കൊല്‍ക്കത്ത: തൃണമൂലിന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ബംഗാളില്‍ അരങ്ങേറിയ അക്രമങ്ങളില്‍ കൂട്ട പലായനം ചെയ്തത് ഒരു ലക്ഷത്തിലധികം പേരെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ. സംസ്ഥാന സര്‍ക്കാര്‍ പിന്തുണയോടെ നടന്ന അക്രമങ്ങളാണ് ബംഗാള്‍ ജനതയ്ക്ക് മേല്‍ നടന്നതെന്നും നദ്ദ പറഞ്ഞു. തൃണമൂലുകാരുടെ ആക്രമണങ്ങള്‍ക്കിരയായ ബിജെപി പ്രവര്‍ത്തകരെ സന്ദര്‍ശിക്കാന്‍ ബംഗാളിലെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.
പതിനാലു പേരാണ് മരിച്ചത്. സ്ത്രീകളെ ബലാത്സംഗം ചെയ്തു. വീടുകള്‍ കൊള്ളയടിച്ചു. ബ്രിട്ടീഷ് ഭരണ കാലത്തേതിന് സമാനമാണ് അക്രമങ്ങള്‍. ആംഫാന്‍ ചുഴലിക്കാറ്റാണ് കഴിഞ്ഞ വര്‍ഷം ബംഗാളില്‍ ആഞ്ഞടിച്ചത്. ഇപ്പോള്‍ മമതാ ചുഴലിക്കാറ്റാണ് നാശം വിതയ്ക്കുന്നത്. മമത വിജയിച്ചിട്ടുണ്ടാവാം.
എന്നാല്‍ ജനമനസ്സുകളില്‍ മമത ഇല്ലാതായി. ബംഗാളില്‍ എല്ലാവര്‍ക്കും നിര്‍ഭയരായി ജീവിക്കാനുള്ള സാഹചര്യമുറപ്പാക്കാന്‍ ബിജെപി ശ്രമിക്കും. രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ മൗനമാണ് നടിക്കുന്നത്. രണ്ടു ദിവസമായി ഇവര്‍ മിണ്ടുന്നില്ല. ബിജെപിക്കാരെ കൊന്നൊടുക്കുമ്പോള്‍ മിണ്ടാതെ പിന്തുണ കൊടുക്കുകയാണോ ഇവര്‍. ബിജെപിക്കാര്‍ക്ക് സംസ്ഥാനത്ത് ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള പോരാട്ടം തുടരും, നദ്ദ പറഞ്ഞു.
Discussion about this post