ന്യൂദല്‍ഹി: കൊവിഡ് വാക്‌സിനേഷനില്‍ 90 കോടി പിന്നിട്ട് ചരിത്രം സൃഷ്ടിച്ച് ഭാരതം. ഞായറാഴ്ച രാവിലെ ഏഴ് മണി വരെയുള്ള കണക്കു പ്രകാരം 90,51,75,348 ഡോസ് വാക്‌സിനുകള്‍ രാജ്യത്ത് വിതരണം ചെയ്തു. 87,84,333 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്‌സിന്‍ നല്‍കിയത്.
കഴിഞ്ഞ ദിവസം 73,76,846 വാക്‌സിനുകളാണ് നല്‍കിയത്. ഇതോടെയാണ് വാക്‌സിനേഷന്‍ 90 കോടി കവിഞ്ഞത്. കഴിഞ്ഞ 24 മണിക്കൂറില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 22,842 പേര്‍ക്കാണ്. തുടര്‍ച്ചയായ 98 ാം ദിവസവും 50,000ത്തില്‍ താഴെയാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം.
നിലവില്‍ രാജ്യത്തു ചികിത്സയിലുള്ളത് 2,70,557 പേര്‍ മാത്രമാണ്. കഴിഞ്ഞ 199 ദിവസങ്ങളിലെ റിപ്പോര്‍ട്ട് എടുക്കുമ്പോള്‍ ഏറ്റവും കുറഞ്ഞ കണക്കാണിത്. രാജ്യത്തെ ആകെ രോഗബാധിതരുടെ 0.8 ശതമാനംമാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്.
Discussion about this post