മുംബൈ: ആര്യന്‍ഖാന്‍റെ മയക്കമരുന്ന് കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ ബോളിവുഡ് മാഫിയയും മഹാരാഷ്ട്ര സര്‍ക്കാരും കൈകോര്‍ക്കുന്നു. മയക്കുമരുന്ന് കടത്ത് കേസില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഖഡെയ്ക്കെതിരെ തുടര്‍ച്ചയായി ആരോപണങ്ങളുന്നയിച്ച് മന്ത്രിമാരടക്കമുള്ളവര്‍ രംഗത്ത് വരുന്നത് ഇതിന്‍റെ തെളിവായാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, അന്വേഷണം അതിന്‍റെ വഴിയില്‍ത്തന്നെ പോകുമെന്ന് എന്‍സിബി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. സമീറിനെതിരായ ആരോപണങ്ങള്‍ എന്‍സിബി വിജിലന്‍സ് വിഭാഗം പരിശോധിക്കുകയാണ്.
കേസ് സമീറുമായി ബന്ധപ്പെട്ടതല്ല, മയക്കുമരുന്നുമായി ബന്ധപ്പെട്ടതാണ്. ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷരൂഖ് ഖാന്റെ മകന്‍ ആര്യനടക്കം ഇരുപത് പേരാണ് കോര്‍ഡെലിയ ക്രൂയിസ് കപ്പലിലെ മയക്കുമരുന്ന് പാര്‍ട്ടിയില്‍ നിന്ന് പിടിയിലായത്. ആര്യന്‍ഖാന് വേണ്ടിമാത്രം മന്ത്രിമാരും നേതാക്കളും രംഗത്തിറങ്ങുന്നതിന്റെ യുക്തിയാണ് ചോദ്യം ചെയ്യപ്പെടുന്നത്.
അതേസമയം, മഹാരാഷ്ട്രയിലെ മന്ത്രിമാര്‍ ദാവൂദ് ഇബ്രാഹിമിന്‍റെ സ്വാധീനത്തിലാണെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ വര്‍ഗ്യ ആരോപിച്ചു. സമീര്‍ വാംഖഡെയ്‌ക്കെതിരായ നീക്കം അതിന്‍റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. സത്യസന്ധനായ ഒരു കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനെയും മഹാരാഷ്ട്രയില്‍ അനുവദിക്കില്ലെന്ന നിലപാടാണ് അവിടത്തെ സര്‍ക്കാരിനെന്ന് ബിജെപി നേതാവ് ആരോപിച്ചു.
വാംഖഡെ തെറ്റായ രീതിയിലുള്ള അന്വേഷണമാണ് നടത്തുന്നതെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് ആരോപിച്ചിരുന്നു. തന്‍റെ സര്‍ക്കാര്‍ ജോലി ഉറപ്പിക്കാന്‍ അദ്ദേഹം വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചെന്നായിരുന്നു മാലിക് ആദ്യം ഉന്നയിച്ച ആരോപണം. മാലിക്കിനെതിരെ വാംഖഡെ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
Discussion about this post