ന്യൂയോര്‍ക്ക്: കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിനെതിരെ പൊരുതുന്ന ഇന്ത്യയ്ക്ക് 110.22 കോടി രൂപയുടെ (15 മില്യണ്‍ യുഎസ് ഡോളര്‍) സഹായഹസ്തവുമായി ട്വിറ്റര്‍. മൂന്ന് സന്നദ്ധസംഘടനകള്‍ക്കായാണ് തുക സംഭാവന ചെയ്യുന്നതെന്ന് ട്വിറ്റര്‍ സിഇഒ ജാക് പാട്രിക് ഡോര്‍സി ട്വീറ്റില്‍ വ്യക്തമാക്കി. കെയര്‍, എയ്ഡ് ഇന്ത്യ, സേവ ഇന്റര്നാഷണല് യുഎസ്എ എന്നീ മൂന്ന് സര്‍ക്കാര്‍ ഇതര സന്നദ്ധസംഘടനകള്‍ക്കാണ് (എന്‍ജിഒ) ഈ തുക നല്‍കുക. അതില്‍ കെയറിന് 73.22 കോടി രൂപിയും (ഒരു കോടി യുഎസ് ഡോളര്‍) എയ്ഡ് ഇന്ത്യ, സേവ ഇന്റര്നാഷണല് യുഎസ്എ എന്നിവയ്ക്ക് 18.30 കോടി രൂപ വീതവും(25 ലക്ഷം യുഎസ് ഡോളര്‍) നല്‍കും.
‘സേവ ഇന്റര്‍നാഷണല്‍ ഒരു ഹിന്ദു വിശ്വാസത്തിലധിഷ്ഠിതമായ, ജീവകാരുണ്യപ്രവര്‍ത്തനം നടത്തുന്ന ലാഭേച്ഛയില്ലാതെ സേവനം നല്‍കുന്ന സംഘടനയാണ്. ‘ഹെല്‍പ് ഇന്ത്യ ഡിഫീറ്റ് കോവിഡ് 19 പ്രചാരണ’ത്തിന്റെ (കോവിഡ് 19നെ തോല്‍പിക്കാന്‍ ഇന്ത്യയെ സഹായിക്കൂ എന്ന പ്രചാരണം) ഭാഗമായി ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, വെന്റിലേറ്ററുകള്‍, ബൈപാപ് (ബൈലെവല്‍ പോസിറ്റീവ് എയര്‍വേ പ്രഷര്‍), സിപാപ് (കണ്‍ടിന്യൂസ് പോസിറ്റീവ് എയര്‍വേ പ്രഷര്‍) യന്ത്രങ്ങള്‍ എന്നീ ജീവന്‍ രക്ഷാഉപകരണങ്ങള്‍ ശേഖരിക്കാനുള്ള സേവ ഇന്റര്‍നാഷണലിന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കാനുള്ളതാണ് ഈ ധനസഹായം,’ ട്വിറ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു. ‘ഈ ഉപകരണങ്ങള്‍ സര്‍ക്കാര്‍ ആശപത്രികളിലും കോവിഡ് 19 കെയര്‍ സെന്ററുകളിലും ആശുപത്രികളിലുമാണ് വിതരണം ചെയ്യുകയെന്നും ട്വിറ്റര്‍ വ്യക്തമാക്കി.
ഉദാരമായ ധനസഹായത്തിന് സേവ ഇന്റര്‍നാഷണലിന്റെ വിപണനത്തിനും ധനസമാഹരണത്തിനുമുള്ള (മാര്‍ക്കറ്റിങ്ങ് ആന്റ് ഫണ്ട് ഡവലപ്മെന്റ്) വൈസ്പ്രസിഡന്റ് സന്ദീപ് ഖാഡ്കേകര്‍ ട്വിറ്റര്‍ സിഇഒ ആയ ഡോര്‍സിയ്ക്ക് നന്ദി പറഞ്ഞു. സേവയുടെ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘സന്നദ്ധപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനാണ് സേവ. എല്ലാവര്‍ക്കും സന്തോഷം ഭവിക്കട്ടെ എന്നര്‍ത്ഥം വരുന്ന സര്‍വ്വ ഭവന്തു സുഖിന: എന്ന പരിശുദ്ധമായ ഹിന്ദു ആശീര്‍വാദ മന്ത്രമനുസരിച്ച് എല്ലാവരേയും സേവിക്കുന്നതില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് ഞങ്ങള്‍ വെറും അഞ്ച് ശതമാനം മാത്രമാണ് ചെലവാക്കുക. അതായത് നിങ്ങള്‍ നല്‍കുന്ന ഒരു ഡോളറില്‍ 95 സെന്റും നിങ്ങള്‍ ഉദ്ദേശിക്കുന്ന ജോലിയ്ക്കാണ് ചെലവഴിക്കുക. ഇക്കഴിഞ്ഞ രണ്ടാഴ്ചയായി ഇന്ത്യയുടെ ആരോഗ്യസംവിധാനം എത്രമാത്രം വേഗത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഞങ്ങള്‍ നേരിട്ട് കണ്ടു.
രോഗം സാരമായി ബാധിക്കുന്ന ജനങ്ങളുടെ സഹായത്തിനെത്താന്‍ പരമാവധി ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന, ഞങ്ങള്‍ ചെയ്യേണ്ട ജോലികള്‍ ഏറെ മുന്നോട്ട് കൊണ്ടുപോകാന്‍ ട്വിറ്ററിന്റെ ഈ സഹായം ഞങ്ങളെ സഹായിക്കും,’ ഖാഡ്കേകര്‍ പറഞ്ഞു. തോടെ, ഇന്ത്യയിലെ കോവിഡ് 19 രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി അമേരിക്കയിലെ ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സേവ യുഎസ്എ 128.14 കോടി രൂപ (175 ലക്ഷം യുഎസ് ഡോളര്‍ ) സമാഹരിച്ചുകഴിഞ്ഞു.
Discussion about this post