ലഡാക്ക്:കേന്ദ്രഭരണ പ്രദേശമാക്കിയതിന്റെ ഒന്നാം വാര്‍ഷികത്തില്‍ ലഡാക്ക്. ഇന്ത്യന്‍ ഭരണവ്യവസ്ഥയുടെ മുഖ്യധാരയിലെത്തിയിട്ട് ഒരു വര്‍ഷയമായതിന്റെ ആഹ്ലാദത്തിലാണ് ലഡാക്ക് ജനത. 2019 ആഗസ്റ്റ് 5നാണ് 370-ാം വകുപ്പും ജമ്മുകശ്മീരിലെ 35-എ വകുപ്പും എടുത്തുകളഞ്ഞത്. ഇരുസഭകളിലും അവതരിപ്പിച്ച് രാഷ്ട്രീയ അംഗീകാരം നേടിയെടുത്തുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ബിൽ പാസ്സാക്കിയത്.
ലഡാക്കിലെ ജനങ്ങളുടെ ജീവിതാഭിലാഷമാണ് കേന്ദ്രഭരണ പ്രദേശമായിമാറിയതിലൂടെ പൂര്‍ത്തീകരിക്കപ്പെട്ടത്. ഇന്ത്യയുടെ അതിര്‍ത്തിയിലെ ഏറ്റവും തന്ത്രപ്രധാനമായ പ്രദേശം ഇന്ന് കൂടുതല്‍ സുരക്ഷിതത്വം അനുഭവിക്കുന്നുവെന്ന് ലഡാക്ക് എം.പി. ജാംയാംങ്ങ് സെറിംഗ് നംഗ്യാൽ പറഞ്ഞു. 370-ാം വകുപ്പും 35-എയും എടുത്തുകളഞ്ഞതോടെ ലഡാക്കും മുഖ്യധാര വികസനത്തിനൊപ്പമായെന്നും നംഗ്യാല്‍ പറഞ്ഞു.
കൊറോണ മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ട് ഞങ്ങളെല്ലാം ഭരണമാറ്റം ആഘോഷിക്കുകയാണ്. ജില്ലാ മജിസ്‌ട്രേറ്റിന്റെ പ്രത്യേക അനുവാദത്തോടെയാണ് ആഘോഷം നടത്തിയതെന്നും നംഗ്യാല്‍ പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ലഡാക്ക് ജനത ജീവിത സൗകര്യങ്ങളുടെ കാര്യത്തിലും ആരോഗ്യ വിദ്യാഭ്യാസ മേഖലയിലും ഏറെ മുന്നോട്ട് പോയെന്നും സര്‍വ്വകലാശാല, മെഡിക്കല്‍ കോളേജ്, ഹോട്ടല്‍ മാനേജ്‌മെന്റ് എന്നീ മേഖലകളില്‍ വലിയ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചതായും നംഗ്യാൽ ചൂണ്ടിക്കാട്ടി. 11000 കോടിരൂപയുടെ വാര്‍ഷിക പാക്കേജ് ലഡാക്കിലെ സാധാരണക്കാരന്റെ പ്രാഥമിക അടിസ്ഥാന സൗകര്യ വികസനത്തിനായിട്ടാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post