തിരുവനന്തപുരം : കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഓക്സിജന്‍ സിലിണ്ടറുകളുടെ ക്ഷാമം നേരിടുമെന്നത് മുന്നില്‍ കണ്ട് കേന്ദ്ര സര്‍ക്കാര്‍ നടപടി എടുത്തിരുന്നുവെന്നതിന് തെളിവ് പുറത്ത്. രാജ്യത്ത് 162 ഓക്‌സിജന്‍ പ്ലാന്റ് പണിയാന്‍ വേണ്ടി പ്രധാനമന്ത്രി കെയേഴ്‌സ് ഫണ്ടില്‍നിന്നും ജനുവരി മാസത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത് 201.58 കോടി രൂപയാണ്. അതിന്‍ പ്രകാരം കേരളത്തിന് 5 ഓക്‌സിജന്‍ പ്ലാന്റ് ആണ് കൊടുത്തത്. പണം കിട്ടിയിട്ട് നാലു മാസമായെങ്കിലും ഒരു നടപടിയും എടുത്തില്ല.
പൊതുമേഖലാ വ്യവസായ സ്ഥാപനമായ ദി കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ് കഴിഞ്ഞ വര്‍ഷം ഒരു ഓക്സിജന്‍ പ്ലാന്റ് ആരംഭിച്ചത് കൊട്ടിഘോഷിക്കുകയും ‘നിങ്ങള്‍ പ്രതിമ പണിയുമ്പോള്‍ ഞങ്ങള്‍ ഓക്‌സിജന്‍ പ്ലാന്റ് പണിതു’ എന്ന് പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
പ്ലാന്റിന്റെ വരവോടെ ഓക്‌സിജന്‍ ലഭ്യതയില്‍ കേരളത്തിന് സ്വയംപര്യാപ്തത നേടാനായതായി അവകാശപ്പെടുകയും ചെയ്തിരുന്നു.
Discussion about this post