ഇസ്ലാമികഭീകരത കേരളത്തില്‍ ആഴത്തില്‍ പിടിമുറുക്കിക്കൊണ്ടിരിക്കുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് 2021 ഫെബ്രുവരി 24 ന് രാത്രി ആലപ്പുഴ വയലാറില്‍ നടന്ന നന്ദു. ആര്‍. കൃഷ്ണയുടെ കൊലപാതകം. ആഗോള ഇസ്ലാമികഭീകരസംഘടനകളുടെ നിയന്ത്രണത്തിലും നേതൃത്വത്തിലുമുള്ള തീവ്രവാദശക്തികള്‍ കേരള ത്തില്‍ വേരുറപ്പിച്ച് കഴിഞ്ഞുവെന്നത് നേരത്തെയും ചൂണ്ടിക്കാട്ടിയതാണ്. രാജ്യത്തിനകത്തും പുറത്തുംനിന്ന് പിടിയിലാവുന്ന ഭീകരരില്‍ പലരും മലയാളികളാണ്. ഐ. എസ്., കശ്മീര്‍ തീവ്രവാദ റിക്രൂട്ട്‌മെന്റ് കേന്ദ്രമായി കേരളം മാറി. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഭീകരസംഘടനകള്‍ സൈ്വരവിഹാരം ചെയ്യുന്ന സംസ്ഥാനമാണിന്ന് കേരളം. രാജ്യവിരുദ്ധശക്തികളെ സഹായിക്കുന്ന സംസ്ഥാനസര്‍ക്കാരിന്റെ രാഷ്ട്രീയനിലപാടാണ് ഭീകരതയ്ക്ക് വളം വെയ്ക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടുമായി മറയില്ലാതെ തെരഞ്ഞെടുപ്പ് സഖ്യം സ്ഥാപിക്കുന്ന ഇടത് – വലത് മുന്നണികള്‍, മദനിക്ക് അനുകൂലമായി നിയമസഭയില്‍ ഐക്യകണ്‌ഠേന പ്രമേയം പാസാക്കിയ ദേശദ്രോഹനിലപാട് ആവര്‍ത്തിക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനത്ത് ആയുധപരിശീലനം, ആയുധസംഭരണം എന്നിവ വ്യാപകമായി നടത്തുന്നു വെന്നതിന്റെ തെളിവാണ് വയലാര്‍ കൊലപാതകം. ഫെബ്രുവരി 17 ന് സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളില്‍ പ്ര കോപനപരമായ റാലികള്‍ നടത്തിയ പോപ്പുലര്‍ ഫ്രണ്ടിനെതിരെ നടപടിയെടുക്കാന്‍ പോലീസ് മടിച്ചു നില്‍ക്കുകയാ ണ്. 1921 ആവര്‍ത്തിക്കുമെന്ന ഭീകരസംഘടനകളുടെ വെല്ലുവിളി മുസ്ലീം വര്‍ഗീയഭ്രാന്തിന്റെ പരസ്യപ്രഖ്യാപനമായി രുന്നു. ആലപ്പുഴയില്‍ സായുധരായി എത്തിയ ഭീകരസംഘം പോലീസിന്റെ സാന്നിധ്യത്തിലാണ് ഹിന്ദുസംഘടനാ പ്രവര്‍ത്തകരെ ആക്രമിച്ചത്. സായുധരായി എത്തിയ അക്രമിസംഘത്തെ അറസ്റ്റ് ചെയ്യുന്നതിന് പകരം പോലീസ് കാഴ്ചക്കാരായി മാറി. മാറാട് കൂട്ടക്കൊലയെ അനുസ്മരിപ്പിക്കുന്ന ആസൂത്രണമാണ് വയലാറില്‍ നടന്നത്. ആയുധ ങ്ങളുടെ സമാനതയിലും മുസ്ലിം പള്ളിയെ താവളമാക്കിയതിലും ഇത് കാണാം. ചില പോലീസ് ഉദ്യോഗസ്ഥരുടെ സഹായം അക്രമികള്‍ക്ക് ലഭിച്ചുവെന്ന വിവരം ഞെട്ടിപ്പിക്കുന്നതാണ്. കൊലപാതകത്തെ അപലപിക്കാന്‍ മുസ്ലീം സംഘടനകളൊന്നും രംഗത്ത് വന്നില്ലെന്നതും ശ്രദ്ധേയമാണ്.
പോപ്പുലര്‍ ഫ്രണ്ടിന്റെ അക്രമങ്ങള്‍, നേതാക്കളുടെ പ്രകോപനപ്രസ്താവനകള്‍ എന്നിവ ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാന്‍ പറ്റില്ല. സാമുദായികകലാപം ഇളക്കിവിടാനുള്ള ആസൂത്രിതപദ്ധതിയുടെ ഭാഗമാണിത്. ഇതിനെ ചെറുത്ത് തോല്‍പ്പിച്ചില്ലെങ്കില്‍ സമൂഹജീവിതത്തില്‍ അത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. പളളികളെ ക്രി മിനല്‍ താവളമാക്കുന്ന രാജ്യദ്രോഹശക്തികളെ തളളിപ്പറയാനും ഒറ്റപ്പെടുത്താനും മുസ്ലിം സമൂഹം തയാറാവുമെന്ന് ജനാധിപത്യകേരളം പ്രതീക്ഷിക്കുന്നു. ആയുധബലം കൊണ്ടും അന്താരാഷ്ട്ര ജിഹാദിസംഘങ്ങളുടെ പിന്തുണ കൊണ്ടും കേരളത്തെ കീഴ്‌പ്പെടുത്താമെ ന്ന ഇസ്ലാമിക ഭീകരസംഘടനകളുടെ സ്വപ്നം വ്യാമോഹം മാത്രമാണെന്ന് അവരെ ഓര്‍മിപ്പിക്കുന്നു. അത്തരം ദേശവിരുദ്ധശ്രമങ്ങളെ ജനാധിപത്യപരമായ മാര്‍ഗ്ഗങ്ങളിലൂടെ ചെറുത്ത് തോല്‍പ്പിക്കാനുള്ള കഴിവ് സമൂഹത്തിന് നഷ്ടപ്പെട്ടിട്ടില്ലെന്നുകൂടി അവരെ ഓര്‍മിപ്പിക്കുന്നു.
1921 ലെ മാപ്പിള കലാപം ആവര്‍ത്തിച്ച് ഹിന്ദുസമൂഹത്തെ ഉന്മൂലനം ചെയ്യാമെന്ന ഭീകരശക്തികളുടെ ആസൂത്ര ണത്തെ മറയില്ലാതെ എതിര്‍ക്കാന്‍ പൊതുസമൂഹം തയാറാവേണ്ടതുണ്ട്. അക്രമികള്‍ക്കുള്ള ഭരണകൂടസഹായംപോ ലെ പ്രതിപക്ഷകക്ഷികളുടെ കുറ്റകരമായ മൗനവും അപലപനീയമാണ്. പ്രതിപക്ഷ നേതാവിന്റെ സ്വന്തം ജില്ലയില്‍ ഒരു യുവാവ് ദാരുണമായി കൊല ചെയ്യപ്പെട്ടിട്ടും മാതാപിതാക്കളെ ആശ്വസിപ്പിക്കാന്‍പോലും പ്രതിപക്ഷ നേതാവ് തയ്യാറായില്ല എന്നത് ഖേദകരമാണ്. ഭീകരതയെ പരിപോഷിപ്പിക്കുന്ന നയമാണ് ഇടത് സര്‍ക്കാരിന്റേത്. സംസ്ഥാന സര്‍ക്കാരിന്റെ ഈ മൃദുസമീപന ത്തിന്റെ ഫലമായാണ് മുസ്ലീം ഭീകരത കേരളത്തില്‍ ശക്തിപ്പെടുന്നത്. സ്വന്തം അണികളെ കൊലയ്ക്ക് കൊടുക്കാന്‍ പോലും മടിയില്ലാതെ ഇടത് ഭരണകൂടം മുസ്ലിം ഭീകരതക്ക് മുന്നില്‍ മുട്ട് മടക്കിയിരിക്കുകയാണ്. ഇടതുമുന്നണി അധികാരത്തിലെത്തിയശേഷം ഇസ്ലാമിക ഭീകരസംഘടനകള്‍ നടത്തിയ കൊലപാതകങ്ങളെക്കുറിച്ച് ഗൗരവതര മായ അന്വേഷണം ഉണ്ടാവണം. കേരളത്തില്‍ ഇസ്ലാമിക ഭീകരശക്തികളുടെ ആസൂത്രണളെക്കുറിച്ചും അവര്‍ നടപ്പാക്കിയ അക്രമങ്ങളെക്കുറിച്ചും വിപുലമായ അന്വേഷണം പ്രഖ്യാപിക്കണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തരശ്രദ്ധ ഇക്കാര്യത്തില്‍ ഉണ്ടാവണം. ഭീകരവാദികളുടെ ഗൂഢലക്ഷ്യങ്ങളെ ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കാന്‍ പൊതുസമൂഹം രംഗത്ത് വരണമെന്ന് പ്രതിനിധി സഭ ആഹ്വാനം ചെയ്യുന്നു.
പ്രാന്ത സംഘചാലക് അഡ്വ. കെ. കെ. ബാലറാം അധ്യക്ഷത വഹിച്ചു.
Discussion about this post