കൊച്ചി: കേരളത്തിലടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭീകരരുടെ സാന്നിധ്യം കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചതിനു പിന്നാലെ അല്‍ഖ്വയ്ദ ഭീകരരെ അറസ്റ്റ് ചെയ്തത് പൊതുജനങ്ങളെ എത്തിച്ചിരിക്കുന്നത് മുള്‍മുനയില്‍. മാസങ്ങള്‍ക്കു മുമ്പാണ് കേരളത്തില്‍ ഐഎസ് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് യുഎന്‍ റിപ്പോര്‍ട്ട് പുറത്തുവന്നത്. കേരളത്തില്‍ ഐഎസ് പോലുള്ള അന്താരാഷ്ട്ര ഭീകരസംഘങ്ങള്‍ക്ക് തഴച്ചുവളരാന്‍ സാഹചര്യമുണ്ടെന്ന മുന്നറിയിപ്പും നിലനില്‍ക്കുന്നുണ്ട്. വോട്ട് ബാങ്ക് സൃഷ്ടിക്കുന്നതിനായി നടത്തുന്ന പ്രീണനരാഷ്ട്രീയമാണ് കേരളത്തില്‍ ഇത്തരം സംഘടനകള്‍ക്ക് വേരോട്ടം നല്‍കുന്നതെന്ന് കാലങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നതാണ്.
മനുഷ്യാവകശ സംരക്ഷണവും ന്യൂനപക്ഷ സംരക്ഷണവും കൂടുതലായി കേരളത്തില്‍ ലഭിക്കുമെന്ന കാഴ്ചപ്പാട് പല ഭീകര സംഘങ്ങളെയും കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ കാരണമാകുന്നുണ്ട്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമാണ് കേരളത്തിലെ ഇസ്ലാം തീവ്രവാദ പ്രവര്‍ത്തനത്തിന്റെ ഗതിവേഗം കൂടിയതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. മലബാറിലെ സിപിഎമ്മിന്റെ നിയന്ത്രണം എസ്ഡിപിഐ കൈപ്പിടിയിലൊതുക്കിയിരിക്കുകയാണെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. മതേതര പരിവേഷത്തിന്റെ മുഖം മൂടിയണിഞ്ഞ് തങ്ങളുടെ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ഏകോപനം സാധ്യമാക്കാന്‍ ഏറ്റവും നല്ല രാഷ്ട്രീയ പ്രസ്ഥാനം സിപിഎം ആണെന്നാണ് തീവ്രവാദികള്‍ കണ്ടെത്തിയിരിക്കുന്നത്.
ഡല്‍ഹി കലാപത്തിനും മറ്റും കേരളത്തില്‍ നിന്നും ഭീകരവാദികള്‍ക്ക് കോടികളുടെ ഫണ്ടാണ് ഒഴുകിയെത്തിയത്. ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ ഐബി സര്‍ക്കാരിനു കൈമാറിയിട്ടും സംസ്ഥാന ആഭ്യന്തരവകുപ്പ് ചെറുവിരല്‍ പോലും അനക്കുന്നില്ലെന്ന് പരക്കെ ആക്ഷേപമുണ്ട്. ഭാരതത്തിന്റെ സമസ്ത മൂലകളില്‍ നിന്നും തുടച്ചുനീക്കപ്പെട്ട കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആകെയുള്ളത് ഇപ്പോള്‍ കേരളത്തില്‍ മാത്രമാണ്. ഇസ്ലാം ഭീകരവാദത്തിനെതിരെ ശക്തമായ നിലപാടെടുത്താല്‍ തങ്ങള്‍ ചരിത്രമാവും എന്ന ഉത്തമബോധ്യം സിപിഎമ്മിനുള്ളതിനാലാണ് പ്രത്യക്ഷമായും പരോക്ഷമായും ഭീകരര്‍ക്ക് വളംവച്ചു കൊടുക്കുന്നത്. അര്‍ബന്‍ മാവോയിസ്റ്റുകളുമായി സന്ധി ചെയ്താണ് കേരളത്തില്‍ ഇസ്ലാമിക തീവ്രവാദികള്‍ കളം പിടിക്കുന്നതെന്ന് പരസ്യമായ രഹസ്യമാണ്. എന്നാല്‍ അര്‍ബന്‍ മാവോയിസ്റ്റുകളെ രക്ഷിക്കാന്‍ എല്‍ഡിഎഫ്- യുഡിഎഫ് മുന്നണികള്‍ മത്സരിക്കുന്നത് കേരളത്തിലെ സ്ഥിരം കാഴ്ചയാണ്. കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പുകള്‍ പരിഗണിച്ച് സംസ്ഥാനം ഒരു ഭീകരവിരുദ്ധ സേന (എടിഎസ്) ഉണ്ടാക്കിയിട്ടുണ്ട്. അതിന്റെ ആസ്ഥാനം അങ്കമാലിയിലാണ്.
എടിഎസ് ആസ്ഥാനത്തിനു സമീപത്തു നിന്നാണ് എന്‍ഐഎ കഴിഞ്ഞദിവസം മൂന്നു ഭീകരരെ പിടികൂടിയിരിക്കുന്നത്. കേരള ജനതയുടെ കണ്ണില്‍പൊടിയിടാനായി രൂപീകരിച്ച എടിഎസ് വെറും നോക്കുകുത്തിയാണെന്ന കാര്യം ഇതിലൂടെ വ്യക്തമാവുകയുമാണ്. ഭരണകക്ഷി നേതാക്കളുടെ പാദസേവയ്ക്കും ഭീകരവാദത്തിന് മനുഷ്യാവകാശത്തിന്റെ മറപിടിക്കാനും മാത്രമായി കേരള പോലീസ് മാറിയിരിക്കുന്നതായാണ് സമീപകാല ചിത്രങ്ങള്‍ വ്യക്തമാക്കുന്നതെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകര്‍ പലപ്പോഴായി സമൂഹത്തോട് വിളിച്ചുപറയുന്നുണ്ട്. ഇന്റലിജന്‍സ് കേന്ദ്രങ്ങളെയും പൊതുജനങ്ങളെയും അവഗണിച്ചാണ് ഇപ്പോള്‍ സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത് എന്ന് കേരളത്തിലെ പോലീസ് ചെയ്തികള്‍ പകല്‍പോലെ വ്യക്തമാക്കുകയാണ്.
Discussion about this post