ഇസ്ലാമബാദ്: പാകിസ്ഥാനില്‍, പട്ടിണി, ക്ഷാമം. കൊടിയ ദാരിദ്ര്യത്തിലേക്ക് നാട് കൂപ്പുകുത്തുമ്പോഴും പാക് ഭരണകൂടം കൂടുതല്‍ മതസ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള തിരക്കില്‍. പാകിസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് ഇക്കണോമിക്സിന്റെ അഭിപ്രായത്തില്‍, 39 ശതമാനം പാക്കിസ്ഥാനികളും പട്ടിണിയിലാണ്. പാക്കിസ്ഥാന്‍ രൂപയുടെ മൂല്യത്തകര്‍ച്ചയും പുതിയ നികുതി നയങ്ങളും കാരണം സപ്തംബറില്‍ പണപ്പെരുപ്പ നിരക്ക് 9 ശതമാനം കടന്നു. മൊത്തവില സൂചിക19.6 ശതമാനം ഉയര്‍ന്നു.
ഉടുതുണിക്ക് ഒരിക്കല്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍ വാങ്ങേണ്ട ഗതികേടിലാണ് ജനങ്ങള്‍. അറബ് ന്യൂസ് റിപ്പോര്‍ട്ട് പ്രകാരം, പുതപ്പുകള്‍, ജാക്കറ്റുകള്‍, മറ്റ് സാധാരണ വസ്ത്രങ്ങള്‍ എന്നിവയുള്‍പ്പെടെ സെക്കന്‍ഡ് ഹാന്‍ഡ് തുണിത്തരങ്ങളുടെ ഇറക്കുമതി 90 ശതമാനം വര്‍ധിച്ചു.
കോഴിയുടെ വില 42.04 ശതമാനമാണുയര്‍ന്നത്. മുട്ട വിലയില്‍ മുട്ടയ്ക്ക് 14 ശതമാനവും ഗോതമ്പിന് 10 ശതമാനവും വിലകയറി. വിലക്കയറ്റത്തോടൊത്ത് ജീവിക്കാനാണ് മന്ത്രിമാരടക്കമുള്ളവരുടെ ആഹ്വാനം. പഞ്ചസാര കുറച്ചാല്‍ അസുഖങ്ങള്‍ കുറയുമെന്ന് ഗില്‍ഗിത്-ബാള്‍ട്ടിസ്ഥാന്‍ മന്ത്രി അലി അമിന്‍ പ്രസംഗിച്ചത് വിവാദമായിട്ടുണ്ട്. ഒന്‍പത് ശതമാനം പണപ്പെരുപ്പം ഉള്ള രാജ്യത്ത് ജനങ്ങള്‍ കുറച്ച് ത്യാഗം ചെയ്യേണ്ടിവരുമെന്നാണ് മന്ത്രിയുടെ ഉപദേശം.
അതേസമയം പാക്ഭരണകൂടം വ്യാജ-മത സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്ന തിരക്കിലാണെന്നാണ് ആക്ഷേപം. മതപഠനത്തിന് രാജ്യത്ത് ഒരു റഹ്മത്തുല്‍-ലില്‍-അലമീന്‍ അതോറിറ്റി സ്ഥാപിക്കുമെന്നാണ് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ പ്രഖ്യാപനം. താലിബാന്‍ ഭരണത്തിലേക്കുള്ള അടിത്തറയായാണ് റഹ്മത്തുല്‍-ലില്‍-അലമീന്‍ അതോറിറ്റി രൂപീകരണത്തെ വിദേശകാര്യ വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്. അഫ്ഗാനിലെ താലിബാന്‍ ഭരണത്തെ വിശ്വസ്തസഖ്യകക്ഷിയായാണ് ഇപ്പോള്‍ ഇമ്രാന്‍ഖാന്‍ പരിഗണിക്കുന്നത്. അതേസമയം അഫ്ഗാനിസ്ഥാനിലെ തെഹ്രീക്-ഇ-താലിബാന്‍ ഇമ്രാന്റെ കസേരയാണ് ലക്ഷ്യമിടുന്നതെന്ന് മനസ്സിലാക്കാതെയാണ് ഈ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു.
Discussion about this post