ന്യൂദല്‍ഹി: പ്രേരണയും ഊര്‍ജ്ജവുമായ ജനസംഘം നേതാക്കളെ അനുസ്മരിച്ചും അനുഭവങ്ങള്‍ പങ്കുവെച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് തനിക്ക് രാഷ്ട്രീയജീവിതത്തിലും വ്യക്തിജീവിതത്തിലും മാതൃകയായിരുന്ന നേതാക്കളെക്കുറിച്ച് മോദി സംവദിച്ചത്. ജനസംഘം നേതാക്കളായ പണ്ഡിറ്റ് ദേവേന്ദ്ര ശാസ്ത്രിയും എസ്. മല്ലികാര്‍ജുനയ്യയും നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് മോദി കുറിച്ചത്.
തത്വാധിഷ്ഠിത രാഷ്ട്രീയത്തിന്റെ ദീപശിഖയായിരുന്നു പണ്ഡിറ്റ് ദേവേന്ദ്രശാസ്ത്രിയെന്ന് മോദി ചൂണ്ടിക്കാട്ടി. ‘ഉത്തരാഖണ്ഡില്‍ നിന്നുള്ള ഒരു സ്വാതന്ത്ര്യസമര സേനാനിയായിരുന്നു അദ്ദേഹം. ജീവിതം മുഴുവന്‍ ജനസംഘത്തിനും രാഷ്ട്രത്തിനുമായി സമര്‍പ്പിച്ച യഥാര്‍ത്ഥപോരാളി.’ പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.
കര്‍ണ്ണാടകത്തില്‍ ബിജെപിയെ ജനകീയമാക്കാന്‍ മല്ലികാര്‍ജുനയ്യജി തന്റെ ജീവിതകാലം മുഴുവന്‍ വിയര്‍പ്പൊഴുക്കിയെന്ന് മോദി അനുസ്മരിച്ചു. നമോ ആപ്പില്‍ ‘കമല്‍ പുഷ്പ്’ എന്നറിയപ്പെടുന്ന വളരെ ഒരു വിഭാഗമുണ്ട്, അത് ജനസംഘത്തിന്റെ കാലം മുതല്‍ ഇന്നുവരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പ്രേരണയായവരെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കുന്നതാണ്.
ജനങ്ങളുടെ അനുഗ്രഹം കൊണ്ട് ബി.ജെ.പിക്ക് നിരവധി സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും ഭരണപരമായ സേവനമനുഷ്ഠിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. ജനങ്ങളുടെ ഈ വിശ്വാസത്തിന് പിന്നിലെ പ്രധാന കാരണം പാര്‍ട്ടിക്കും രാഷ്ട്രനിര്‍മ്മാണത്തിനുമായി ജീവിതമര്‍പ്പിച്ച പോയ തലമുറ പ്രവര്‍ത്തകരാണെന്ന് നരേന്ദ്രമോദി ഓര്‍മ്മിപ്പിച്ചു.
Discussion about this post