ന്യൂദല്‍ഹി: വര്‍ഗീയവാദിയും ഹിന്ദുക്കൂട്ടക്കൊലയുടെ സൂത്രധാരനുമായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമായി ധീരദേശാഭിമാനി ഭഗത്സിംഗിനെ തുലനം ചെയ്ത നിയമസഭാസ്പീക്കര്‍ എം.ബി. രാജേഷിനെതിരെ ചന്ദ്രശേഖര്‍ ആശാദിന്റെ ചെറുമകനും ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ ആര്‍മിയുടെ ഉപാദ്ധ്യക്ഷനുമായ അമിത് ആസാദ് തിവാരി.
രാജേഷ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം സംഭവത്തില്‍ യുപി പോലീസില്‍ പരാതി നല്‍കി. സ്വാതന്ത്ര്യസമരപോരാട്ടത്തിലെ ഏറ്റവും ഉജ്ജ്വലമായ ഏടുകളിലൊന്നാണ് ചന്ദ്രശേഖര്‍ ആസാദിന്റെയും രാമപ്രസാദ് ബിസ്മില്ലിന്റെയും നേതൃത്വത്തിലുണ്ടായ ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ ആര്‍മിയുടേതെന്ന് അമിത് ചൂണ്ടിക്കാട്ടി. ഭഗത്സിംഗും രാജ്ഗുരുവുമൊക്കെ അതിന്റെ ഭാഗമായി പോരാടിയവരാണ്. നാടിന് യൗവനവും ജീവിതവും ബലിയര്‍പ്പിച്ച ധീരരായ പോരാളികളെ ഒരു കൊടും വര്‍ഗീയവാദിയുമായി താരതമ്യം ചെയ്തത് അപലപനീയമാണെന്ന് അമിത്ദാസ് പറഞ്ഞു. പതിനായിരത്തിലധികം ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത വാരിയംകുന്നന്‍ സമൂഹത്തിന് എന്ത് പ്രേരണയാണ് നല്‍കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഇത്തരത്തിലുള്ള ആളുകള്‍ക്ക് വേണ്ടി ഒരു സര്‍ക്കാര്‍ തന്നെ മുന്നോട്ടുവരുന്നത് വരും തലമുറയ്ക്ക് നല്‍കുന്ന സന്ദേശം അപകടകരമാണ്.
ഉത്തരപ്രദേശ് സര്‍ക്കാര്‍ ലഖ്‌നൗവില്‍ ചന്ദ്രശേഖര്‍ ആസാദിന്റെ സ്മരണയ്ക്കായി കൂറ്റന്‍ സ്തൂപം നിര്‍മ്മിക്കുകയാണ്. അതേസമയം കേരളത്തിന്റെ സര്‍ക്കാര്‍ വാരിയംകുന്നനെപ്പോലുള്ളവര്‍ക്ക് സ്മാരകം പണിയാനുള്ള തിരക്കിലാണെന്ന് അമിത് ചൂണ്ടിക്കാട്ടി. മലബാറില്‍ നടന്ന ഹിന്ദുവംശഹത്യയെ സ്വാതന്ത്ര്യസമരമായി വ്യാഖ്യാനിക്കാനുള്ള കേരള സര്‍ക്കാരിന്റെ പരിശ്രമങ്ങള്‍ക്കെതിരെ ദേശവ്യാപകമായ ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ ആര്‍മി പ്രക്ഷോഭം നടത്തുമെന്നും അമിത് ആസാദ് പറഞ്ഞു.
Discussion about this post