഭജന ദുരന്തം ആഘോഷിക്കുകയാണെന്നു ചിലര്‍ പരിഹസിച്ചു. ജനങ്ങള്‍ വിസ്മരിക്കാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യം പ്രധാനമന്ത്രി അവരെ ഓര്‍മിക്കാന്‍ നിര്‍ബന്ധിക്കുകയാണെന്ന് മറ്റുചിലര്‍ അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ തലേദിവസം ഇങ്ങനെയൊരു ആചരണം വേണോ എന്നായിരുന്നു ചിലരുടെ ചോദ്യം. എന്നാല്‍ ഇക്കൂട്ടരുടെയൊക്കെ മനസ്സിലുണ്ടായിരുന്നതും, അവര്‍ പറയാന്‍ മടിച്ചതുമായ ഒരു കാരണമുണ്ട്. ആഗസ്ത് 14 പാകിസ്ഥാന്റെ സ്വാതന്ത്ര്യ ദിനമാണ്. അഖണ്ഡ ഭാരതത്തെ വെട്ടിമുറിച്ച് ഇങ്ങനെയൊരു മതരാജ്യം രൂപീകരിച്ചതിന്റെ സാഹചര്യവും, ആരൊക്കെയാണ് അതിന് ഉത്തരവാദികളെന്നും സാമാന്യ ജനങ്ങള്‍ അറിയരുത് എന്നതായിരുന്നു വിഭജന ദുരന്ത ഭീതിദിനം ഔദ്യോഗികമായി അംഗീകരിക്കുന്നതിനോടുള്ള എതിര്‍പ്പിനു പിന്നില്‍.

തങ്ങളുടെ സ്വാതന്ത്ര്യ ദിനമായതിനാല്‍ ആഗസ്ത് 14 വിഭജന ദുരന്ത ഭീതിദിനമായി ആചരിക്കുന്നതിനെ പാകിസ്ഥാന്‍ എതിര്‍ക്കുന്നത് മനസിലാക്കാം. ഭാരതത്തിലുള്ള ‘മതേതരവാദികള്‍ക്ക്’ ഇതില്‍ എന്താണ് പ്രശ്നം? അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന മതേതരത്വം കൊലചെയ്യപ്പെട്ടാണല്ലോ മതത്തിന്റെ പേരില്‍ പ്രത്യേക രാഷ്‌ട്രം രൂപീകരിക്കപ്പെട്ടത്. ഇക്കൂട്ടരുടെ മതേതരത്വം കാപട്യമാണെന്നതിന് മറ്റെന്ത് തെളിവാണ് വേണ്ടത്? രാഷ്‌ട്ര വിഭജനം വരെയുള്ള സ്വാതന്ത്ര്യസമര കാലത്ത് ആട്ടിയോടിക്കപ്പെടുകയും അടിച്ചമര്‍ത്തപ്പെടുകയും കൊലചെയ്യപ്പെടുകയും ബലാത്സംഗത്തിനിരയാവുകയുമൊക്കെ ചെയ്ത ഹിന്ദുക്കളുടെ മേലാണല്ലോ ഭാരതത്തിലെ മതേതരത്വം കെട്ടിപ്പൊക്കിയിട്ടുള്ളത്. ബ്രിട്ടീഷുകാര്‍ക്കെതിരെ തങ്ങള്‍ ധീരമായി പൊരുതിയതിന്റെ നിറം പിടിപ്പിച്ച കഥകളാണ് സ്വാതന്ത്ര്യത്തിനുശേഷം അധികാരത്തിലേറിയ കോണ്‍ഗ്രസ് പ്രചരിപ്പിച്ചത്. അതേസമയം ഹിന്ദുക്കള്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ തടയുന്നതില്‍ കോണ്‍ഗ്രസ് പൂര്‍ണ്ണമായും പരാജയപ്പെട്ടതിന്റെ ചരിത്ര വസ്തുതകള്‍ സമര്‍ത്ഥമായി മൂടിവയ്‌ക്കപ്പെട്ടു. തങ്ങളുടെ രാഷ്‌ട്രീയം മുന്നോട്ടുകൊണ്ടുപോകുന്നതിനുവേണ്ടി വിഭജനത്തിന്റെ ദുരന്തസ്മരണകള്‍ ചവറ്റുകുട്ടയില്‍ എറിഞ്ഞുകൊണ്ട് ബദല്‍ ചരിത്രം സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയുമാണ് കോണ്‍ഗ്രസ് ഭരണകൂടങ്ങള്‍ ചെയ്തത്.

നെഹ്റൂവിയന്‍ മതേതരത്വം

ജവഹര്‍ലാല്‍ നെഹ്റു മറ്റുള്ളവരെക്കാള്‍ മഹാനായ സ്വാതന്ത്ര്യസമര നായകനായും വിശ്വപൗരനായും ചിത്രീകരിക്കപ്പെട്ടു. വിഭജനത്തിന്റെ ദുരന്തങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ക്ക് പുതിയ ഭാരതം മാപ്പ് കൊടുത്തു. എന്നാല്‍ രാഷ്‌ട്രത്തിന്റെ വിഭജനം ഓരോ മനുഷ്യന്റേയും ജീവിതത്തെ പ്രത്യക്ഷമായോ പരോക്ഷമായോ ബാധിച്ചു. വിഭജനകാലത്തെ ദുരന്തം അനുഭവിച്ചവരുടെയും, ജീവനും ജീവിതത്തിനും വേണ്ടി ജന്മനാട്ടില്‍ നിന്ന് പലായനം ചെയ്തവരുടെയും കോടിക്കണക്കിന് പിന്മുറക്കാര്‍ ഏഴ് പതിറ്റാണ്ടിനു ശേഷവും ഭാരതത്തിലുണ്ട്. ഈ സത്യം അംഗീകരിക്കാന്‍ മടിക്കുന്നവരാണ് വിഭജന ദുരന്ത ഭീതിദിനം ആചരിക്കുന്നതിനെ എതിര്‍ക്കുന്നത്.

വിഭജനം എന്ന മഹാദുരന്തം ചരിത്രത്തില്‍ നിന്ന് കഴുകിക്കളയാനാവുന്നതാണെന്ന് കോണ്‍ഗ്രസ് വിചാരിച്ചു. കാലം പിന്നിടുന്നതോടെ വിഭജനകാലത്തെ ദുരന്തങ്ങളെക്കുറിച്ച് നിശബ്ദത പാലിക്കുന്നത് മതേതരത്വത്തിന്റെ മൂലക്കല്ലായി മാറി. വിഭജന ദുരന്തത്തെക്കുറിച്ച് സംസാരിക്കുന്നത് മുസ്ലിം വികാരങ്ങളെ വ്രണപ്പെടുത്തുമെന്നും, മതസൗഹാര്‍ദ്ദം തകര്‍ക്കുമെന്നുമുള്ള ധാരണ സൃഷ്ടിക്കപ്പെട്ടു. മതത്തിന്റെ പേരിലുള്ള രാഷ്‌ട്ര വിഭജനവുമായി മുസ്ലിങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് വാദിക്കും. അതേസമയം വിഭജനകാലത്തെ ദുരന്തത്തെക്കുറിച്ച് പറയുന്നത് മുസ്ലിങ്ങള്‍ക്ക് എതിരാണെന്നും, മതസൗഹാര്‍ദ്ദം തകര്‍ക്കുമെന്നു പരാതിപ്പെടുകയും ചെയ്യും. ഈ വിരോധാഭാസത്തെയാണ് കപടമതേതരത്വം എന്നു വിളിക്കുന്നത്.

വിഭജനം എന്ന ദുരന്തം പ്രഹസനമായി മാറുകയായിരുന്നു. ഇടത്-ലിബറല്‍ ചിന്തകര്‍ക്ക് ലോകമെമ്പാടുമുള്ള ഇസ്ലാമിസ്റ്റുകള്‍ എല്ലായിപ്പോഴും ഇരകളാണ്. അവര്‍ ഒരിക്കലും കടന്നാക്രമണകാരികളല്ല. അതുകൊണ്ട് അവരെ മോശമായി ചിത്രീകരിക്കുന്ന ഒരു വിഷയവും നമ്മള്‍ ചര്‍ച്ച ചെയ്യാന്‍ പാടില്ല! അതേസമയം ഹിന്ദുക്കളെ പ്രതികൂലമായി ബാധിച്ച വിഭജന ദുരന്തത്തെക്കുറിച്ച് സംസാരിക്കാതിരിക്കുന്നത് ലിബറലുകള്‍ പ്രചരിപ്പിക്കുന്ന മതേതരത്വത്തിന്റെ അടിസ്ഥാനമായി മാറി. വിഭജനകാലത്തെ ദുരനുഭവങ്ങളാണ് ഭാരതത്തിലെ ജനങ്ങള്‍ പാകിസ്ഥാനെ വെറുക്കാന്‍ കാരണമെന്ന് ഈ ലിബറലുകള്‍ വിസ്മരിക്കുന്നു. ഹിന്ദുക്കളുടെയും സിഖുകാരുടെയുമൊക്കെ നിരവധി പുണ്യസ്ഥലങ്ങള്‍ പാകിസ്ഥാനിലും ബംഗ്ലാദേശിലുമാണെന്ന സത്യം അംഗീകരിക്കാനും ഇക്കൂട്ടര്‍ തയ്യാറാവുന്നില്ല.

ഭാരത വിഭജനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ജവഹര്‍ലാല്‍ നെഹ്‌റു, മുഹമ്മദാലി ജിന്ന, മറ്റു നേതാക്കള്‍ എന്നിവരുമായി മൗണ്ട് ബാറ്റണ്‍ പ്രഭു കൂടിക്കാഴ്ച നടത്തുന്നു

നെഹ്റൂവിയന്‍ കോണ്‍ഗ്രസ് കെട്ടിച്ചമച്ച ചരിത്രപുസ്തകത്തിലെ താളുകള്‍ക്ക് വിഭജന ദുരന്തത്തിന്റെ വേദനകള്‍ പേറുന്ന ദശലക്ഷക്കണക്കിന് മനുഷ്യരുടെ വിലാപങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയില്ല. വിഭജനകാലത്ത് വിവരണാതീതമായി പീഡിപ്പിക്കപ്പെട്ട ഒരു ജനതയെ അനുസ്മരിക്കുകയാണ് വിഭജന ദുരന്ത ഭീതി ദിനം ആചരിക്കാന്‍ ആഹ്വാനം നല്‍കിയതിലൂടെ പ്രധാനമന്ത്രി മോദി ചെയ്തത്. ഇതൊരു കടം വീട്ടലാണ്.

ചര്‍ച്ചകള്‍ ഭയക്കുന്ന ത്രികക്ഷി സഖ്യം

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി രാഷ്‌ട്ര വിഭജനത്തെക്കുറിച്ചുള്ള അവബോധം ശക്തിപ്പെടുത്തേണ്ട ഇടമാണ് കേരളം. ഇതിനൊരു കാരണമുണ്ട്. ദേശീയ താല്‍പര്യങ്ങള്‍ വിസ്മരിച്ചുകൊണ്ട് രാഷ്‌ട്രത്തിന്റെ വിഭജനം ആവശ്യപ്പെടുകയും പിന്തുണയ്‌ക്കുകയും അംഗീകരിക്കുകയും ചെയ്ത മൂന്ന് ശക്തികള്‍ കേരള രാഷ്‌ട്രീയത്തില്‍ പതിറ്റാണ്ടുകളായി സജീവമാണ്. മുസ്ലിം ലീഗും ഇടതു പാര്‍ട്ടികളും കോണ്‍ഗ്രസുമാണിത്.

മതേതരത്വത്തിന്റെയും മത സൗഹാര്‍ദ്ദത്തിന്റെയും ദേശീയോദ്ഗ്രഥനത്തിന്റെയും വക്താക്കള്‍ ചമയുന്ന ഈ ശക്തികള്‍ ഇവയ്‌ക്ക് മൂന്നിനും കടകവിരുദ്ധമായി പ്രവര്‍ത്തിക്കുകയാണ് ഭാരതവിഭജനത്തില്‍ ചെയ്തത്. വിഭജനത്തെക്കുറിച്ചുള്ള വസ്തുനിഷ്ഠവും നിഷ്പക്ഷവുമായ ഏതൊരു ചര്‍ച്ചയും തങ്ങളുടെ തനിനിറം പുറത്തുകൊണ്ടുവരും എന്നതിനാല്‍ ഈ ശക്തികള്‍ ഒരിക്കലും അത്തരമൊരു ചര്‍ച്ചയ്‌ക്ക് തയ്യാറല്ല. മറ്റാരെങ്കിലും അത് ചെയ്താല്‍ ഒറ്റക്കെട്ടായി എതിര്‍ക്കുകയും ചെയ്യും. വിഭജന ദുരന്ത ഭീതിദിനം ആചരിക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചത് സ്വാഭാവികമായും ഈ എതിര്‍പ്പ് വര്‍ദ്ധിപ്പിച്ചു.

വിഭജനത്തിന്റെ ചരിത്രം സത്യസന്ധമായി രേഖപ്പെടുത്തുന്ന പുസ്തകങ്ങള്‍ മലയാള സാഹിത്യത്തിന്റെ മുഖ്യധാരയില്‍ ഇല്ലെന്നുതന്നെ പറയാം. പട്ടാഭി സീതാരാമയ്യ എഴുതിയ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ചരിത്രത്തില്‍ പല അപ്രിയ സത്യങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഈ പുസ്തകം തലമുറകളായി മലയാളികള്‍ക്കിടയില്‍ തമസ്‌കരിക്കപ്പെട്ടു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു സീതാരാമയ്യ എന്നോര്‍ക്കണം. അപ്പോള്‍ മറ്റുള്ളവരുടെ കാര്യം പറയേണ്ടതില്ലല്ലോ. ആര്‍എസ്എസ് സര്‍ കാര്യവാഹും, കന്നട സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായിരുന്ന എച്ച്. വി. ശേഷാദ്രി എഴുതിയ ‘വിഭജനത്തിന്റെ ദുഃഖകഥ’ എന്ന പുസ്തകം മാത്രമാണ് ഒരു അപവാദമായി ചൂണ്ടിക്കാട്ടാന്‍ കഴിയുന്നത്. എന്നാല്‍ കേരളത്തിന്റെ ഗ്രന്ഥശാലകളിലൊന്നും ഈ പുസ്തകം കണ്ടെന്നു വരില്ല. അതിനു പകരമുള്ളത് യശ്പാലിന്റെയും മറ്റും ഏകപക്ഷീയവും കാല്പനികവുമായ രചനകളാണ്.

ആരാണ് വിഭജനത്തിന്റെ ഉത്തരവാദികള്‍ എന്ന കാര്യത്തില്‍ പോലും ശരാശരി മലയാളി ക്രൂരമായി തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുകയാണ്. ഒരു സുപ്രഭാതത്തില്‍ വിഭജനം സംഭവിച്ചുപോയി എന്നാണ് പലരും വിശ്വസിക്കുന്നത്. മതത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെടുകയും, പ്രത്യേക രാജ്യത്തിനുവേണ്ടി വാദിക്കുകയും, ഒടുവില്‍ അത് നേടിയെടുക്കുകയും ചെയ്തത് മുസ്ലിം ലീഗാണ്. ഇതേ മുസ്ലിം ലീഗ് കേരളത്തില്‍ മുന്നണി രാഷ്‌ട്രീയത്തിന്റെ ബലത്തില്‍ മതേതരത്വത്തിന്റെ മുഖംമൂടി ധരിച്ച് നടക്കുന്നു! മുന്നണി രാഷ്‌ട്രീയത്തില്‍ ലീഗിന്റെ അനിവാര്യത ആ പാര്‍ട്ടിയുടെ അടിമുടി ദേശവിരുദ്ധമായ സ്വഭാവവും ചരിത്രവും മറച്ചു പിടിക്കാന്‍ ഇടതു പാര്‍ട്ടികളെയും കോണ്‍ഗ്രസിനെയും പ്രേരിപ്പിക്കുന്നു.

ദ്വിരാഷ്‌ട്ര വാദം ഇവിടെ തുടങ്ങുന്നു

ഭാരത വിഭജനം അനിവാര്യതയോ സ്വാഭാവികമായി സംഭവിച്ചതോ അല്ല. ഇസ്ലാമിക രാഷ്‌ട്രീയത്തിന്റെ ഉല്‍പ്പന്നമാണത്. ഇസ്ലാമിന്റെ വേറിടല്‍ മനോഭാവത്തിലാണ് അതിന്റെ വേരുകള്‍. മുസ്ലിം ലീഗ് രൂപീകരിക്കപ്പെടുന്നതിനു മുന്‍പുതന്നെ ഇസ്ലാമിക വേറിടല്‍ വാദം ശക്തമായിരുന്നു. 1906 ല്‍ മുസ്ലിം ലീഗ് രൂപീകരിക്കപ്പെടുന്നതിന് മുന്‍പുതന്നെ മുസ്ലിങ്ങള്‍ക്ക് ഹിന്ദുക്കള്‍ക്കൊപ്പം ജീവിക്കാന്‍ കഴിയില്ലെന്നും അവര്‍ക്ക് പ്രത്യേക രാജ്യം വേണമെന്നുമുള്ള വാദഗതികള്‍ ഉന്നയിക്കപ്പെട്ടിരുന്നു. മുഹമ്മദാലി ജിന്നയില്‍ കേന്ദ്രീകരിച്ചു മാത്രം വിഭജനത്തിന്റെ ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ ഈ വസ്തുത മൂടിവയ്‌ക്കപ്പെടുന്നു.

മതവും ജീവിതരീതിയും തികച്ചും വ്യത്യസ്തമായതിനാല്‍ ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും ഒരു രാഷ്‌ട്രമായി കഴിയാനാവില്ലെന്ന് അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയുടെ സ്ഥാപകനായ സയ്യിദ് അഹമ്മദ് ഖാന്‍ 1876ല്‍ പ്രഖ്യാപിച്ചതോടെയാണ് ഭാരത വിഭജന നീക്കത്തിന്റെ തുടക്കം. 12 വര്‍ഷത്തിനുശേഷം സയ്യിദ് അഹമ്മദ് ഖാന്‍ ഈ ആശയം ഇങ്ങനെ വിശദീകരിച്ചു: ‘ഇംഗ്ലീഷുകാരും അവരുടെ സേനയും എല്ലാ ആയുധങ്ങളുമെടുത്ത് സ്വന്തം പട്ടാളക്കാരെയുംകൊണ്ട് ഭാരതം വിട്ടുപോയി എന്നു കരുതുക. അപ്പോള്‍ ആരായിരിക്കും ഭാരതത്തിന്റെ ഭരണാധികാരികള്‍?… ഈ സാഹചര്യത്തില്‍ രണ്ട് രാഷ്‌ട്രങ്ങള്‍ക്കും- മുസ്ലിങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കും- ഒരേ സിംഹാസനത്തിലിരുന്ന് അധികാര തുല്യതയോടെ ഭരിക്കാന്‍ കഴിയുമോ? തീര്‍ച്ചയായും ഇല്ല. ഒന്നിന് മറ്റൊന്നിനെ കീഴടക്കേണ്ടി വരും. ഇരുകൂട്ടരും തുല്യരായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നത് അസാധ്യവും അചിന്ത്യവുമായ ഒന്ന് ആഗ്രഹിക്കുന്നതിന് തുല്യമാണ്. അവസാനം ഒന്ന് മറ്റൊന്നിനെ കീഴടക്കി ആധിപത്യം സ്ഥാപിക്കും. രാജ്യത്ത് സമാധാനം ഉണ്ടാവില്ല.’ സയ്യിദ് അഹമ്മദ് ഖാന്‍ ഇങ്ങനെ വെട്ടിത്തുറന്നു പറഞ്ഞത് മറച്ചുപിടിച്ചുകൊണ്ടാണ് വീര സവര്‍ക്കറെ ദ്വിരാഷ്‌ട്ര വാദത്തിന്റെ വക്താവായി ചിലര്‍ ചിത്രീകരിക്കുന്നത്. 1883 ലാണ് സവര്‍ക്കര്‍ ജനിക്കുന്നത്. അതായത് സവര്‍ക്കറിന് അഞ്ചു വയസ്സുള്ളപ്പോഴാണ് മുസ്ലിങ്ങള്‍ക്ക് പ്രത്യേക രാഷ്‌ട്രം വേണമെന്ന് സയ്യിദ് അഹമ്മദ് ഖാന്‍ വാദിച്ചത്. സവര്‍ക്കറെ ദ്വിരാഷ്‌ട്രവാദത്തിന്റെ ഉപജ്ഞാതാവായി മുസ്ലിം ലീഗും ചിത്രീകരിക്കുന്നു എന്നതാണ് വിരോധാഭാസം!

1940 ല്‍ മാത്രമാണ് മുഹമ്മദാലി ജിന്ന മുസ്ലിങ്ങള്‍ക്ക് പ്രത്യേക രാഷ്‌ട്രം വേണമെന്ന് വാദിക്കുന്നത്. ലാഹോറില്‍ ചേര്‍ന്ന മുസ്ലിം ലീഗ് കോണ്‍ഫറന്‍സില്‍ ജിന്ന ഇങ്ങനെ പ്രഖ്യാപിച്ചു: ‘ഹിന്ദുക്കളും മുസ്ലിങ്ങളും രണ്ട് വ്യത്യസ്ത മതങ്ങളില്‍പ്പെടുന്നവരാണ്. അവര്‍ക്ക് വ്യത്യസ്തമായ തത്ത്വചിന്തകളും സാമൂഹ്യ ഘടനകളും സാഹിത്യവുമുണ്ട്… ചരിത്രത്തിന്റെ വിഭിന്നമായ സ്രോതസ്സുകളില്‍ നിന്നാണ് ഹിന്ദുക്കളും മുസ്ലിങ്ങളും പ്രചോദനം ഉള്‍ക്കൊള്ളുന്നത്. അവര്‍ക്ക് വ്യത്യസ്തമായ ഇതിഹാസങ്ങളും നായകന്മാരും സംഭവപരമ്പരകളുമുണ്ട്… സംഖ്യാപരമായി ന്യൂനപക്ഷമായ മുസ്ലിങ്ങളെയും ഭൂരിപക്ഷത്തെയും ഒരു രാജ്യത്ത് തളച്ചിട്ടാല്‍ ഇരുവിഭാഗങ്ങള്‍ക്കുമിടയില്‍ അസന്തുഷ്ടി വളര്‍ന്ന് സര്‍ക്കാര്‍ സംവിധാനം സൃഷ്ടിക്കുന്ന സാമൂഹ്യ ഘടനതന്നെ തകരും.’ സയ്യിദ് അഹമ്മദ് ഖാന്റെ വാദഗതികള്‍ 70 വര്‍ഷത്തിനുശേഷം മറ്റൊരു ഭാഷയില്‍ ആവര്‍ത്തിക്കുക മാത്രമാണ് ജിന്ന ചെയ്തത്.

അച്യുതാനന്ദന്‍ ഓര്‍മിപ്പിച്ചത്

ദ്വിരാഷ്‌ട്രവാദത്തിന്റെ മതപരമായ വേരുകള്‍ കണ്ടെത്തുകയും അംഗീകരിക്കുകയും ചെയ്യുന്നില്ലെങ്കില്‍ വിഭജനവാദം ആവര്‍ത്തിക്കപ്പെടും. ഇപ്പോള്‍ത്തന്നെ പല കോണുകളില്‍ നിന്ന് കേള്‍ക്കാന്‍ കഴിയും. 1946 അതേപടി ആവര്‍ത്തിക്കപ്പെടുമെന്ന് കരുതാനാവില്ലെങ്കിലും ഭാരതത്തെ മുസ്ലിം രാജ്യമാക്കി മാറ്റാനുള്ള ആഗ്രഹ പ്രകടനങ്ങള്‍ പലയിടങ്ങളിലും പ്രകടമാണ്. വിഭജനം എന്ന അനിവാര്യമായ തിന്മ അനുവദിച്ചുകൊടുത്തെങ്കിലും അതിനുശേഷമുള്ള ഏഴ് പതിറ്റാണ്ടുകൊണ്ട് അവശേഷിക്കുന്ന ഭാരതത്തില്‍ ഹിന്ദു- മുസ്ലിം സാഹോദര്യം സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന പ്രതീതി സൃഷ്ടിക്കാനാണ് വിഭജനത്തിന്റെ പാപഭാരം പേറുന്ന മുസ്ലിം ലീഗും കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും ശ്രമിക്കുന്നത്. ഇങ്ങനെ പെരുമാറുന്നതിലെ വഞ്ചനയാണ് ഭാരതത്തെ ഇസ്ലാമിക രാജ്യമാക്കി മാറ്റുമെന്ന് പ്രതിജ്ഞ ചെയ്യുന്ന പോപ്പുലര്‍ ഫ്രണ്ടിനെപ്പോലുള്ള ഭീകര സംഘടനകളുടെ പ്രവര്‍ത്തനം തെളിയിക്കുന്നത്. വിഭജനത്തിന്റെ ഭീതികള്‍ കേരളം കാണാതെ പോകരുതെന്ന് ഓര്‍മപ്പെടുത്തുന്നതാണ് മുഖ്യമന്ത്രിയുടെ പദവിയിലിരിക്കെ വി.എസ്. അച്യുതാനന്ദന്‍ 2010 ഒക്ടോബര്‍ 24 ന് ദല്‍ഹിയില്‍ വാര്‍ത്താസമ്മേളനം വിളിച്ച് പറഞ്ഞ കാര്യങ്ങള്‍.

‘ആദ്യം എന്‍ഡിഎഫ് എന്ന പേരില്‍ തുടങ്ങി ചെറുപ്പക്കാര്‍ക്ക് പരിശീലനവും പണവും ആയുധങ്ങളുമൊക്കെ കൊടുത്തിട്ട് അവരെക്കൊണ്ട് ഇവര്‍ക്ക് വിരോധമുള്ളവരെ കൊല്ലിക്കും. കൈവെട്ട്, കാലുവെട്ട് ഒക്കെയാണ് അവരുടെ പരിപാടി. ഇപ്പോള്‍ അത് ആളുകള്‍ മനസ്സിലാക്കി. നമ്മുടെ ദേശീയ ദിനമായ ആഗസ്ത് 15 ന് ദേശീയവാദികളും രാജ്യസ്നേഹികളും പ്രകടനത്തില്‍ പങ്കെടുക്കുമല്ലോ. അതിന്റെകൂടെ ഇവരും പ്രകടനത്തില്‍ പങ്കെടുക്കും. ഒരു 20 കൊല്ലം കഴിയുമ്പോള്‍ കേരളം മുസ്ലിം രാജ്യമാകും, മുസ്ലിം ഭൂരിപക്ഷമാകും. മറ്റു സമുദായങ്ങളെ അപേക്ഷിച്ച് ജനസംഖ്യ വര്‍ദ്ധിപ്പിച്ച് ഇതിനാണ് അവര്‍ ശ്രമിക്കുന്നത്’ എന്നാണ് അച്യുതാനന്ദന്‍ ഒരു വളച്ചുകെട്ടുമില്ലാതെ പറഞ്ഞത്.

അച്യുതാനന്ദന്‍ മരിച്ചതോടെ ഇങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്ന് വരുത്തിത്തീര്‍ക്കാനുള്ള ആസൂത്രിതമായ ശ്രമം ജിഹാദി ശക്തികളുടെ സ്വാധീനഫലമായി മാധ്യമങ്ങളില്‍ നടക്കുകയുണ്ടായി. അച്യുതാനന്ദന്‍ പറഞ്ഞത് മുസ്ലിം തീവ്രവാദികകളെക്കുറിച്ചാണെന്നും, മുസ്ലിം സമുദായത്തെക്കുറി ച്ചല്ലെന്നും പുതിയ വ്യാഖ്യാനം വന്നു. മുസ്ലിം സമുദായത്തിന് എതിരെയാണ് അച്യുതാനന്ദന്‍ പറഞ്ഞതെന്ന് ആര്‍ക്കും അഭിപ്രായമില്ല. മുസ്ലിം തീവ്രവാദികള്‍ കേരളത്തെ മുസ്ലിം രാജ്യമാക്കാന്‍ ശ്രമിക്കുന്നുവെന്ന് അച്യുതാനന്ദന്‍ പറഞ്ഞതാണ് വാര്‍ത്തയായത്. ഇത് മുസ്ലിം ലീഗ് അടക്കം പല സംഘടനകള്‍ക്കും ബാധകവുമാണ്. സ്വാതന്ത്ര്യസമരത്തിന്റെ പല ഘട്ടങ്ങളിലും ഇന്നത്തെ എന്‍ഡിഎഫിനെയും പോപ്പുലര്‍ ഫ്രണ്ടിനെയും ഐഎസിനേയും പോലെയാണല്ലോ ലീഗ് പെരുമാറിയിരുന്നത്. മുസ്ലിം ലീഗ് നേതാവായ സുഹ്രവര്‍ദി ബംഗാള്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 1946 ല്‍ ലീഗിന്റെ നേതൃത്വത്തില്‍ ഇന്നത്തെ കൊല്‍ക്കത്തയില്‍ നടന്ന ഡയറക്ട് ആക്ഷനില്‍ 4000 ഹിന്ദുക്കള്‍ കൂട്ടക്കൊല ചെയ്യപ്പെട്ടു എന്നാണല്ലോ കണക്കാക്കപ്പെടുന്നത്. ഇത്തരം വിഭജന ഭീതികളിലേക്കാണ് വിഎസിന്റെ വാക്കുകള്‍ വിരല്‍ ചൂണ്ടിയത്.

ShareTweetSendShareShare

Latest from this Category

കെഎസ്ഇബി പെന്‍ഷനേഴ്‌സ് സംഘ് (ബിഎംഎസ്) രൂപീകരിച്ചു

ദൽഹി സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് : മത്സരിക്കാൻ ഒരു ലക്ഷത്തിന്റെ ബോണ്ട് സമർപ്പിക്കണമെന്ന നിർദ്ദേശം പിൻവലിക്കണമെന്ന് എബിവിപി 

ഭാരതം ലോക ക്ഷേമം ആഗ്രഹിക്കുന്നു: സർസംഘചാലക്

ആരോഗ്യ സേവയുടെ ഉത്തമ ഉദാഹരണം: ഡോ. മോഹൻ ഭാഗവത്

ദേശീയതയാണ് എല്ലാറ്റിനും മുകളില്‍: ഗവര്‍ണര്‍

അയ്യപ്പ ഭക്ത സംഗമം രാഷ്‌ട്രീയ തട്ടിപ്പ്: വിഎച്ച്പി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

കെഎസ്ഇബി പെന്‍ഷനേഴ്‌സ് സംഘ് (ബിഎംഎസ്) രൂപീകരിച്ചു

ദൽഹി സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് : മത്സരിക്കാൻ ഒരു ലക്ഷത്തിന്റെ ബോണ്ട് സമർപ്പിക്കണമെന്ന നിർദ്ദേശം പിൻവലിക്കണമെന്ന് എബിവിപി 

ഭാരതം ലോക ക്ഷേമം ആഗ്രഹിക്കുന്നു: സർസംഘചാലക്

ആരോഗ്യ സേവയുടെ ഉത്തമ ഉദാഹരണം: ഡോ. മോഹൻ ഭാഗവത്

ദേശീയതയാണ് എല്ലാറ്റിനും മുകളില്‍: ഗവര്‍ണര്‍

അയ്യപ്പ ഭക്ത സംഗമം രാഷ്‌ട്രീയ തട്ടിപ്പ്: വിഎച്ച്പി

ഓപ്പറേഷൻ സിന്ദൂരിന്റെ വിജയത്തിന് പിന്നിൽ മേക്ക് ഇൻ ഇന്ത്യ: പ്രധാനമന്ത്രി

സദ്ഭാവന ആരോഗ്യപൂര്‍ണ സമാജത്തിന്റെ അടയാളം: ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies