തിരുവനന്തപുരം: കള്ളപ്പണ ഇടപാടിൽ മുസ്ലീം ലീഗ് സംസ്ഥാനപ്രസിഡന്റും നിവരവധി പള്ളികളുടെ ഖാസിയുമായ പാണക്കാട് സെയ്ദ് ഹൈദ്രാലി ഷിഹാബ് തങ്ങളെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തു. ചന്ദ്രിക ദിനപത്രത്തിലെ 10 കോടിയുടെ കള്ളപ്പണ ഇടപാടിലാണ് ചോദ്യം ചെയ്യലുണ്ടായത്.
2020 ജൂലൈ 24 ന് എൻഫോഴ്സ് മെൻരിനുമുന്നിൽ ഹാജരാകണമെന്ന് നോട്ടീസ് നൽകി. മുസ്ലീം പ്രിന്റിംഗ് ആന്റ് പ്ബ്ലംഷിംഗ് ലിമിറ്റഡിന്റെ ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ എന്ന നിലിയിലാണ് തങ്ങളെ ചോദ്യം ചെയ്തത്.
രണ്ട് തവണ നോട്ടീസ് നൽകിയെങ്കിലും ഇഡിക്ക് മുന്നിൽ ഹാജരായിരുന്നില്ല. എന്നാൽ മൂന്നാമത്ത തവണ പാണക്കാട് വീട്ടിലെത്തി ചോദ്യം ചെയ്യുകയായിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ കുഞ്ഞാലിക്കുട്ടിയുടെ വീട്ടിൽ എത്തി. അവിടെ നിന്നും സ്വകാര്യ വാഹനത്തിലാണ് പാണക്കാട് എത്തിയത്. പാണക്കാട് തങ്ങൾക്ക് ശാരീരിക അസ്വസ്ഥതകൾ ഉള്ളതിനാൽ ആയിരുന്നു മൂന്നാമത്തെ തവണ ഇഡി വീട്ടിലേക്ക് എത്തിയത്. രാവിലെ 11 മുതൽ തുടങ്ങിയ ചോദ്യം ചെയ്യൽ വൈകിട്ടുവരെ നീണ്ടുവെന്നും ആണ് വിവരം. ഇത് സംബന്ധിച്ച് രേഖകൾ കെ.ടി.ജലീൽ പുറത്തുവിട്ടു.
പാലാരിവട്ടം പാലത്തിന്റെ അഴിമിതി പണം അടക്കമുള്ള കള്ളപ്പണം ചന്ദ്രികയിൽ നിക്ഷേപിച്ചുവെന്നാണ് കേസ്. മുസ്ലീം ലീഗിന്റെ കീഴിലുള്ള അബ്ദുറഹാമാൻ നഗർ സഹകരണ ബാങ്കിൽ 110 കോടിയുടെ കള്ളപ്പണം കണ്ടെത്തിയതിലും അന്വേഷണം നേരിടുകയാണ്. ഇതിൽ 3.5 കോടിയുടെ കള്ളപ്പണം കുഞ്ഞാലിക്കുട്ടിയുടെ മകൻ ഹാസിഖ് പാണ്ടിക്കാടിന്റെ പേരിലുള്ളതാണെന്നാണ് വിവരം. ഇവിടെ അക്കൗണ്ട് ഉള്ള 71 ആളുകളെ കണ്ടെത്താനായിട്ടില്ല. 3.5 കോടി ഇവരുടെ അക്കൗണ്ടുകളിൽ നിന്നും പിൻവലിച്ചിട്ടുണ്ട്. ഈബാങ്കിൽ 600 കോടിയോളം രൂപയുടെ കള്ളപ്പണം ഉണ്ടെന്നും ആരോപണം ഉയരുന്നുണ്ട്.
Discussion about this post